എസി ഓൺ ചെയ്ത് കാറിനുള്ളിൽ വിശ്രമിക്കാൻ കിടന്ന യുവാവ് ‌മരിച്ചനിലയിൽ

യുവാവിനെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കരുവാറ്റ ഊട്ടുപറമ്പ് പുത്തൻ നികത്തിൽ മണിയന്റെ മകൻ അനീഷ് (37) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു സംഭവം.

വീടിനു മുന്നിൽ പാർക്ക് ചെയ്തിരുന്ന കാറിനുള്ളിൽ എസി ഓൺ ചെയ്തു വിശ്രമിക്കുകയായിരുന്നു. തുടർന്ന് ഭക്ഷണം കഴിക്കാനായി ഭാര്യ ചെന്നു വിളിച്ചപ്പോൾ അനീഷ് ബോധരഹിതനായി കിടക്കുന്നതാണ് കണ്ടത്. ഉടൻതന്നെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ഹരിപ്പാട് താലൂക്ക് ആശുപത്രി മോർച്ചറിയിൽ. പോസ്റ്റ്മോർട്ടത്തിനു ശേഷം മാത്രമേ മരണകാരണം വ്യക്തമാകു എന്ന് പോലീസ് അറിയിച്ചു അമ്മ: ആയിഷ ബീവി. ഭാര്യ: ദേവിക. മകൻ: ശിവദത്ത്. സഹോദരൻ അജീഷ്. സഹോദരി : സോഫിയ

 

LEAVE A REPLY

Please enter your comment!
Please enter your name here