ഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യാസഖ്യത്തിന്റെ പ്രതിഷേധത്തിനിടെ ഡൽഹിയിൽ സംഘർഷാവസ്ഥ. പ്രവർത്തകരും പോലീസും തമ്മില്‍ വാക്കേറ്റമുണ്ടായതോടെ പോലീസ് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കാൻ തുടങ്ങി. ഇതിനിടെ രാഹുല്‍ ഗാന്ധിയെ കസ്റ്റഡിയിലെടുക്കാനുള്ള പോലീസ് നീക്കത്തെയും പ്രവർത്തകർ ചെറുത്തു.
പോലീസ് അറസ്റ്റ് ചെയ്യാൻ ശ്രമിച്ചതോടെ രാഹുല്‍ ഗാന്ധി പ്രതിഷേധ സ്ഥലത്ത് കുത്തിയിരുന്ന് സമരം തുടരുകയായിരുന്നു. രാഹുലിനെ പോലീസ് കൊണ്ടുപോകുന്നത് തടയാൻ പ്രവർത്തകർ അദ്ദേഹത്തിന് ചുറ്റും വലയം തീർത്തു. എന്നാല്‍ പ്രതിഷേധക്കാരെ ഓരോരുത്തരെയായി പോലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.
ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടാണ് ഇന്ത്യാസഖ്യം പ്രതിഷേധം ശക്തമാക്കിയത്. വോട്ടർപട്ടികയിലെ പ്രത്യേക തീവ്രപരിഷ്‌കരണമായ SIR-മായി ബന്ധപ്പെട്ട ക്രമക്കേടുകള്‍ ആരോപിച്ചാണ് പ്രതിപക്ഷം ഗ്യാനേഷ് കുമാറിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. ജന്തർ മന്തറിലേക്ക് നടത്തിയ മാർച്ചിനിടെയാണ് ഇന്ന് വീണ്ടും പോലീസ്-പ്രതിപക്ഷ സംഘർഷമുണ്ടായത്.
SUMMARY: MPs head to Jantar Mantar; massive protest by the INDIA alliance
















