ഏഷ്യൻ ഗെയിംസ് ഹോക്കിയിൽ ഇന്ത്യക്ക് സ്വർണത്തിളക്കം; മലേഷ്യയെ തകർത്തത് 5-1ന്, 2028 ലോസ് ഏഞ്ചൽസ് ഒളിമ്പിക്സിന് യോഗ്യതയും ഉറപ്പാക്കി

നഗോയ: ഏഷ്യൻ ഗെയിംസിൽ പുരുഷ ഹോക്കിയിൽ ഇന്ത്യക്ക് സ്വർണം. ആവേശകരമായ ഫൈനലിൽ മലേഷ്യയെ 5-1ന് തകർത്താണ് ഇന്ത്യൻ ടീം കിരീടം നിലനിർത്തിയത്. ഇതോടെ ഹാങ്‌ചോയ്ക്ക് പിന്നാലെ തുടർച്ചയായ രണ്ടാം ഏഷ്യൻ ഗെയിംസ് സ്വർണമാണ് ഇന്ത്യ സ്വന്തമാക്കിയത്. ചരിത്രത്തിലാദ്യമായാണ് ഇന്ത്യ ഏഷ്യൻ ഗെയിംസ് ഹോക്കിയിൽ തുടർച്ചയായി രണ്ട് തവണ ചാമ്പ്യന്മാരാകുന്നത്. ഈ സുവർണ്ണ നേട്ടത്തോടെ 2028-ലെ ലോസ് ഏഞ്ചൽസ് ഒളിമ്പിക്സിലേക്കുള്ള യോഗ്യതയും ഇന്ത്യ ഉറപ്പാക്കി.

ഇന്ത്യയുടെ ആക്രമണ മികവാണ് ഫൈനലിൽ നിർണായകമായത്. ക്യാപ്റ്റൻ ഹർമൻപ്രീത് സിംഗ് രണ്ട് പെനാൽറ്റി കോർണറുകൾ ഗോളാക്കി. ജുഗ്‌രാജ് സിംഗും പെനാൽറ്റി കോർണറിൽ നിന്ന് ഗോൾ നേടി ഇന്ത്യയുടെ ലീഡ് ശക്തമാക്കി.ഹാർദിക് സിംഗ് പെനാൽറ്റി സ്‌പോട്ടിൽ നിന്ന് മറ്റൊരു ഗോൾ നേടി. തുടർന്ന് അഭിഷേകും സുഖ്ജീത് സിംഗും ചേർന്ന് ഒരുക്കിയ മനോഹരമായ നീക്കത്തിനൊടുവിൽ ഷിലാനന്ദ് ലാക്ര ഓപ്പൺ പ്ലേയിൽ നിന്ന് ഇന്ത്യയുടെ അഞ്ചാം ഗോൾ കണ്ടെത്തി.

മത്സരത്തിലുടനീളം ആക്രമണത്തിലും പ്രതിരോധത്തിലും മികവ് പുലർത്തിയ ഇന്ത്യ മലേഷ്യയ്ക്ക് തിരിച്ചുവരാനുള്ള അവസരം നൽകിയില്ല. 5-1ന്റെ ആധികാരിക ജയത്തോടെ ഇന്ത്യ സ്വർണം ഉറപ്പിക്കുകയായിരുന്നു.

ചരിത്രത്തിലാദ്യമായി ഇന്ത്യൻ പുരുഷ-വനിതാ ടീമുകൾ ഒരേ ഏഷ്യൻ ഗെയിംസിൽ സ്വർണം നേടുന്നു എന്ന പ്രത്യേകതയും ഇത്തവണയുണ്ട്. ഫൈനലിൽ ചൈനയെ തോൽപ്പിച്ച് ഇന്ത്യൻ വനിതകൾ 44 വർഷത്തെ കാത്തിരിപ്പിന് ശേഷം കഴിഞ്ഞ ദിവസം സ്വർണം കരസ്ഥമാക്കിയിരുന്നു.
SUMMARY: India strikes gold in Asian Games hockey; defeats Malaysia 5-1.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഓൺസ്റ്റേജ് ജാലഹള്ളി ഭരണസമിതി വിപുലീകരിച്ചു

ബെംഗളൂരു: ജാലഹള്ളി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സാമൂഹ്യ സാംസ്കാരിക കൂട്ടായ്മയായ ഓൺസ്റ്റേജിന്റെ ഭരണസമിതി...

ബെംഗളൂരുവിൽ കോളേജ് വിദ്യാർഥിയെ കുത്തിക്കൊലപ്പെടുത്തി; നാല് പേർ പിടിയിൽ

ബെംഗളൂരു: അന്നപൂർണേശ്വരി നഗറിൽ കോളേജ് വിദ്യാർത്ഥി പട്ടാപ്പകൽ കുത്തേറ്റ് മരിച്ചു. നാഗർഭാവി...

‘മച്ചാറിന്റേത് അസാമാന്യ ധീരത’: സ്മിത് മച്ചാറിനെ സന്ദര്‍ശിച്ച്‌ ദുബായ് കിരീടാവകാശി

ദുബായ്: ദുബായില്‍ നിന്ന് ടെല്‍ അവീവിലേക്ക് പറന്ന ഫ്ലൈദുബായ് വിമാനത്തില്‍ ഉണ്ടായ...

പെട്രോളിനും ഡീസലിനും വില വര്‍ധിപ്പിച്ച്‌ നയാര

ന്യൂഡല്‍ഹി: പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ച്‌ ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ...

കോഴിക്കോട് ട്രാവലര്‍ മറിഞ്ഞ് അപകടം; 11 മാസം പ്രായമായ കുട്ടി മരിച്ചു

കോഴിക്കോട്: കൂടരഞ്ഞി കൂമ്പാറയില് ട്രാവലർ മറിഞ്ഞ് 11 മാസം പ്രായമായ കുട്ടിക്ക്...

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗക്കേസ് പത്തനംതിട്ട സെഷൻസ് കോടതിയിലേക്ക് മാറ്റി

പത്തനംതിട്ട: രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ മൂന്നാം ബലാല്‍സംഗ കേസ് പത്തനംതിട്ട ജില്ലാ...

വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന മൂന്നുവയസുകാരന്റെ മുഖം തെരുവുനായ കടിച്ചുകീറി

കൊല്ലം: കൊട്ടാരക്കര പട്ടാഴിയില്‍ തെരുവുനായയുടെ ആക്രമണത്തില്‍ മൂന്നുവയസുകാരനും മുത്തശ്ശിക്കും ഗുരുതര പരുക്ക്....

ഫ്ലൈ ദുബായ് വിമാനത്തിലെ ആക്രമണം: ‘ഭീകരപ്രവര്‍ത്തനം’എന്ന് സ്ഥിരീകരിച്ച്‌ യുഎഇ

അബുദാബി: ദുബൈയില്‍ നിന്ന് ടെല്‍ അവീവിലേക്ക് പോയ ഫ്ലൈ ദുബായ് വിമാനത്തിലെ...

Related Articles

Popular Categories