മണ്ഡല പുനര്‍നിര്‍ണയ ബില്‍: സ്റ്റാലിനുമായി നടത്തിയ ഇന്ത്യാ സഖ്യത്തിൻ്റെ കൂടിക്കാഴ്ച പരാജയം

ചെന്നൈ: മണ്ഡല പുനര്‍നിര്‍ണയ ബില്ലിലെ തീരുമാനത്തില്‍ മാറ്റമില്ലെന്ന് ഡിഎംകെ. പാര്‍ട്ടി അധ്യക്ഷന്‍ എം.കെ സ്റ്റാലിനുമായി ഇന്‍ഡ്യ സഖ്യ നേതാക്കള്‍ ചെന്നൈയില്‍ നടത്തിയ കൂടിക്കാഴ്ചക്ക് പിന്നാലെയാണ് ഡിഎംകെ ഐടി വിംഗ് സമൂഹമാധ്യമങ്ങളിലൂടെ ഇക്കാര്യം പ്രഖ്യാപിച്ചത്. പിന്നാലെ എം.കെ സ്റ്റാലിനും മാധ്യമങ്ങളെ കണ്ട് നിലപാടില്‍ മാറ്റമില്ലെന്ന് പ്രഖ്യാപിച്ചു. ബില്ലിനെ പിന്തുണക്കാനുള്ള തീരുമാനത്തില്‍ നിന്ന് സ്റ്റാലിനെ പിന്തിരിപ്പിക്കാനുള്ള ഇന്‍ഡ്യ സഖ്യത്തിന്റെ നീക്കം ഇതോടെ പരാജയപ്പെട്ടു.

ബിജെപിക്ക് ആയുധമാകരുതെന്ന് കൂടിക്കാഴ്ചയില്‍ സ്റ്റാലിനോട് സോണിയ ഗാന്ധി പറഞ്ഞു. എന്നാല്‍, തീരുമാനം എടുത്ത് പോയെന്നും തമിഴ്‌നാടിന് സീറ്റില്‍ കുറവ് ഉണ്ടാകില്ലെന്നും സ്റ്റാലിന്‍ പറഞ്ഞു. ചര്‍ച്ചക്ക് പിന്നാലെ ഇന്‍ഡ്യ സഖ്യ നേതാക്കള്‍ മഹാരാഷ്ട്രയിലേക്ക് പുറപ്പെട്ടു. രാത്രി എന്‍സിപി (എസ്പി) നേതാവ് ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തും. മണ്ഡല പുനര്‍നിര്‍ണ്ണയത്തില്‍ ഡിഎംകെ എടുത്ത തീരുമാനം തമിഴ്നാടിന് ‘ശരിയാകുന്നത്’ എന്തുകൊണ്ടെന്ന് എക്‌സ് പോസ്റ്റില്‍ ഡിഎംകെ വിശദീകരിക്കുന്നു. മുമ്പ് ഡിഎംകെ എതിര്‍ത്തത് സീറ്റുകള്‍ 39-ല്‍ നിന്ന് 32 ആയി കുറയാനുള്ള സാഹചര്യം ഉള്ളത് കൊണ്ടായിരുന്നു.

പാര്‍ലമെന്റില്‍ തമിഴ്നാടിന്റെ വിഹിതം 5.71% ആയി ചുരുങ്ങുന്ന സാഹചര്യമായിരുന്നു. 2027ലെ സെന്‍സസ് വരെ മാത്രമായിരുന്നു സംരക്ഷണമുണ്ടായിരുന്നത്. അതിന് ശേഷം സീറ്റുകള്‍ എളുപ്പത്തില്‍ കുറയാനുള്ള അപകടം നിലനിന്നിരുന്നു. എന്നാല്‍, തമിഴ്‌നാട്ടിലെ എംപി സീറ്റുകള്‍ കുറയാതെ 59 ആയി ഉയരാനുള്ള സാധ്യതയാണ് ഇപ്പോഴുള്ളത്. തമിഴ്നാടിന്റെ വിഹിതം 7.23 ശതമാനം വരെയായി സംരക്ഷിക്കപ്പെടും. 25 വര്‍ഷത്തേക്ക് നമ്മുടെ സീറ്റുകളില്‍ മാറ്റം വരില്ല. ഈ ഉറപ്പുകള്‍ കിട്ടിയതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ ഡിഎംകെ ബില്ലിനെ പിന്തുണയ്ക്കുന്നതെന്ന് പോസ്റ്റില്‍ പറയുന്നു.

SUMMARY: Constituency Delimitation Bill: INDIA Alliance’s meeting with Stalin proves unsuccessful

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

മാനസികാരോഗ്യ ചികിത്സ തേടുന്നവരുടെ എണ്ണത്തിൽ സംസ്ഥാനത്ത് വൻ വർധന; 11 വർഷത്തിനിടെ 20 മടങ്ങ് വളർച്ച

ബെംഗളൂരു: മാനസികാരോഗ്യ പ്രശ്നങ്ങൾക്ക് വിദഗ്ധ ചികിത്സ തേടുന്നവരുടെ എണ്ണത്തിൽ കർണാടകയിൽ കഴിഞ്ഞ...

ബന്നാർഘട്ടയിൽ 400 കെ.വി. വൈദ്യുതി ലൈനിൽ കുടുങ്ങിയ കൃഷ്ണപ്പരുന്തിനെ രക്ഷപ്പെടുത്തി

ബെംഗളൂരു: ബന്നാർഘട്ടയ്ക്ക് സമീപം 400 കെ.വി. ഉയർന്ന വൈദ്യുതി ലൈനിൽ കുടുങ്ങിയ...

‘ചക്കകൊമ്പനെ പിടികൂടാനുള്ള നീക്കം ഉപേക്ഷിക്കണം; ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന് പരിസ്ഥിതി സംഘടനകൾ

തിരുവനന്തപുരം: കാട്ടാന ചക്കക്കൊമ്പനെ മയക്കുവെടിവെച്ച് റേഡിയോ കോളർ ഘടിപ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന്...

ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ പത്താം ക്ലാസ് വിദ്യാര്‍ഥി മുങ്ങിമരിച്ചു

തൃശൂർ: തൃശൂരിൽ ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ പത്താം ക്ലാസ് വിദ്യാർഥി മുങ്ങിമരിച്ചു. പള്ളിപ്പുറം...

കെ സുധാകരനെ ഐസിയുവില്‍ കയറി കണ്ടു; സ്വന്തം ഉത്തരവാദിത്തത്തില്‍ ഡിസ്ചാര്‍ജ്ജ് വാങ്ങുമെന്ന് മകൻ

ദുബായ്: ദുബായിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കെ സുധാകരൻ എം‌പിയെ കാണാൻ...

ജനുവരി 7ന് ട്രെയിൻ സർവീസുകളിൽ നിയന്ത്രണം; വിവിധ ട്രെയിനുകൾ റദ്ദാക്കി, ചിലത് വൈകും

തിരുവനന്തപുരം: 2027 ജനുവരി ഏഴാം തീയതി സംസ്ഥാനത്തേക്കുള്ള വിവിധ ട്രെയിനുകൾ റദ്ദാക്കിയതായും...

ചെട്ടികുളങ്ങര കുത്തിയോട്ട ചുവടും പാട്ടും ഡിസംബർ ആറിന് ബെംഗളൂരുവില്‍ 

ബെംഗളൂരു: ആലപ്പുഴ ജില്ലയിലെ ഓണാട്ടുകരയുടെ പരദേവതയായ ചെട്ടികുളങ്ങര ദേവിയുടെ ഇഷ്ട വഴിപാടായ...

മദ്യലഹരിയില്‍ ബസ് ഓടിച്ചു; കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ഡ്രൈവര്‍ പിടിയില്‍

കോട്ടയം: മദ്യലഹരിയില്‍ അപകടകരമായ രീതിയില്‍ ബസ് ഓടിച്ചെന്ന പരാതിയില്‍ കെഎസ്ആര്‍ടിസി സൂപ്പര്‍...

Related Articles

Popular Categories