ഷെഡ്യൂളിൽ ക്രമക്കേട്; ഇൻഡിഗോ എയർലൈൻസിന് പിഴ ചുമത്തി ഉപഭോക്തൃ കമ്മിഷൻ

ഹൈദരാബാദ്: ഇൻഡിഗോ എയർലൈൻസിന് അഞ്ചര ലക്ഷത്തിലധികം രൂപ പിഴ ചുമത്തി ഹൈദരാബാദ് ഉപഭോക്തൃ കമ്മിഷൻ. മോശം സേവനത്തിനും ടിക്കറ്റ് റീ ഷെഡ്യൂൾ സംബന്ധിച്ച ക്രമക്കേടുകള്‍ക്കുമാണ് പിഴ. 12 ശതമാനം പലിശയടക്കം 5,61,341 രൂപ പരാതിക്കാരന് നല്‍കാനാണ് കമ്മിഷന്‍ വിധിച്ചത്.

കൂടാതെ മാനസിക പീഡനത്തിന് 25,000 രൂപയും കേസിൻ്റെ ചെലവിൽ 5,000 രൂപയും നഷ്‌ട പരിഹാരം നല്‍കണമെന്നും കമ്മിഷന്‍ ഉത്തരവിട്ടു. ഇൻഡോറിലെ മകളുടെ വിവാഹത്തിനായി 50 വിമാന ടിക്കറ്റുകൾ ബുക്ക് ചെയ്‌ത തിരുപ്പതി സ്വദേശി പി.നവരതനാണ് കേസ് ഫയല്‍ ചെയ്‌തത്.

ഒരു ട്രാവൽ കമ്പനി വഴി ടിക്കറ്റ് ബുക്ക് ചെയ്‌ത നവരതന് ആകെ 4,14,150 രൂപയാണ് ടിക്കറ്റിന് ചെലവായത്. എന്നാല്‍ വിമാനക്കമ്പനിയുടെ കാലതാമസവും അധിക ചാർജുകളും കാരണം നവരതൻ ഉപഭോക്തൃ കമ്മിഷനില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്നാണ് ഇന്‍ഡിഗോയ്‌ക്കെതിരെ നടപടിയുണ്ടായത്.

TAGS: NATIONAL | INDIGO AIRLINES
SUMMARY: Consumer court sues indigo airlines over worst rescheduling

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഡല്‍ഹിയില്‍ അഞ്ചുനില കെട്ടിടം തകര്‍ന്നു വീണു; നിരവധിപ്പേര്‍ കുടുങ്ങിയതായി സൂചന

ഡല്‍ഹി: ഡല്‍ഹിയിലെ സീമാപൂരി പ്രദേശത്ത് അഞ്ച് നില കെട്ടിടം തകര്‍ന്നുവീണ് അപകടം....

രസതന്ത്രത്തിനുള്ള നൊബേല്‍ ഹെന്റി ബി കഗാനും, കെന്‍സോ സോയിക്കും

സ്ററോക്കോം: ഹെൻറി ബി കഗാനും കെൻസോ സോയിക്കും രസതന്ത്ര നൊബേല്‍. ഫ്രാൻസില്‍...

ആലപ്പുഴ ബൈപ്പാസില്‍ ഓടിക്കൊണ്ടിരുന്ന മിനി ലോറിക്ക് തീപിടിച്ചു

ആലപ്പുഴ: ആലപ്പുഴ ബൈപ്പാസില്‍ ഓടിക്കൊണ്ടിരുന്ന മിനി ലോറിക്ക് തീപിടിച്ചു. കളർകോട് കപ്പക്കട...

മദ്യലഹരിയില്‍ വാഹനാപകടം; അശ്വന്ത് കോക്ക് ഹാജരാക്കിയത് കാലാവധി കഴിഞ്ഞ ലൈസന്‍സ്

കൊച്ചി: യൂട്യൂബർ അശ്വന്ത് കോക്കിന് തിരിച്ചടി. ലൈസൻസ് കാലാവധി കഴിഞ്ഞെന്ന് മോട്ടോർ...

അഭിമന്യു വധക്കേസില്‍ രഹസ്യവിചാരണയില്ല; പ്രതികളുടെ ആവശ്യം ഹൈക്കോടതി തള്ളി

കൊച്ചി: അഭിമന്യു വധക്കേസില്‍ രഹസ്യ വിചാരണയില്ല. രഹസ്യ വിചാരണ വേണമെന്ന പ്രതികളുടെ...

എം.ബി.ബി.എസ് വിദ്യാര്‍ഥിയെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം: കാറിനുള്ളില്‍ എംബിബിഎസ് വിദ്യാർഥി മരിച്ചനിലയില്‍. ആലപ്പുഴ മെഡിക്കല്‍ കോളേജിലെ അവസാന...

റിപ്പോ നിരക്ക് കാല്‍ ശതമാനം ഉയര്‍ത്തി ആര്‍ബിഐ

ഡല്‍ഹി: വായ്പ പലിശനിരക്ക് വര്‍ധിപ്പിച്ച്‌ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. റിപ്പോ...

Related Articles

Popular Categories