Tuesday, January 13, 2026
17.6 C
Bengaluru

ദേശീയ പാത 766ലെ രാത്രി യാത്ര നിരോധനം; സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകി കർണാടക

ബെംഗളൂരു: കോഴിക്കോട് – കൊല്ലെഗൽ ദേശീയപാതയിലെ (എൻഎച്ച്‌ 766) രാത്രി യാത്ര നിരോധനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകി കർണാടക. ബന്ദിപ്പൂർ കടുവാസങ്കേതം കൺസർവേറ്റർ ആൻഡ് ഡയറക്ടർ എസ്. പ്രഭാകരൻ ആണ് സത്യവാങ്മൂലം സമർപ്പിച്ചത്.

ഗതാഗതം പൂർണമായും നിരോധിക്കണമെന്നാണ് കർണാടകയുടെ ആവശ്യം. രാത്രിയാത്രാ നിരോധനവുമായി ബന്ധപ്പെട്ട്‌ സുപ്രീം കോടതിയിലുള്ള കേസിൽ കക്ഷി ചേരാൻ ബത്തേരി സ്വദേശി പോൾ മാത്യൂസ് സമർപ്പിച്ച ഹർജിയിൽ, കക്ഷികൾക്ക് അയച്ച നോട്ടീസിന്‌ മറുപടിയായാണ് സത്യവാങ്‌മൂലം കർണാടകം നൽകിയത്‌.

നാഗർഹോള കടുവ സങ്കേതത്തിന്റെ അതിർത്തിയിലൂടെ കടന്നുപോകുന്ന കുട്ട ഗോണിക്കുപ്പ സംസ്ഥാന പാത ബദൽ പാത എന്ന നിലയിൽ 75കോടി ചെലവഴിച്ച് കർണാടക സർക്കാർ നവീകരിച്ചിട്ടുണ്ടെന്നും രാത്രികാലങ്ങളിൽ കൂടുതലായി ഇതു വഴിയാണ് വാഹനങ്ങൾ കടന്നുപോകുന്നതെന്നും സത്യവാങ്മൂലത്തിൽ പറഞ്ഞു. ദേശീയ പാത 766 ന് ബദലായി ഇത് കണക്കാക്കി രാത്രിയാത്ര നിരോധനം നിലനിൽക്കുന്ന എൻ. എച്ച് 766 പൂർണമായും അടിച്ചിടാമെന്നാണ് ഡയറക്ടർ ആവശ്യപ്പെട്ടത്.

ദേശീയ പാത 766ൽ ചിക്ക ബർഗി വളളുവാടി ബദൽപാത, എലവേറ്റഡ് പാത, തുരങ്ക പാത എന്നീ നിർദ്ദേശങ്ങൾ ഉയർന്നതായും അതിനാലാണ് സ്റ്റേറ്റ് ഹൈവേ 88 ബദൽ പാതയായി നവീകരിച്ചതെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

TAGS: BENGALURU | BANDIPUR TRAVEL BAN
SUMMARY: Karnataka seeks full time travel ban in national highway 766

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

മുൻ എംപി തോമസ് കുതിരവട്ടം അന്തരിച്ചു

ചെങ്ങന്നൂർ: കേരള കോൺഗ്രസിന്റെ അതികായകരിൽ ഒരാളും മുൻ എം.പി.യുമായ കല്ലിശ്ശേരി പണിക്കരുവീട്ടിലായ...

ബഷീർ- മനുഷ്യരിലൂടെ ലോകത്തെ ദർശിച്ച പ്രതിഭ: കെ. ഇ. എൻ

ബെംഗളൂരു: വലിയ ആശയവ്യവസ്ഥകളിലൂടെയോ അധികാരത്തിന്റെ കസേരകളിലൂടെയോ അല്ല, മനുഷ്യരുടെ നിത്യജീവിതത്തിലൂടെയാണ് വൈക്കം...

കുന്ദലഹള്ളി കേരളസമാജം കാവ്യസന്ധ്യ

ബെംഗളൂരു: കുന്ദലഹള്ളി കേരളസമാജം നടത്തിയ കവിതാരചന മത്സരത്തിലെ വിജയികള്‍ക്കുള്ള സമ്മാനം വിതരണവും...

സമന്വയ തിരുവാതിരദിനം

ബെംഗളൂരു: സമന്വയ എഡ്യൂക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ്‌ ദാസറഹള്ളി ഭാഗ് സോമഷെട്ടി...

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ അഭിഭാഷകക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വിചാരണ കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയുടെ അഭിഭാഷകയ്ക്കെതിരേ വിചാരണ കോടതി. കോടതി...

Topics

ലോക റെക്കോർഡ് സ്വന്തമാക്കി ‘മെഗാ ബൈബിൾ പകർത്തിയെഴുത്ത്’

ബെംഗളൂരു: ബാബുസാഹിബ് പാളയ സെന്റ്‌ ജോസഫ് ഇടവക സിൽവർ ജൂബിലിയൊടനുബന്ധിച്ച് നടത്തിയ...

മെട്രോ പിങ്ക് ലൈനില്‍ പരീക്ഷണ ഓട്ടം ഇന്നുമുതൽ

ബെംഗളൂരു: നമ്മ മെട്രോയുടെ പിങ്ക് ലൈനില്‍ കല്ലേന അഗ്രഹാര മുതൽ താവരക്കരെ...

എറണാകുളം ഇന്റർസിറ്റി, മംഗളൂരു-കണ്ണൂർ എക്സ്പ്രസ് ട്രെയിനുകള്‍ പുറപ്പെടുന്ന സ്റ്റേഷനുകള്‍ മാറ്റിയത് മാർച്ച് 11 വരെ തുടരും

ബെംഗളൂരു: എറണാകുളം ഇന്റർസിറ്റിയും മംഗളൂരു വഴിയുള്ള കണ്ണൂർ എക്സ്പ്രസും പുറപ്പെടുന്ന സ്റ്റേഷനുകള്‍...

കന്നഡ എഴുത്തുകാരി ആശാ രഘുവിനെ ജീവനൊടുക്കിയനിലയിൽ കണ്ടെത്തി

ബെംഗളൂരു: പ്രശസ്ത കന്നഡ എഴുത്തുകാരിയും പ്രസാധകയുമായ ആശാ രഘുവിനെ (46) മരിച്ച...

ബെംഗളൂരുവില്‍ 23 ഇടങ്ങളിൽ കൂടി പാർക്കിംഗ് ഫീസ് ഏർപ്പെടുത്തും

ബെംഗളൂരു: നഗരത്തിൽ 23 ഇടങ്ങളിൽ കൂടി പേ-ആൻഡ്-പാർക്ക് സംവിധാനം വരുന്നു. സെൻട്രൽ...

ബി.കെ രവി ബെംഗളൂരു നോർത്ത് യൂണിവേഴ്‌സിറ്റിയുടെ പുതിയ വൈസ് ചാൻസലര്‍

ബെംഗളൂരു: ബെംഗളൂരു നോർത്ത് യൂണിവേഴ്‌സിറ്റി (ബിഎൻയു) വൈസ് ചാൻസലറായി പ്രൊഫസർ ബി...

ബെംഗളൂരുവിൽനിന്ന് കണ്ണൂരേക്കും കൊല്ലത്തെക്കും സ്പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ച് റെയില്‍വേ

ബെംഗളൂരു: പൊങ്കൽ, മകരസംക്രാന്തി ആഘോഷങ്ങളോടനുബന്ധിച്ച യാത്രാത്തിരക്ക് പരിഗണിച്ച് ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക്...

Related News

Popular Categories

You cannot copy content of this page