എയർ മാർഷൽ അശുതോഷ് ദീക്ഷിത് പുതിയ വ്യോമസേനാ മേധാവി

ന്യൂഡല്‍ഹി: ഫൈറ്റര്‍ പൈലറ്റ് എയര്‍ മാര്‍ഷല്‍ അശുതോഷ് ദീക്ഷിത് പുതിയ വ്യോമസേനാ മേധാവി. നിലവില്‍ വ്യോമസേനയുടെ വൈസ് ചീഫ് ഓഫ് എയര്‍ സ്റ്റാഫ് ആയ ദീക്ഷിത് ഇന്ത്യന്‍ വ്യോമസേനയുടെ 29-ാമത് മേധാവിയായാണ് ചുമതലയേല്‍ക്കുക. ഈമാസം 31-ന് വിരമിക്കുന്ന എയര്‍ ചീഫ് മാര്‍ഷല്‍ അമര്‍ പ്രീത് സിംഗിന് പകരമായാണ് ദീക്ഷിത് ചുമതലയേല്‍ക്കുന്നത്. ഒക്ടോബര്‍ 31-ന് ഉച്ചയ്ക്കുശേഷം അദ്ദേഹം ചുമതലയേല്‍ക്കും. 2028 ഡിസംബര്‍ 31 വരെ അദ്ദേഹം പദവിയില്‍ തുടരും.

ഇന്ത്യന്‍ വ്യോമസേനയുടെ ആധുനികവല്‍ക്കരണത്തിനും തദ്ദേശീയമായി നിര്‍മിച്ച എല്‍.സി.എ തേജസ് ഉള്‍പ്പെടെയുള്ള യുദ്ധവിമാന പദ്ധതികള്‍ക്കും വലിയ പിന്തുണ നല്‍കിയ വ്യക്തിയാണ് എയര്‍ മാര്‍ഷല്‍ അശുതോഷ് ദീക്ഷിത്. പ്രതിരോധ രംഗത്ത് ഇന്ത്യയെ സ്വയംപര്യാപ്തമാക്കുക എന്ന ലക്ഷ്യത്തോടെയുള്ള കേന്ദ്ര സര്‍ക്കാരിന്റെ ‘ആത്മനിര്‍ഭര്‍ ഭാരത്’ പദ്ധതികള്‍ക്ക് അദ്ദേഹത്തിന്റെ നേതൃത്വം കൂടുതല്‍ കരുത്തുപകരുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

1986 ഡിസംബര്‍ 6-നാണ് അദ്ദേഹം ഇന്ത്യന്‍ വ്യോമസേനയുടെ ഫൈറ്റര്‍ സ്ട്രീമില്‍ കമ്മിഷന്‍ ചെയ്യപ്പെടുന്നത്. മികച്ചൊരു ഫൈറ്റര്‍ പൈലറ്റും എക്‌സ്‌പെരിമെന്റല്‍ ടെസ്റ്റ് പൈലറ്റുമായ അദ്ദേഹത്തിന് മിറാഷ്-2000, മിഗ്, തേജസ്, ജാഗ്വാര്‍ തുടങ്ങിയ വിവിധ തരത്തിലുള്ള യുദ്ധവിമാനങ്ങളിലും ട്രെയിനര്‍ വിമാനങ്ങളിലുമായി 3,500-ലധികം മണിക്കൂര്‍ പറക്കല്‍ പരിചയമുണ്ട്. നാഷണല്‍ ഡിഫന്‍സ് അക്കാദമി പൂര്‍വ വിദ്യാര്‍ഥിയായ അദ്ദേഹം കാര്‍ഗില്‍ യുദ്ധം (ഓപ്പറേഷന്‍ സഫേദ് സാഗര്‍), ഓപ്പറേഷന്‍ രക്ഷക് എന്നിവയില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്.

വ്യോമസേനാ ഉപമേധാവിയാകുന്നതിന് മുമ്പ്, അദ്ദേഹം സെന്‍ട്രല്‍ എയര്‍ കമാന്‍ഡിന്റെ എയര്‍ ഓഫീസര്‍ കമാന്‍ഡിങ്-ഇന്‍-ചീഫായും പിന്നീട് ചീഫ്സ് ഓഫ് സ്റ്റാഫ് കമ്മിറ്റി ചെയര്‍മാന്റെ ഇന്റഗ്രേറ്റഡ് ഡിഫന്‍സ് സ്റ്റാഫ് മേധാവിയായും സേവനമനുഷ്ഠിച്ചു. എയര്‍ ഹെഡ്ക്വാര്‍ട്ടേഴ്സില്‍, ദീക്ഷിത് എയര്‍ സ്റ്റാഫ് റിക്വയര്‍മെന്റ്‌സിന്റെ പ്രിന്‍സിപ്പല്‍ ഡയറക്ടര്‍, അസിസ്റ്റന്റ് ചീഫ് ഓഫ് ദി എയര്‍ സ്റ്റാഫ് (പ്രൊജക്ട്സ്), അസിസ്റ്റന്റ് ചീഫ് ഓഫ് ദി എയര്‍ സ്റ്റാഫ് (പ്ലാന്‍സ്) എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. എയര്‍ സ്റ്റാഫിന്റെ ഡെപ്യൂട്ടി ചീഫ് സ്ഥാനവും അദ്ദേഹം വഹിച്ചിട്ടുണ്ട്. സതേണ്‍ എയര്‍ കമാന്‍ഡിന്റെ എയര്‍ ഡിഫന്‍സ് കമാന്‍ഡര്‍, സൗത്ത് വെസ്റ്റേണ്‍ എയര്‍ കമാന്‍ഡിന്റെ സീനിയര്‍ എയര്‍ സ്റ്റാഫ് ഓഫിസര്‍ എന്നീ പദവികള്‍ അദ്ദേഹത്തിന് മുമ്പ് ലഭിച്ചിട്ടുണ്ട്.
SUMMARY: Air Marshal Ashutosh Dixit is the new Air Force Chief.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

തൃശൂരിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ മരിച്ച നിലയിൽ

തൃശൂർ: ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ ചാവക്കാട്...

കേരളസമാജം ഈസ്റ്റ് സോൺ ഓണാഘോഷം 

ബെംഗളൂരു: കേരളസമാജം ഈസ്റ്റ് സോണ്‍ ഓണാഘോഷം ഓണക്കാഴ്ചകള്‍ ഹെന്നൂര്‍ നവജീവന്‍ കണ്‍വെന്‍ഷന്‍...

മഴ കനക്കുന്നു; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത

കൊച്ചി: സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ  മാറ്റം. തിരുവനന്തപുരം, തൃശൂർ, പാലക്കാട്, മലപ്പുറം,...

ഐസ്ക്യൂബ് ഒബ്സർവേറ്ററിയുടെ ശിൽപി; ഫ്രാൻസിസ് ഹാൾസെന് ഭൗതികശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം

സ്റ്റോക്ക്‌ഹോം: 2026ലെ ഭൗതികശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം പ്രമുഖ ബെല്‍ജിയന്‍-അമേരിക്കന്‍ കണികാ ഭൗതികശാസ്ത്രജ്ഞനായ...

കേരളസമാജം നെലമംഗല മെഗാ വടംവലി മത്സരം; തണ്ടർ ബോയ്സ് മീനങ്ങാടിക്ക് ഒന്നാം സ്ഥാനം

ബെംഗളൂരു: കേരളസമാജം നെലമംഗലയുടെ ഓണാഘോഷങ്ങളുടെ ഭാഗമായി ബസവണ്ണ ദേവരമഠം സ്കൂൾ ഗ്രൗണ്ടിൽ...

കുന്ദലഹള്ളി കേരളസമാജം ഓണാഘോഷം

ബെംഗളൂരു: കുന്ദലഹള്ളി കേരളസമാജം മാർക്ക്ഓൺ ഹോംസ് ബിൽഡേഴ്‌സുമായി ചേർന്ന് സംഘടിപ്പിച്ച ഈ...

യാത്രാമധ്യേ ദാരുണാന്ത്യം; സ്കൂട്ടറിൽ നിന്ന് വീണ യുവ ഹാൻഡ്‌ബോൾ താരത്തിന്റെ തലയിലൂടെ ട്രാക്ടർ കയറിയിറങ്ങി

ലുധിയാന: പഞ്ചാബിലെ ലുധിയാനയിൽ സ്‌കൂട്ടറിൽ നിന്ന് തെറിച്ചുവീണുണ്ടായ അപകടത്തിൽ 14കാരിക്ക് ദാരുണാന്ത്യം....

സൗരവ് ഗാം​ഗു​ലി​യെ മു​ഖ്യ പ​രി​ശീ​ല​ക​നാ​യി നി​യ​മി​ച്ച് ഡ​ല്‍​ഹി ക്യാ​പി​റ്റ​ല്‍​സ്

ന്യൂഡല്‍ഹി: മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലിയെ ഇന്ത്യൻ പ്രീമിയർ ലീഗ്...

Related Articles

Popular Categories