പുകയില ഉത്പന്നങ്ങൾ വിൽക്കുന്നവർക്ക് ലൈസൻസ് നിർബന്ധമാക്കി ബിബിഎംപി


ബെംഗളൂരു: പുകയില വിൽപ്പനയും പുകവലിയും നിയന്ത്രിക്കുന്നതിന്റെ ഭാഗമായി നടപടികൾ ആരംഭിച്ച് ബിബിഎംപി. പുകയില ഉത്പന്നങ്ങൾ വിൽക്കുന്നവർക്ക് ലൈസൻസ് നിർബന്ധമാക്കിയതായി ബിബിഎംപി അറിയിച്ചു. നഗരത്തിലുടനീളമുള്ള പുകയില വിൽപ്പനക്കാർക്ക് പുതിയ ലൈസൻസിംഗ് നയങ്ങൾ ബാധകമാണ്. ബിബിഎംപി അഡ്മിനിസ്ട്രേറ്റർ എസ്.ആർ. ഉമാശങ്കർ ആണ് പുതിയ നയത്തിന് അംഗീകാരം നൽകിയത്.

എല്ലാ പുകയില വിൽപ്പനക്കാരും അവരുടെ ഉൽപ്പന്നങ്ങൾ വിൽക്കാൻ ലൈസൻസ് നേടേണ്ടതുണ്ട്. ഇതിൽ പരാജയപ്പെടുന്നവരിൽ നിന്നും പിഴ ഈടാക്കയും. നിയമം ലംഘിക്കുന്നവർക്ക് ആദ്യതവണ 5,000 രൂപ, തുടർച്ചയായി നിയമം പാലിക്കാത്തതിന് പ്രതിദിനം 100 രൂപയും അധികമായി ഈടാക്കും. ബിബിഎംപിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയാണ് ലൈസൻസ് നടപടികൾ ഓൺലൈനായി നടത്തുക. യോഗ്യരായ അപേക്ഷകർ 18 വയസ്സിന് മുകളിലായിരിക്കണം. വാർഷിക ഫീസ് 500 രൂപയാണ്. ലൈസൻസ് കാലഹരണപ്പെടുന്നതിന് ഒരു മാസം മുമ്പ് പുതുക്കേണ്ടത് നിർബന്ധമാക്കിയിട്ടുണ്ട്.

TAGS: | |
SUMMARY: Palike Licence A Must To Sell Tobacco Items


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!