ന്യൂഡല്‍ഹ: മൂന്നാം എന്‍ഡിഎ സര്‍ക്കാരിലെ മന്ത്രിമാര്‍ ഇന്ന് രാവിലെ ചുമതലയേല്‍ക്കും. തുടര്‍ച്ചയും സ്ഥിരതയും ഉണ്ടാവണമെന്ന് മന്ത്രിമാരോട് പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ദ്ദേശിച്ചു. മാറ്റങ്ങള്‍ നടപ്പാക്കുന്ന മേഖലകളില്‍ തടസങ്ങള്‍ ഉണ്ടാകരുതെന്നും നിര്‍ദേശമുണ്ട്.
ആഭ്യന്തരമന്ത്രിയായി അമിത് ഷാ തുടരും. എസ് ജയശങ്കര്‍ വിദേശകാര്യ മന്ത്രിയായും രാജ്നാഥ് സിങ് പ്രതിരോധ മന്ത്രിയായും നിതിന്‍ ഗഡ്കരി ഉപരിതല ഗതാഗതമന്ത്രിയായും തുടരും.
കേന്ദ്ര സഹമന്ത്രിയായ സുരേഷ് ഗോപിക്ക് സാംസ്കാരികം, ടൂറിസം വകുപ്പാണ് ലഭിച്ചിരിക്കുന്നത്. ന്യൂനപക്ഷ ക്ഷേമം, മൃഗ സംരക്ഷണം, ഫിഷറീസ് വകുപ്പുകളുടെ സഹമന്ത്രി സ്ഥാനമാണ് ജോർജ് കുര്യന്. കഴിഞ്ഞ ദിവസമായിരുന്നു രാഷ്ട്രപതി ഭവനിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും മറ്റ് മന്ത്രിമാരുടേയും സത്യപ്രതിജ്ഞ ചടങ്ങുകൾ നടന്നത്. ഇന്ന് വിവിധ മന്ത്രിമാര്‍ ഓഫീസുകളില്‍ എത്തി ചുമതല ഏല്ക്കും.
<br>
TAGS : NARENDRA MODI GOVERNMENT | NDA GOVT
SUMMARY : The ministers of the third NDA government will take charge this morning