കോഴിക്കോട്: ഫുട്ബോള്‍ മത്സരം കാണുന്നതിനിടെയുണ്ടായ തര്‍ക്കത്തിന് പിന്നാലെ ഏഴാം ക്ലാസുകാരന് സീനിയര്‍ വിദ്യാര്‍ഥിയുടെ ക്രൂരമര്‍ദനം. മര്‍ദനമേറ്റ ഏഴാം ക്ലാസുകാരന്‍ ഗുരുതരാവസ്ഥയിലാണ്. കോഴിക്കോട് നരിക്കുനിയിലെ സ്‌കൂളിലാണ് സംഭവം. ശ്വാസകോശത്തിന് ഗുരുതരമായി പരുക്കേറ്റ കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുട്ടി നിലവില്‍ അത്യാസന്ന നിലയിലാണെന്നാണ് റിപ്പോര്‍ട്ട്.
വെള്ളിയാഴ്ച സ്കൂൾ പരിസരത്ത് നടന്ന ഫുട്ബോൾ മത്സരം കാണുന്നതിനിടെയാണ് വിദ്യാർഥികൾ തമ്മിൽ തർക്കമുണ്ടായത്. സ്റ്റുഡന്റ് ലീഡറായ ഒമ്പതാം ക്ലാസ് വിദ്യാർഥി മത്സരം കാണുന്നത് നിർത്തി ക്ലാസിലേക്ക് പോകാൻ ആവശ്യപ്പെട്ടപ്പോൾ ഏഴാം ക്ലാസുകാരൻ അവിടെത്തന്നെ നിന്നതാണ് പ്രകോപനത്തിന് കാരണമായത്. വിദ്യാര്‍ഥി കുട്ടിയെ ക്രൂരമായി മര്‍ദിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.
സംഭവത്തിന് ശേഷം വീട്ടിലെത്തിയ കുട്ടി രക്തം ഛര്‍ദിച്ചതോടെയാണ് വിവരം പുറത്തറിയുന്നത്. വീട്ടുകാര്‍ കാര്യം തിരക്കിയപ്പോള്‍ മര്‍ദനമേറ്റ വിവരം കുട്ടി വെളിപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് കുടുംബം പൊലിസില്‍ പരാതി നല്‍കി. അന്വേഷണത്തിന്റെ ഭാഗമായി പൊലിസ് സ്‌കൂളിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കുകയും, കുട്ടി മര്‍ദനത്തിന് ഇരയാകുന്നതിന്റെ ദൃശ്യങ്ങള്‍ കണ്ടെടുക്കുകയും ചെയ്തിട്ടുണ്ടെന്നാണ് വിവരം.
കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിലവിൽ വെന്റിലേറ്ററിന്റെ സഹായത്തോടെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് പരുക്കേറ്റ കുട്ടി.
SUMMARY: Dispute during a football match; seventh-grade student sustains serious injuries after being beaten by an older student.
















