ഉടന്‍ വിവാഹിതനാകുമെന്ന സൂചന നല്‍കി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി

ഉടന്‍ വിവാഹിതനാകുമെന്ന സൂചന നല്‍കി കോണ്‍ഗ്രസ് നേതാവും റായ്ബറേലിയിലെ കോണ്‍ഗ്രസ് സ്ഥാനാർത്ഥിയുമായ രാഹുല്‍ ഗാന്ധി. റായ്ബറേലിയിലെ തിരഞ്ഞെടുപ്പ് റാലിയിലായിരുന്നു രാഹുല്‍ ഗാന്ധിയുടെ ‘വെളിപ്പെടുത്തല്‍’. റാലിയില്‍ എത്തിച്ചേര്‍ന്ന ആള്‍ക്കൂട്ടത്തില്‍ നിന്നുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ആള്‍ക്കൂട്ടത്തിന് നടുവില്‍നിന്ന് ആദ്യം ചോദ്യമുണ്ടായെങ്കിലും എന്താണെന്ന് രാഹുലിന് മനസിലായില്ല. എന്താണ് ചോദ്യമെന്ന് അദ്ദേഹം വേദിയിലും സദസ്സിലുമുള്ളവരോട് ആവര്‍ത്തിച്ച്‌ ചോദിച്ചു. പിന്നീട് മറുപടിയായി, ‘ഇപ്പോള്‍ എനിക്ക് ഉടന്‍ വിവാഹം കഴിക്കേണ്ടി വരും’, എന്നായിരുന്നു രാഹുലിന്റെ മറുപടി. കോണ്‍ഗ്രസ് നേതാക്കളായ പ്രിയങ്ക ഗാന്ധിയും കെ.സി. വേണുഗോപാലുമടക്കം വേദിയിലുണ്ടായിരുന്നു.

കഴിഞ്ഞ വർഷം ജയ്പൂരിലെ മഹാറാണി കോളേജില്‍ വിദ്യാർത്ഥിനികളുമായുള്ള സംവാദത്തിനിടയിലും രാഹുല്‍ വിവാഹത്തെകുറിച്ചുള്ള ചോദ്യം നേരിട്ടിരുന്നു. മിടുക്കനും സുന്ദരനുമായിട്ടും എന്തുകൊണ്ടാണ് വിവാഹം ആലോചിക്കാത്തതെന്നായിരുന്നു ഒരു വിദ്യാർത്ഥിയുടെ ചോദ്യം. ഇതിന് മറുപടിയായി, തൻ്റെ ജോലിക്കും കോണ്‍ഗ്രസ് പാർട്ടിക്കുമായി താൻ പൂർണ്ണമായും അർപ്പണ ബോധത്തോടെ പ്രവർത്തിക്കുകയാണെന്നായിരുന്നു ഗാന്ധിയുടെ മറുപടി.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബെംഗളൂരുവിൽ ആമസോൺ ഓഫീസിന് മുന്നിൽ ട്രാൻസ്ഫോർമർ പൊട്ടിത്തെറി; രണ്ടുപേർക്ക് പരുക്ക്

ബെംഗളൂരു: ബാഗലൂർ മെയിൻ റോഡിൽ ആമസോൺ ഓഫീസിന്റെ ഗേറ്റിന് മുന്നിലെ നടപ്പാതയിൽ...

കലാകൈരളി ഓണോത്സവം

ബെംഗളൂരു: സഞ്ജയ് നഗർ കലാകൈരളിയുടെ  ‘ഓണോത്സവം-2026’ ലക്ഷ്മിപുര ക്രോസിന് സമീപമുള്ള കളത്തൂർ...

എയിംസ് വന്നില്ലെങ്കില്‍ അടുത്ത തിരഞ്ഞെടുപ്പില്‍ വോട്ട് ചോദിക്കില്ലെന്ന് സുരേഷ് ഗോപി

കണ്ണൂർ: കേരളത്തില്‍ എയിംസ് പരിഗണനയില്‍ ഇല്ലെന്നു കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതയില്‍ അറിയിച്ചതിനു...

രാജ്യതലസ്ഥാനത്ത് ഇന്നും നാടകീയ രംഗങ്ങള്‍; എംപിമാര്‍ ജന്തര്‍ മന്തറിലേക്ക്; ഇന്ത്യാസഖ്യത്തിന്റെ വൻപ്രതിഷേധം

ഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യാസഖ്യത്തിന്റെ...

ഡല്‍ഹിയില്‍ അഞ്ചുനില കെട്ടിടം തകര്‍ന്നു വീണു; നിരവധിപ്പേര്‍ കുടുങ്ങിയതായി സൂചന

ഡല്‍ഹി: ഡല്‍ഹിയിലെ സീമാപൂരി പ്രദേശത്ത് അഞ്ച് നില കെട്ടിടം തകര്‍ന്നുവീണ് അപകടം....

രസതന്ത്രത്തിനുള്ള നൊബേല്‍ ഹെന്റി ബി കഗാനും, കെന്‍സോ സോയിക്കും

സ്ററോക്കോം: ഹെൻറി ബി കഗാനും കെൻസോ സോയിക്കും രസതന്ത്ര നൊബേല്‍. ഫ്രാൻസില്‍...

ആലപ്പുഴ ബൈപ്പാസില്‍ ഓടിക്കൊണ്ടിരുന്ന മിനി ലോറിക്ക് തീപിടിച്ചു

ആലപ്പുഴ: ആലപ്പുഴ ബൈപ്പാസില്‍ ഓടിക്കൊണ്ടിരുന്ന മിനി ലോറിക്ക് തീപിടിച്ചു. കളർകോട് കപ്പക്കട...

Related Articles

Popular Categories