ബെംഗളൂരു: നഗരത്തിലെ വനിതകളുടെ പേയിങ് ഗസ്റ്റ് താമസസ്ഥലങ്ങൾ കേന്ദ്രീകരിച്ച് മോഷണം നടത്തിയെന്ന കേസിലെ പ്രതിയെ പിടികൂടുന്നതിനിടെ പോലീസ് വെടിവെച്ചു. ബെറ്റ നരേഷ് എന്നറിയപ്പെടുന്ന നരേഷിനാണ് വെടിയേറ്റത്. ബെംഗളൂരു നോർത്ത് താലൂക്കിലെ തരഹുനിസെയിൽ ശനിയാഴ്ച പുലർച്ചെയായിരുന്നു സംഭവം.
വനിതകളുടെ പി.ജി. താമസസ്ഥലങ്ങളിൽ അതിക്രമിച്ചുകയറി മൊബൈൽ ഫോണുകൾ മോഷ്ടിക്കുകയും സ്ത്രീകളെ ഉപദ്രവിക്കാൻ ശ്രമിക്കുകയും ചെയ്തെന്ന പരാതികളിലാണ് ഇയാളെ പോലീസ് അന്വേഷിച്ചിരുന്നത്. 15ലധികം കേസുകളിൽ ഇയാൾ പ്രതിയാണ്.
പ്രതിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ കത്തി ഉപയോഗിച്ച് പോലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കാൻ ശ്രമിച്ചെന്നാണ് പോലീസ് വിശദീകരണം. ഇതേത്തുടർന്ന് ആത്മരക്ഷാർത്ഥം വെടിയുതിർക്കുകയായിരുന്നു. വെടിയേറ്റത് ഇയാളുടെ ഇടതുകാലിലാണ്.
പരുക്കേറ്റ പ്രതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏറ്റുമുട്ടലിനിടെ പരുക്കേറ്റ ഒരു പോലീസ് ഉദ്യോഗസ്ഥനും ചികിത്സ തേടി. പ്രതിക്കെതിരായ കേസുകളിലും സംഭവത്തിന്റെ സാഹചര്യങ്ങളിലും പോലീസ് അന്വേഷണം തുടരുകയാണ്.
SUMMARY: Man accused of assaulting PG women shot by Bengaluru police
















