മഴ തിരിച്ചടിയായി; ഐപിഎൽ എലിമിനേറ്ററില്‍ രാജസ്ഥാന് ആര്‍സിബി എതിരാളി

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരം മഴമൂലം ഉപേക്ഷിച്ചതോടെ രാജസ്ഥാന്‍ റോയല്‍സിന് തിരിച്ചടി. മത്സരം ഉപേക്ഷിച്ച് പോയന്റ് പങ്കുവെച്ചതോടെ നെറ്റ് റണ്‍റേറ്റില്‍ രാജസ്ഥാനെ മറികടന്ന് സണ്‍റൈസേഴ്സ് ഹൈദരാബാദ് രണ്ടാം സ്ഥാനത്തേക്ക് കയറി.

ഇതോടെ ഒന്നാം ക്വാളിഫയറില്‍ കൊല്‍ക്കത്തയും ഹൈദരാബാദും ഏറ്റുമുട്ടും. രാജസ്ഥാന് എലിമിനേറ്ററില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ നേരിടണം. കൊല്‍ക്കത്തയ്ക്കെതിരായ മത്സരം ജയിച്ചിരുന്നെങ്കില്‍ രാജസ്ഥാന് രണ്ടാം സ്ഥാനത്തെത്താമായിരുന്നു.

14-മത്സരങ്ങളില്‍ നിന്ന് 20-പോയന്റുമായി കൊല്‍ക്കത്തയാണ് പട്ടികയില്‍ ഒന്നാമത്. ഇത്രയും മത്സരങ്ങളില്‍ നിന്ന് 17-പോയന്റുമായി ഹൈദരാബാദ് രണ്ടാമതെത്തി. രാജസ്ഥാനും 17-പോയന്റാണുള്ളതെങ്കിലും മികച്ച നെറ്റ് റണ്‍റേറ്റാണ് ഹൈദരാബാദിന് അനുകൂലമായത്.

അവസാന ലീഗ് മത്സരത്തില്‍ പഞ്ചാബിനെ പരാജയപ്പെടുത്തിയാണ് ഹൈദരാബാദ് രാജസ്ഥാനെ മറികടന്ന് രണ്ടാമതെത്തിയത്. കൊല്‍ക്കത്തയെ തോല്‍പ്പിച്ചാല്‍ മാത്രമേ രാജസ്ഥാന് രണ്ടാം സ്ഥാനം സ്വന്തമാക്കാനാകുമായിരുന്നുള്ളൂ. മത്സരം മഴ മൂലം ഉപേക്ഷിച്ചതോടെ തുല്യ പോയന്റായി. മികച്ച നെറ്റ് റണ്‍ റേറ്റിന്റെ ബലത്തില്‍ ഹൈദരാബാദ് രണ്ടാമതായി ഒന്നാം ക്വാളിഫയറിന് ടിക്കറ്റെടുത്തു. മേയ് 21-ചൊവ്വാഴ്ചയാണ് ആദ്യ ക്വാളിഫയര്‍. മേയ് 22-ന് എലിമിനേറ്ററും മേയ് 24-ന് രണ്ടാം ക്വാളിഫയറും നടക്കും. മേയ് 26-നാണ് ഫൈനല്‍.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സിജെപി പ്രക്ഷോഭം: ഡല്‍ഹിയിലേക്കുള്ള വിമാന ടിക്കറ്റിന്‍റെ വില ഇരട്ടിയായി

ഡൽഹി: സിജെപി പ്രക്ഷോഭത്തെത്തുടർന്ന് ഡല്‍ഹിയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കുത്തനെ ഉയർന്നതായി...

സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കി; ദേശീയപാത നാട്ടിക ടോള്‍ പ്ലാസയില്‍ ടോള്‍ പിരിവ് വീണ്ടും ആരംഭിച്ചു

തൃശൂര്‍: നാട്ടിക ടോള്‍ പ്ലാസയില്‍ വീണ്ടും ടോള്‍ പിരിവ് ആരംഭിക്കാന്‍ നീക്കം....

ഡല്‍ഹിയില്‍ സിപിഐഎം നേതാക്കള്‍ കസ്റ്റഡിയില്‍; പിണറായി വിജയനടക്കമുള്ള പ്രമുഖരെ തടഞ്ഞു

ന്യൂഡല്‍ഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധിച്ച സിപിഎം...

അഭിജിത് ദീപ്കെ കസ്റ്റഡിയിൽ; പോലീസ് വിമാനത്തിൽ കയറി തടവിലാക്കി

ന്യൂഡൽഹി: പ്രതിഷേധത്തിൽ പങ്കെടുക്കാൻ ഡൽഹിയിലെത്തിയ കോക്രോച്ച് ജനതാ പാ‌ർട്ടി സ്ഥാപകൻ അഭിജിത്...

കാറിനു പിന്നില്‍ ഇടിച്ച ബൈക്കില്‍ നിന്നു തെറിച്ചു വീണ യുവതി ലോറികയറി മരിച്ചു

ഇടുക്കി: കാറിനു പിന്നില്‍ ഇടിച്ച ബൈക്കില്‍ നിന്നു താഴെ വീണ യുവതി...

സ്വർണവിലയില്‍ വീണ്ടും വർധനവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയില്‍ വീണ്ടും വർധനവ്. ഇന്ന് കേരളത്തില്‍ 22 കാരറ്റ്...

മുത്തങ്ങ സമരം; പോലീസ് മര്‍ദനമേറ്റ കെ.കെ സുരേന്ദ്രന് 12.5 ലക്ഷം നഷ്ടപരിഹാരം നല്‍കാൻ ഉത്തരവ്

തിരുവനന്തപുരം: മുത്തങ്ങ സമരത്തിനിടെ പൊലീസ് മർദനമേറ്റ കെ.കെ സുരേന്ദ്രന് 12.5 ലക്ഷം...

Related Articles

Popular Categories