ഉത്തരാഖണ്ഡ് ട്രക്കിംഗ് അപകടം; മരിച്ചവരില്‍ ബെംഗളൂരുവില്‍ നിന്നുള്ള ഒരു മലയാളി കൂടി

ബെംഗളൂരു: ഉത്തരാഖണ്ഡിലെ ഉത്തരകാശിയിൽ ട്രക്കിംഗിനിടെയുണ്ടായ അപകടത്തിൽ മരിച്ച മലയാളികളുടെ എണ്ണം രണ്ടായി. ബെംഗളൂരു കൊത്തന്നൂർ ആശാ ടൗൺഷിപ്പിൽ താമസിക്കുന്ന സിന്ധു വി.കെ (45) മരിച്ചത്. ഹിമാലയൻ വ്യൂ ട്രെക്കിംഗ് ഏജൻസി സംഘടിപ്പിച്ച ട്രക്കിംഗ് സംഘത്തിൽ അംഗമായിരുന്നു സിന്ധു. അപകടത്തിൽ ബെംഗളൂരുവില്‍ നിന്നുള്ള മലയാളിയും തിരുവനന്തപുരം സ്വദേശിനിയുമായ ആശാ സുധാകര്‍ (71), ബെംഗളൂരുവില്‍ നിന്നുള്ള സുജാത മുംഗർവാഡി (51), വിനായക് മുംഗർവാഡി (54), ചിത്ര പ്രണീത് (48), പത്മനാഭ കുന്താപുര കൃഷ്ണമൂർത്തി, വെങ്കടേശ പ്രസാദ്, അനിത രംഗപ്പ, പത്മിനി ഹെഗ്ഡെ എന്നിവരും മരിച്ചിരുന്നു. ബെംഗളൂരുവിൽ നിന്നുള്ള 18 പേരും ഒരു മഹാരാഷ്ട്ര സ്വദേശിനിയും മൂന്ന് ലോക്കൽ ഗൈഡും അടക്കമുള്ള 22 പേരടങ്ങിയ സംഘമാണ് ഉത്തരകാശിയിലെ സഹസ്ത്ര തടാകത്തിൽ അപകടത്തിൽപ്പെട്ടത്.

ഡെല്ലിൽ സോഫ്റ്റ് വെയർ എഞ്ചിനിയറാണ് സിന്ധു. പാലക്കാട് ചെര്‍പ്പുളശ്ശേരി സ്വദേശികളായ വി. കെ. ചന്ദ്രന്‍ സരസ്വതി ദമ്പതികളുടെ മകളാണ്. വര്‍ഷങ്ങളോളമായി കുടുംബത്തോടൊപ്പം ബെംഗളൂരുവിലാണ് താമസം. ഭര്‍ത്താവ്: വിനോദ് കെ.നായര്‍. മക്കള്‍ : നീല്‍, നീഷ്,

എസ്.ബി.ഐയിൽ നിന്ന് സീനിയർ മാനേജരായ വിരമിച്ച ആശ സുധാകര്‍ യലഹങ്കക്ക് സമീപം ജക്കൂരിലായിരുന്നു താമസം. ഭർത്താവ്: എസ്. സുധാകർ. മകൻ: തേജസ് മരുമകൾ: ഗായത്രി

കനത്ത മഞ്ഞു വീഴ്ചയും കൊടും കാറ്റുമാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് വിവരം. കർണാടക സർക്കാർ, ഇന്ത്യൻ എയർഫോഴ്‌സ്, ഉത്തരകാശി ജില്ലാ ഭരണകൂടം, ഉത്തരാഖണ്ഡ് സർക്കാർ, കേന്ദ്ര ആഭ്യന്തര വകുപ്പ് എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്. ആശയുടെ ഭർത്താവ് എസ്. സുധാകർ ഉൾപ്പെടെ 13 പേരെ രക്ഷപ്പെടുത്തി. രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ കർണാടക റവന്യൂ മന്ത്രി കൃഷ്ണ ബൈരെ ഗൗഡ ഉത്തരാഖണ്ഡിലെത്തിയിരുന്നു. കർണാടക മൗണ്ടനീറിങ് അസോസിയേഷന്റെ അംഗങ്ങളാണ് അപകടത്തില്‍ പെട്ടവരില്‍ ഏറെയും. ട്രക്കിംഗ് കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് ദുരന്തമുണ്ടായത്. മൃതദേഹങ്ങള്‍ പോസ്റ്റുമോർട്ടത്തിന് ശേഷം വെള്ളിയാഴ്ചയോടെ ബെംഗളൂരുവിൽ എത്തിക്കുമെന്നാണ് വിവരം.

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ലഹരി ബന്ധമല്ല, പാളയത്ത് യുവാവിനെ കുത്തിയത് ബന്ധു; അറസ്റ്റിൽ

കോഴിക്കോട്: പാളയം പച്ചക്കറി മാർക്കറ്റിനു സമീപം പുതിയ കോവിലകം പറമ്പിൽ യുവാവിനെ...

പാലാ നഗരസഭയില്‍ യുഡിഎഫിന് അധികാരം നഷ്ടമായി; എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസം പാസായി, അനുകൂലിച്ച് കോൺഗ്രസ് അംഗങ്ങളും

പാലാ: യു.ഡി.എഫ്. ഭരണത്തിലുള്ള പാലാ നഗരസഭയുടെ അധ്യക്ഷ ദിയ ബിനുവിനെതിരേ പ്രതിപക്ഷമായ...

കേരള ഫയര്‍ ഫോഴ്‌സില്‍ സ്‌റ്റേഷന്‍ ഓഫീസര്‍ റിക്രൂട്ട്‌മെന്റ്; 43,400 തുടക്ക ശമ്പളം; അവസാന തീയതി ഓഗസ്റ്റ് 05

തിരുവനന്തപുരം: കേരള ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസസില്‍ സ്റ്റേഷന്‍ ഓഫീസര്‍ (ട്രെയിനി)...

സിക്കിം തുരങ്കപാത മണ്ണിടിച്ചിൽ; മ​ര​ണം എ​ട്ടാ​യി, കാണാതായവരിൽ കോട്ടയം സ്വദേശിയും, രക്ഷാപ്രവർത്തനം തുടരുന്നു

ഗുവാഹട്ടി: സിക്കിമിൽ നിർമാണത്തിലിരുന്ന തുരങ്കത്തിനുള്ളിലുണ്ടായ മണ്ണിടിച്ചിലിൽ മ​ര​ണം എ​ട്ടാ​യി. ഒട്ടേറെ പേർ...

വീര്യം ചോരാതെ പാറ്റകൾ; ജന്തർ മന്തറിൽ പ്രതിഷേധം തുടരുമെന്ന് സി.ജെ.പി

ന്യൂഡൽഹി: നീറ്റ് പരീക്ഷ ക്രമക്കേടിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര...

ആർ സി പുരം കുവ്വത്തുൽ ഇസ്ലാം മദ്രസ പൂർവ്വ വിദ്യാർഥി സംഗമം

ബെംഗളൂരു: ആർ സി പുരം കുവ്വത്തുൽ ഇസ്ലാം മദ്രസപൂർവ്വ വിദ്യാർഥി സംഗമം...

വൈദ്യുതി തകരാര്‍ ബെംഗളൂരു മെട്രോ ഗ്രീൻ ലൈനില്‍ സർവീസുകൾ തടസ്സപ്പെട്ടു

ബെംഗളൂരു: വൈദ്യുതി തകരാറുമൂലം ബെംഗളൂരു മെട്രോയുടെ ഗ്രീൻ ലൈനില്‍ സര്‍വീസുകള്‍ തടസ്സപ്പെട്ടു....

സിക്കിമിൽ തുരങ്ക നിർമ്മാണത്തിനിടെ മണ്ണിടിച്ചിൽ; ഏഴ് മരണം, നിരവധി പേർ കുടുങ്ങി കിടക്കുന്നു, രക്ഷാപ്രവർത്തനം തുടരുന്നു

നാംചി: സിക്കിമിലെ നാംചി ജില്ലയിൽ നിർമ്മാണത്തിലിരുന്ന തുരങ്കത്തിന്റെ കവാടം മണ്ണിടിച്ചിലിൽ അടഞ്ഞ്...

Related Articles

Popular Categories