നിർദ്ധനരായ കുടുംബത്തിനു വീടൊരുക്കി കെ.കെ.എഫ് ട്രസ്റ്റ്; കർണാടകയിലുടനീളം 100 വീടുകൾ നിർമ്മിക്കാൻ ലക്ഷ്യം

ബെംഗളൂരു: മൈസൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കന്നഡ കൈരളി ഫോറം ട്രസ്റ്റിന്റെ (കെ.കെ.എഫ്) ‘ഹോം ഫോർ ഹോംലെസ്’ (Home for Homeless) പദ്ധതിക്ക് കീഴിൽ നിർദ്ധനനായ ഓട്ടോറിക്ഷാ ഡ്രൈവറുടെ കുടുംബത്തിന് കൈമാറാനുള്ള വീടിന്റെ നിർമ്മാണം പൂർത്തിയായി. ഗുരുതരമായ ഹൃദ്രോഗബാധിതനായി കഴിയുന്ന മൈസൂരു സ്വദേശി ശരവണന്റെ കുടുംബത്തിനാണ് ട്രസ്റ്റ് വീടൊരുക്കി നൽകിയത്.

ഓട്ടോറിക്ഷ ഓടിച്ച് ലഭിക്കുന്ന തുച്ഛമായ വരുമാനത്തിന്റെ ഭൂരിഭാഗവും നിത്യച്ചെലവുകൾക്കും ചികിത്സയ്ക്കുമായി വിനിയോഗിച്ചിരുന്ന ശരവണന്റെ കുടുംബത്തിന്, ഭാര്യയുടെ വീട്ടുജോലിയിലൂടെ ലഭിച്ച വരുമാനവും നിർമ്മാണച്ചെലവിലെ വർദ്ധനവും കാരണം സ്വന്തമായൊരു വീട് നിർമ്മിക്കാൻ സാധിച്ചിരുന്നില്ല. നൂറുകണക്കിന് അപേക്ഷകളിൽ നിന്ന് അർഹതയും സാഹചര്യങ്ങളും വിശദമായി പരിശോധിച്ച ശേഷമാണ് ശരവണന്റെ കുടുംബത്തെ തിരഞ്ഞെടുത്തതെന്ന് ട്രസ്റ്റ് ഭാരവാഹികള്‍ വ്യക്തമാക്കി.

വീടിന്റെ താക്കോൽദാന ചടങ്ങിൽ മൈസൂരു എം.പി. ഹിസ് ഹൈനസ് ശ്രീ യദുവീർ കൃഷ്ണദത്ത ചാമരാജ വൊഡയാർ, ചാമുണ്ഡേശ്വരി എം.എൽ.എ. ശ്രീ ജി.ടി. ദേവഗൗഡ എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും.

‘വിഷൻ 2036’: അടുത്ത 10 വർഷത്തിനുള്ളിൽ 100 വീടുകൾ

മൈസൂരുവിലെ വീടിന്റെ നിർമ്മാണം പൂർത്തിയായതിന് പിന്നാലെ, അടുത്ത പത്ത് വർഷത്തിനുള്ളിൽ കർണാടകയിലുടനീളമുള്ള അർഹരായ കുടുംബങ്ങൾക്കായി 100 വീടുകൾ നിർമ്മിക്കുന്ന ‘വിഷൻ 2036’ (Vision 2036) പദ്ധതിയും കെ.കെ.എഫ് ട്രസ്റ്റ് പ്രഖ്യാപിച്ചു. ഭാഷ, മതം, പ്രാദേശിക പശ്ചാത്തലം എന്നിവയ്ക്ക് അതീതമായി ആവശ്യകതയുടെ അടിസ്ഥാനത്തിൽ സഹായം എത്തിക്കാനും, തലമുറകളായി അവസരങ്ങൾ നൽകിയ കർണാടക സമൂഹത്തോടുള്ള നന്ദിപ്രകടനവുമായാണ് ഈ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതെന്ന് ട്രസ്റ്റ് ഭാരവാഹികള്‍ അറിയിച്ചു.

ട്രസ്റ്റ് ചെയർമാന്‍ ഡോ. മനു ബി. മേനോൻ, പ്രസിഡണ്ട് ചന്ദ്രസേനൻ, വൈസ് ചെയർമാന്‍ ആർ. ഹരിദാസ്, സെക്രട്ടറി പി. വി. ജോർജ്, ജോയിന്റ് സെക്രട്ടറി കെ. യു. ഷിജു കൃഷ്ണൻ, ട്രഷറര്‍ കെ. വി. രാധാകൃഷ്ണൻ, ട്രസ്റ്റിമാരായ ടി. വിജയൻ, കിരൺ നായർ, വി. വിനോദ് കുമാർ, എം. സി. ജോർജ് കുട്ടി, ശ്യാം കുമാർ എന്നിവരാണ് പദ്ധതിക്ക് നേതൃത്വം നല്‍കുന്നത്.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഇന്ത്യ സഖ്യത്തിന് തിരിച്ചടി; മണ്ഡല പുനര്‍നിര്‍ണയ ബില്ലിനെ ഡി എം കെ പിന്തുണക്കും

ഡല്‍ഹി: മണ്ഡല പുനർനിർണയ ബില്ലിനെ പിന്തുണയ്ക്കുമെന്ന് പ്രഖ്യാപിച്ച്‌ ഡിഎംകെ. അടുത്തയാഴ്ച പാർലമെന്‍റിന്‍റെ...

സ്വർണവിലയില്‍ വീണ്ടും ഇടിവ്

തിരുവനന്തപുരം: സ്വർണവിലയില്‍ വീണ്ടും ഇടിവ് രേഖപ്പെടുത്തി. ഇന്ന് പവന് 400 രൂപ...

കോഴിക്കോട് നിർത്തിയിട്ട ബസിൽ 20കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി; രണ്ട് ബസ് ജീവനക്കാർ അറസ്റ്റിൽ

കോഴിക്കോട്: താമരശ്ശേരിയിൽ നിർത്തിയിട്ട ബസ്സിൽ ഇരുപത്കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. കേസിൽ രണ്ട് ബസ്...

ഹിന്ദുസ്ഥാനി സംഗീതത്തിന്റെ വിവിധ ധാരകൾ ഒരേ വേദിയിൽ; ‘ഗുരുസ്മരണ-2026’- സംഗീത പരിപാടി ഇന്ന്

ബെംഗളൂരു: പണ്ഡിറ്റ് ഹരിദാസ് ഷേണായ് സംഗീത സേവാ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന...

കണ്ണൂര്‍ സെൻട്രല്‍ ജയിലില്‍ തടവുകാര്‍ പരസ്പരം ഏറ്റുമുട്ടി; കമ്പിപ്പാര കൊണ്ടുള്ള അടിയേറ്റ് സഹതടവുകാരന് പരുക്ക്

കണ്ണൂർ: കണ്ണൂർ സെൻട്രല്‍ ജയിലില്‍ തടവുകാരുടെ അക്രമത്തില്‍ സഹതടവുകാരന് പരുക്കേറ്റു. കമ്പി...

ബെസ്കോം ഉപഭോക്താക്കൾക്ക് സന്തോഷവാർത്ത; ഏപ്രിൽ മുതൽ വൈദ്യുതി നിരക്കിൽ യൂണിറ്റിന് 35 പൈസ ഇളവിന് സാധ്യത

ബെംഗളൂരു: ബെംഗളൂരു വൈദ്യുതി വിതരണ കമ്പനിയായ ബെസ്കോമിന്റെ പരിധിയിലുള്ള ഉപഭോക്താക്കൾക്ക് 2027...

ബെംഗളൂരുവിൽ വാടക കെട്ടിടങ്ങളുടെ നികുതി പരിശോധന ജി.ബി.എ. കർശനമാക്കുന്നു; അഞ്ച് കോർപറേഷൻ പരിധികളിൽ വീടുതോറും പരിശോധന

ബെംഗളൂരു: നഗരത്തിലെ വസ്തുനികുതി വരുമാനം വർധിപ്പിക്കാനും നികുതി ചോർച്ച തടയാനുമായി 23.47...

വ്യാജ വിവരങ്ങള്‍ ഉപയോഗിച്ച്‌ ബുക്കിങ്; ശബരിമല വെര്‍ച്വല്‍ ക്യൂ വെബ്സൈറ്റില്‍ ഗുരുതര സുരക്ഷാ വീഴ്ച

തിരുവനന്തപുരം: ശബരിമല തീര്‍ഥാടകരുടെ വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങിനുള്ള വെബ്‌സൈറ്റില്‍ ഗുരുതര സാങ്കേതിക,...

Related Articles

Popular Categories