മൂന്നാർ: മൂന്നാറിൽ കാട്ടാന പടയപ്പയുടെ ആക്രമണം തുടരുന്നു. പെരിയവാരയ്ക്ക് സമീപം കാട്ടാന കാർ തകർത്തു. മൂന്നാർ പഞ്ചായത്ത് അംഗം കറുപ്പസ്വാമിയുടെ കാറാണ് പടയപ്പ തകർത്തത്. യാത്രക്കാർ വാഹനത്തിനകത്തുള്ളപ്പോഴായിരുന്നു ആനയുടെ ആക്രമണം. ആക്രമണത്തിൽ കാറിന് കേടുപാടുകൾ സംഭവിച്ചെങ്കിലും യാത്രക്കാർ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.
വാഹനം തകർത്ത ശേഷം ആന സമീപത്തെ ഉൾമേട്ടിലേക്ക് കയറിപ്പോയി. മേഖലയിൽ പടയപ്പയുടെ സാന്നിധ്യം തുടരുന്നത് പ്രദേശവാസികളിലും യാത്രക്കാരിലും വലിയ ആശങ്കയുണ്ടാക്കുന്നുണ്ട്.
SUMMARY: Padayappa strikes again in Munnar; destroys a panchayat member’s car
















