Thursday, July 3, 2025
22.4 C
Bengaluru

കശ്മീരി വിദ്യാർഥിക്ക് നേരെ റാഗിംഗ്; അഞ്ച് മെഡിക്കൽ വിദ്യാർഥികൾ അറസ്റ്റിൽ

ബെംഗളൂരു: കശ്മീരി വിദ്യാർഥിയെ റാഗ് ചെയ്ത അഞ്ച് മെഡിക്കൽ വിദ്യാർഥികൾ അറസ്റ്റിൽ. വിജയപുര അത്താനി റോഡിലുള്ള അൽ അമീൻ മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റലിലെ അവസാന വർഷ എംബിബിഎസ് വിദ്യാർഥികളായ മുഹമ്മദ് കൈസർ (23), സമീർ തദാപത്രി (24), മൻസൂർ ബാഷ (24), ഷെയ്ഖ് ദാവൂദ് (23), മുഹമ്മദ് ജമാദർ (23) എന്നിവരാണ് അറസ്റ്റിലായത്.

ഫെബ്രുവരി 18നാണ് കേസിനാസ്പദമായ സംഭവം. ജമ്മു കശ്മീരിലെ അനന്ത്‌നാഗ് ജില്ലയിൽ നിന്നുള്ള ഒന്നാം വർഷ വിദ്യാർഥിയായ ഹമീം ആണ് റാഗിംഗിന് ഇരയായത്. ക്രിക്കറ്റ് മത്സരത്തിനിടെ സീനിയർ വിദ്യാർഥികളും ജൂനിയറുകളും തമ്മിലുള്ള വഴക്കിനെ തുടർന്നാണ് റാഗിംഗ് നടന്നതെന്ന് പോലീസ് പറഞ്ഞു. പ്രതികൾ ഹോസ്റ്റൽ മുറിയിൽ കയറി ഹമീമിനെ മർദിക്കുകയും, നിർബന്ധിച്ച് നൃത്തം ചെയ്യിപ്പിക്കുകയുമായിരുന്നു.

തുടർന്ന് ഹമീം പ്രധാനമന്ത്രി, ജമ്മു കശ്മീർ ഭരണകൂടം, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ എന്നിവരെ ടാഗ് ചെയ്ത് സോഷ്യൽ മീഡിയയിൽ സംഭവം പോസ്റ്റ്‌ ചെയ്യുകയായിരുന്നു. വിവരം ലഭിച്ചയുടനെ വിജയപുര റൂറൽ പോലീസ് കോളേജിലെത്തി അന്വേഷണം നടത്തി അഞ്ച് പേരെയും അറസ്റ്റ് ചെയ്യുകയായിരുന്നു.

TAGS: BENGALURU
SUMMARY: Five MBBS students arrested for ragging Kashmiri student

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

ഓമനപ്പുഴ കൊലപാതകം: കൊല്ലപ്പെട്ട ജാസ്മിന്റെ മാതാവ് ജെസ്സിമോളെയും പോലീസ് കസ്റ്റഡിയില്‍ എടുത്തു

ആലപ്പുഴ: ഓമനപ്പുഴ കൊലപാതകവുമായി ബന്ധപ്പെട്ട് കൊല്ലപ്പെട്ട ജാസ്മിന്റെ മാതാവ് ജെസ്സിമോളെയും പോലീസ്...

ബന്ദിപുർ കടുവ സംരക്ഷണ കേന്ദ്രത്തിൽ 20 കുരങ്ങുകൾ ചത്തു; വിഷം നൽകിയതെന്ന് സംശയം

മൈസൂരു: ബന്ദിപുർ കടുവ സംരക്ഷണ കേന്ദ്രത്തിൽ 20 കുരങ്ങുകളുടെ ജഡം 2...

കർണാടകയിൽ 3400 കോടി രൂപയുടെ പദ്ധതികൾക്കു മന്ത്രിസഭയുടെ അംഗീകാരം

ബെംഗളൂരു: കർണാടകയിൽ 3400 കോടി രൂപയുടെ പദ്ധതികൾക്ക് മന്ത്രിസഭ അംഗീകാരം നൽകി....

തിരുവനന്തപുരം പോത്തൻകോട് തെരുവു നായ ആക്രമണം; നിരവധി പേർക്ക് പരുക്ക്

തിരുവനന്തപുരം: പോത്തൻകോട് തെരുവു നായയുടെ ആക്രമണത്തിൽ നിരവധി പേർക്ക് പരുക്ക്. ഇരുപതോളം...

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മഴ ശക്തം; റെഡ് അലർട്ട്, മാണ്ഡിയിൽ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 11 ആയി

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മഴ ശക്തം. ഗുജറാത്തിലെ ബനസ്കന്ത, സബർ കാന്ത, ആരവലി...

Topics

മൈസൂരു റോഡിൽ ട്രക്കിടിച്ച് ബൈക്ക് യാത്രക്കാരനായ 19കാരന് ദാരുണാന്ത്യം

ബെംഗളൂരു: മൈസൂരു റോഡിൽ ട്രക്കിടിച്ച് ബൈക്ക് യാത്രക്കാരനായ 19 വയസ്സുകാരൻ മരിച്ചു....

ഇലക്ട്രോണിക് സിറ്റിയിലേക്കുള്ള നമ്മ മെട്രോ പാതയിൽ ഓഗസ്റ്റിൽ സർവീസ് ആരംഭിച്ചേക്കും

ബെംഗളൂരു: ഇലക്ട്രോണിക് സിറ്റിയിലേക്കുള്ള നമ്മ മെട്രോ ആർവി റോഡ്-ബൊമ്മസന്ദ്ര പാതയിൽ ഓഗസ്റ്റ്...

ശുചിമുറിയിൽ സഹപ്രവർത്തകയുടെ ദൃശ്യങ്ങൾ രഹസ്യമായി മൊബൈൽ ഫോണില്‍ പകര്‍ത്തി; ഇൻഫോസിസ് ടെക്കി അറസ്റ്റിൽ

ബെംഗളൂരു: ഐ.ടി.കമ്പനിയുടെ വനിതാ ശുചിമുറിയിൽ മൊബൈൽ ഫോണില്‍ സ്വകാര്യ ദൃശ്യങ്ങൾ പകർത്തിയ...

നെലമംഗല-ബെംഗളൂരു ദേശീയ പാതയിലെ ടോൾ നിരക്ക് വർധിപ്പിച്ചു

ബെംഗളൂരു: നെലമംഗല-ബെംഗളൂരു ദേശീയ പാതയിലെ ടോൾ നിരക്ക് വർധിപ്പിച്ച് ദേശീയപാത അതോറിറ്റി....

അമിതക്കൂലി ഈടാക്കിയ ഓട്ടോകൾ പിടിച്ചെടുക്കുന്നത് തുടരുന്നു

ബെംഗളൂരു: നഗരത്തിൽ അമിതക്കൂലി ഈടാക്കിയ ഓട്ടോകൾ പിടിച്ചെടുക്കുന്നത് രണ്ടാം ദിനവും തുടർന്ന്...

ജ്വല്ലറിയിൽ നിന്ന് 50 ലക്ഷം രൂപയുടെ സ്വർണം കവർന്ന 5 പേർ അറസ്റ്റിൽ

ബെംഗളൂരു: കെആർപുരത്ത് ജ്വല്ലറിയിൽ നിന്ന് 50 ലക്ഷം രൂപയുടെ സ്വർണം കവർന്ന...

വിജയനഗര സാമ്രാജ്യത്തിന്റ സാംസ്കാരിക വൈവിധ്യത്തിന് ആദരം ; സംഗീത പരിപാടി നാളെ

ബെംഗളൂരു: വിജയനഗര സാമ്രാജ്യത്തിന്റെ സാംസ്കാരിക, സാഹിത്യ വൈവിധ്യം പ്രമേയമാക്കിയ ശാസ്ത്രീയ സംഗീത...

Related News

Popular Categories

You cannot copy content of this page