പന്തീരാങ്കാവില്‍ ചാക്ക് നിറയെ വോട്ടര്‍ ഐഡി കാര്‍ഡുകള്‍ ഉപേക്ഷിച്ച നിലയില്‍

കോഴിക്കോട്: പന്തീരാങ്കാവില്‍ ചാക്ക് നിറയെ വോട്ടര്‍ ഐഡി കാര്‍ഡുകള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. പന്തീരാങ്കാവ് ശ്രീകൃഷ്ണ മന്ദിരത്തിന് സമീപം സ്വകാര്യ വ്യക്തിയുടെ പറമ്പിലാണ് ചാക്കില്‍ കെട്ടി കുഴിച്ചിട്ട നിലയില്‍ കാര്‍ഡുകള്‍ കണ്ടെത്തിയത്. പറമ്പിന്റെ ചുറ്റുമതില്‍ ഇടിഞ്ഞുവീണതോടെയാണ് ചാക്കിനുള്ളില്‍ സൂക്ഷിച്ചിരുന്ന വോട്ടര്‍ ഐഡി കാര്‍ഡുകള്‍ നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് പന്തീരാങ്കാവ് പോലീസിലും വില്ലേജ് ഓഫീസിലും വിവരമറിയിച്ചു.

പോലീസും വില്ലേജ് ഉദ്യോഗസ്ഥരും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ 926 വോട്ടര്‍ ഐഡി കാര്‍ഡുകളാണ് കണ്ടെത്തിയത്. 2015 വരെ ഉപയോഗത്തില്‍ ഉണ്ടായിരുന്ന ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ വോട്ടര്‍മാരുടെ പേരിലുള്ള ഐഡി കാര്‍ഡുകളാണിതെന്ന് സ്ഥിരീകരിച്ചു. പുതിയ വോട്ടര്‍ ഐഡി കാര്‍ഡുകള്‍ വിതരണം ചെയ്തപ്പോള്‍ തിരിച്ചെടുത്തവയാണ് ഇവയെന്നാണ് പ്രാഥമിക നിഗമനം.

ഒളവണ്ണയില്‍ മുന്‍പ് ബി എല്‍ ഒമാരായി പ്രവര്‍ത്തിച്ചവരാരെങ്കിലും ഇവ ഉപേക്ഷിച്ചതാകാമെന്നും സംശയിക്കുന്നുണ്ട്. കാര്‍ഡുകള്‍ ശാസ്ത്രീയമായി നശിപ്പിക്കാതെ ചാക്കില്‍ കെട്ടി ഉപേക്ഷിക്കുകയായിരുന്നു. ഇവ പൂര്‍ണ്ണമായി എണ്ണിത്തിട്ടപ്പെടുത്തിയ ശേഷം ജില്ലാ ഭരണകൂടത്തിന് കൈമാറുമെന്ന് പന്തീരാങ്കാവ് വില്ലേജ് ഓഫീസര്‍ കെഎസ്. അനിത്ത് അറിയിച്ചു.

SUMMARY: Sack full of voter ID cards found abandoned in Pantheerankavu

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വീണ്ടും ചികിത്സാപ്പിഴവ് ആരോപണം; 37കാരൻ മരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ചികിത്സാപ്പിഴവ്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന യുവാവ്...

തിരുപറംകുണ്‍ട്രത്ത് ദീപത്തൂണില്‍ കാര്‍ത്തിക ദീപം തെളിയിച്ചു

ചെന്നൈ: മധുര തിരുപ്പരന്‍കുണ്‍ട്രത്തെ മലമുകളില്‍ ദര്‍ഗക്കു സമീപത്തെ കല്‍ത്തൂണില്‍ സുപ്രിംകോടതി ഉത്തരവ്...

ബെംഗളൂരു ലോഡ്ജിലെ മലയാളി യുവതിയുടെ കൊലപാതകം; പിന്നില്‍ സംശയരോഗമെന്ന് പോലീസ്

ബെംഗളൂരു: ജോലി അന്വേഷിച്ച്‌ ബെംഗളൂരുവിലെത്തിയ മലയാളി നഴ്സ് ഗംഗയുടെ (22) കൊലപാതകത്തില്‍...

മയക്കുവെടിയേറ്റിട്ടും ആരോഗ്യവാനായി ചക്കക്കൊമ്പൻ; ആനയിറങ്കല്‍ ജലാശയത്തിന് സമീപം, നിരീക്ഷണം തുടര്‍ന്ന് വനംവകുപ്പ്

ഇടുക്കി: മയക്കുവെടിയേറ്റ ചക്കക്കൊമ്പൻ ആരോഗ്യവാനായി തുടരുന്നതായി വനംവകുപ്പ്. ആനയിറങ്കല്‍ ജലാശയത്തിന് സമീപം...

പൂജാ ബംബര്‍ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു: ഒന്നാം സമ്മാനം അടിച്ചത് പാലക്കാട്

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് 2026-ലെ പൂജ ബമ്പർ ലോട്ടറി...

ബെംഗളൂരു-മൈസൂരു എക്സ്പ്രസ് വേയിൽ വാഹനാപകടം; 2 മലയാളികൾ മരിച്ചു, ഒരാൾക്ക് ഗുരുതര പരുക്ക്

ബെംഗളൂരു: കർണാടകയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി വിദ്യാർഥികൾക്ക് ദാരുണാന്ത്യം. ഒരാൾക്ക് ഗുരുതര...

ബലാത്സംഗക്കേസ്: സംവിധായകൻ ലിജു കൃഷ്ണയെ വെറുതെവിട്ട് കോടതി

കൊച്ചി: ബലാത്സംഗക്കേസില്‍ സംവിധായകന്‍ ലിജു കൃഷ്ണയെ കോടതി വെറുതെ വിട്ടു. എറണാകുളം...

ഇന്ത്യ സഖ്യത്തിന് തിരിച്ചടി; മണ്ഡല പുനര്‍നിര്‍ണയ ബില്ലിനെ ഡി എം കെ പിന്തുണക്കും

ഡല്‍ഹി: മണ്ഡല പുനർനിർണയ ബില്ലിനെ പിന്തുണയ്ക്കുമെന്ന് പ്രഖ്യാപിച്ച്‌ ഡിഎംകെ. അടുത്തയാഴ്ച പാർലമെന്‍റിന്‍റെ...

Related Articles

Popular Categories