കർണാടകയില്‍ മൂന്നു നിയമസഭാ മണ്ഡലങ്ങളില്‍ നാളെ ഉപതിരഞ്ഞെടുപ്പ്

ബെംഗളൂരു : കർണാടകയില്‍ മൂന്നു നിയമസഭാ മണ്ഡലങ്ങളില്‍ നാളെ വോട്ടെടുപ്പ്. ചന്നപട്ടണ, സന്ദൂർ, ഷിഗാവ് എന്നീ മണ്ഡലങ്ങളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ചന്നപട്ടണയാണ് ഉപതിരഞ്ഞെടുപ്പിന്റെ ശ്രദ്ധാകേന്ദ്രമായ മണ്ഡലം. ഇവിടെ എൻ.ഡി.എ.യ്ക്കു വേണ്ടി കേന്ദ്രമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ മകൻ നിഖിൽ കുമാരസ്വാമിയും കോൺഗ്രസിനു വേണ്ടി ബി.ജെ.പി.യിൽ നിന്നെത്തിയ സി.പി. യോഗേശ്വറുമാണ് ഏറ്റുമുട്ടുന്നത്. എച്ച്.ഡി. കുമാരസ്വാമി ലോക്‌സഭയിലേക്ക് മത്സരിച്ച് ജയിച്ചതിനാലാണ് ചന്നപട്ടണയിൽ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്.

ഷിഗാവിൽ മുൻമുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ മകൻ ഭരത് ബൊമ്മെയാണ് ബി.ജെ.പി. സ്ഥാനാർഥി. യാസിർ അഹമ്മദ് ഖാന്‍ ആണ് കോൺഗ്രസ് സ്ഥാനാർഥി. സന്ദൂരിൽ കോൺഗ്രസ് സ്ഥാനാർഥിയായി അന്നപൂർണ തുക്കാറാമും ബി.ജെ.പി. സ്ഥാനാർഥിയായി ബംഗാര ഹനുമന്തയ്യയും കളത്തിലിറങ്ങുന്നു.

ഉപതിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്നലെ അവസാനിച്ചതോടെ നിശബ്ദപ്രചാരണത്തിലാണ് ഇന്ന് രാഷ്ട്രീയ പാർട്ടികൾ. കഴിഞ്ഞ ദിവസങ്ങളില്‍നടന്ന ഇരു പാർട്ടികളുടെയും റോഡ് ഷോകളിൽ വൻ ജനക്കൂട്ടമാണ് പങ്കെടുത്തത്. വഖഫ് ഭൂമി വിഷയവും മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരായ മുഡ കേസും മുൻമുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയ്‌ക്കെതിരായ കോവിഡ് കാലത്തെ ക്രമക്കേടുമെല്ലാം പരസ്പരം ഉയര്‍ത്തികാട്ടിയിരുന്നു ഇരുപക്ഷത്തെയും പ്രചാരണം,
<BR>
TAGS : BY ELECTION
SUMMARY : By-elections will be held tomorrow in three assembly constituencies in Karnataka

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബെംഗളൂരു മലയാളി ഡെന്റിസ്റ്റ് ഫോറം ഓണാഘോഷം

ബെംഗളൂരു: നഗരത്തിലെ മലയാളി ദന്തവിദഗ്ധരുടെ സൗഹൃദ കൂട്ടായ്മയായ ബെംഗളൂരു മലയാളി ഡെന്റിസ്റ്റ്...

കുന്ദലഹള്ളി കേരള സമാജം ഇ പി സുഷമ സ്മാരക ചെറുകഥാ മത്സര വിജയികൾ

ബെംഗളൂരു: അകാലത്തിൽ വിടപറഞ്ഞ കഥാകാരി ഇ പി സുഷമയുടെ സ്മരണാർത്ഥം കുന്ദലഹള്ളി...

അഡ്വ. സത്യൻ പുത്തൂരിനെ കൊടകു യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗമായി നിയമിച്ചു

ബെംഗളൂരു: അഡ്വ. സത്യൻ പുത്തൂരിനെ കർണാടകയിലെ കൊടകു യൂണിവേഴ്സിറ്റിയുടെ സിൻഡിക്കേറ്റ് മെമ്പറായി...

യൂത്ത് കോണ്‍ഗ്രസ് നേതാവ് തൂങ്ങി മരിച്ച നിലയില്‍

കാസറഗോഡ്: യൂത്ത് കോണ്‍ഗ്രസ് നേതാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കാസറഗോഡ്...

നാലാം തവണയും മികച്ച നടനുള്ള ദേശീയ അംഗീകാരം; രാഷ്ട്രപതിയില്‍ നിന്ന് പുരസ്കാരം ഏറ്റുവാങ്ങി മമ്മൂട്ടി

ഗുജറാത്ത്: 72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ സമ്മാനിച്ചു. മികച്ച നടനുള്ള പുരസ്കാരം...

മുട്ടില്‍ മരംമുറി: വഞ്ചന കേസ് ചോറ്റാനിക്കരയില്‍ നിന്നും വയനാട്ടിലേക്ക് മാറ്റാന്‍ സുപ്രിംകോടതിയുടെ നിര്‍ദേശം

കൊച്ചി: മുട്ടില്‍ മരം മുറിയിലെ വഞ്ചന കേസ് ചോറ്റാനിക്കരയില്‍ നിന്നും വയനാട്ടിലേക്ക്...

ചിറയിൻകീഴ് കയ്യാങ്കളി: രമ്യ ഹരിദാസിന് കെപിസിസിയുടെ താക്കീത്

തിരുവനന്തപുരം: ചിറയിൻകീഴിലുണ്ടായ സംഘർഷത്തില്‍ എം.എല്‍.എ. രമ്യ ഹരിദാസിനും യൂത്ത് കോണ്‍ഗ്രസ് നേതാവ്...

നിലമ്പൂരിലെ മലവെള്ളപ്പാച്ചില്‍; ഒഴുക്കില്‍ കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി

മലപ്പുറം: പൂക്കോട്ടുംപാടം കോട്ടപ്പുഴയില്‍ മലവെള്ളപ്പാച്ചിലില്‍ കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി. ടി.കെ...

Related Articles

Popular Categories