കുഴൽക്കിണറിൽ വീണ അഞ്ച് വയസുകാരനെ രക്ഷിച്ചു

0
171

ഭോപ്പാൽ: കുഴൽ കിണറിൽ വീണ അഞ്ചു വയസ്സുകാരനെ രക്ഷപ്പെടുത്തി. രാജസ്ഥാനിലെ ഝലാവറിലാണ് സംഭവം. ഞായറാഴ്ച ഉച്ചയ്ക്ക് കുഴൽ കിണറിൽ വീണ കുട്ടിയെ എൻഡിആർഎഫ് – എസ്ഡിആർഎഫ് സംഘങ്ങൾ ചേർന്നാണ് രക്ഷപ്പെടുത്തിയത്. കളിക്കുന്നതിനിടെയാണ് കുട്ടി കൃഷി സ്ഥലത്തെ കുഴൽ കിണറിൽ വീണത്.

രണ്ടുദിവസം മുമ്പ് കുഴിച്ച കുഴൽക്കിണർ വെള്ളം കാണാത്തതിനെ തുടർന്ന് മൂടാൻ തുടങ്ങിയിരുന്നു. എന്നാൽ കുഴൽ കിണറിന്റെ പകുതിയോളം ഭാഗം മൂടിയത് കുട്ടി കൂടുതൽ ആഴത്തിലേക്ക് താഴ്ന്നു പോകാതെ രക്ഷിച്ചു. 12 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിന് ഒടുവിലാണ് കുട്ടിയെ പുറത്തെത്തിച്ചത്. നിലവിൽ കുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്.

TAGS: NATIONAL
SUMMARY: Five year old boy rescued from Borewell pit

LEAVE A REPLY

Please enter your comment!
Please enter your name here