നിലമ്പൂരില്‍ ആര്യാടൻ ഷൗക്കത്ത് യുഡിഎഫ് സ്ഥാനാര്‍ഥി

മലപ്പുറം: നിലമ്പൂർ നിയമസഭാ മണ്ഡലത്തിലേക്കു നടത്തുന്ന ഉപതിരഞ്ഞെടുപ്പില്‍ ആര്യാടൻ ഷൗക്കത്ത് യുഡിഎഫ് സ്ഥാനാർഥിയാകും. കെപിസിസി നിശ്ചയിച്ച പേരിന് കോണ്‍ഗ്രസ് ഹൈക്കമാൻഡ് അന്തിമ അംഗീകാരം നല്‍കും. എല്‍ഡിഎഫുമായി തെറ്റിപ്പിരിഞ്ഞ് പി.വി. അൻവർ രാജിവച്ച ഒഴിവിലാണ് നിലമ്പൂരില്‍ ഉപതിരഞ്ഞെടുപ്പ് നടത്തുന്നത്.

കളമശ്ശേരിയിലെ ഹോട്ടലില്‍ നടന്ന കെപിസിസി ഭാരവാഹികളുടെ യോഗത്തിലാണ് ഷൗക്കത്തിനെ സ്ഥാനാർഥിയാക്കാൻ ഉറപ്പിച്ചത്. വി.ഡി സതീശൻ, ഷാഫി പറമ്പിൽ, പി.സി വിഷ്ണുനാഥ് തുടങ്ങിയവരാണ് യോഗത്തില്‍ പങ്കെടുത്തത്. സംസ്ഥാന നേതാക്കള്‍ വി.എസ് ജോയിയുമായി ചർച്ച നടത്തി. പാർട്ടി സ്ഥാനാർഥിക്ക് പൂർണ പിന്തുണ നല്‍കുമെന്ന് ജോയ് നേതാക്കള്‍ക്ക് ഉറപ്പ് നല്‍കി.

ഷൗക്കത്ത് സ്ഥാനാർഥിയാവുമെന്ന് ഇന്നലെ രാത്രിയോടെ ഏകദേശം തീരുമാനമായിരുന്നു. എന്നാല്‍ ഷൗക്കത്തിനെതിരെ അൻവർ രംഗത്ത് വന്നതാണ് കാര്യങ്ങള്‍ അനിശ്ചിതത്വത്തിലാക്കിയത്. എന്നാല്‍ അൻവറിന്റെ സമ്മർദത്തിന് വഴങ്ങേണ്ടതില്ല എന്ന ഉറച്ച നിലപാടാണ് കെപിസിസി നേതൃത്വം സ്വീകരിച്ചത്. അതേസമയം നിലപാട് വിശദീകരിക്കാൻ പി.വി അൻവർ ഇന്ന് വൈകിട്ട് ആറിന് വാർത്താസമ്മേളനം വിളിച്ചിട്ടുണ്ട്.

TAGS : LATEST NEWS
SUMMARY : Aryadan Shoukat is the UDF candidate in Nilambur

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

മാധാവര ചക്കുളത്തമ്മ ദേവീക്ഷേത്രത്തിൽ വിശേഷാൽ നാഗപൂജ 2ന് 

ബെംഗളൂരു: മാധാവര ചക്കുളത്തമ്മ ദേവീ ക്ഷേത്രത്തിൽ മണ്ണാറശ്ശാല ആയില്യം മഹോൽസവ ദിനമായ...

ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുല്ല വിവാഹിതനായി; വധു മാധ്യമപ്രവർത്തക നിധി റസ്ദാൻ

ശ്രീനഗര്‍: ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള വിവാഹിതനായി. മാധ്യമപ്രവര്‍ത്തകയായ നിധി...

എഡിഫിസ് വൺ കുടുംബസംഗമം നാളെ

ബെംഗളൂരു: എഡിഫിസ് വണ്ണിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പ്രഥമ കുടുംബസംഗമം ഞായറാഴ്ച വൈകിട്ട്...

സംസ്ഥാന സ്കൂൾ കായികമേള; സ്വർണക്കപ്പ് നിലനിർത്തി തിരുവനന്തപുരം, അത്‌ലറ്റിക്‌സിൽ മലപ്പുറത്തിന് ഹാട്രിക്

കോഴിക്കോട് : അറുപത്തിയെട്ടാമത്‌ സംസ്ഥാന സ്കൂൾ കായികമേളയിൽ സ്വർണക്കപ്പ് നിലനിർത്തി തിരുവനന്തപുരം....

കാലിഫോർണിയയിലെ ഷോപ്പിങ് മാളിൽ വെടിവെയ്പ്പ്; ഒരാള്‍ കൊല്ലപ്പെട്ടു

ഫെയർഫീൽഡ്: കാലിഫോർണിയയിലെ ഒരു മാളിൽ ജനങ്ങൾക്കുനേരെ വെടിവെപ്പ്. ഒരാൾ കൊല്ലപ്പെട്ടു. ആറുപേർക്ക്...

ഓടുന്നതിനിടെ ബസിന്റെ ടയര്‍ പൊട്ടിത്തെറിച്ചു; ഒഴിവായത് വൻ ദുരന്തം

കോഴിക്കോട്: നാദാപുരം-തലശ്ശേരി സംസ്ഥാനപാതയില്‍ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന്റെ ടയർ പൊട്ടിത്തെറിച്ച്‌ തീയും...

ബെംഗളൂരുവിലെ പഞ്ചനക്ഷത്ര ഹോട്ടലിലെ നീന്തല്‍ക്കുളത്തില്‍ രണ്ട് വിദേശികള്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു

ബെംഗളൂരു: ബെംഗളൂരുവില്‍ ഷോക്കേറ്റ് രണ്ട് വിദേശികള്‍ക്ക് ദാരുണാന്ത്യം. ജർമൻ പൗരനായ അലക്സാണ്ടർ...

സൈബര്‍ സുരക്ഷ: പോലിസിന്റെ ‘ക്ലിക്ക്’ പദ്ധതി ഉദ്ഘാടനം ചെയ്ത് മമ്മൂട്ടി

തിരുവനന്തപുരം: സൈബർ സുരക്ഷയുള്ള കേരളം കെട്ടിപ്പടുക്കാൻ പോലീസിന്റെ 'ക്ലിക്ക്' പദ്ധതിയ്ക്ക് സാധിക്കട്ടെയെന്ന്...

Related Articles

Popular Categories