മലപ്പുറത്ത് സ്ഥിരീകരിച്ചത് എംപോക്സിൻ്റെ പുതിയ വകഭേദം; കൂടുതൽ അപകടകാരിയെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം

തിരുവനന്തപുരം: മലപ്പുറത്ത് സ്ഥിരീകരിച്ചത് എംപോക്സ് വെെറസിൻ്റെ പുതിയ വകഭേദമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്ന ക്ലേഡ് 1 ബി കേസാണ് ഇത്. ഇന്ത്യയിലെ ആദ്യ വകഭേദമാണിത്. ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്ന വകഭേദമാണിതെന്നും കേന്ദ്രം വ്യക്തമാക്കി.

യുഎഇയിലെ ദുബായിൽനിന്ന് എത്തിയ 38കാരനാണ് കഴിഞ്ഞയാഴ്ച രോഗബാധ സ്ഥിരീകരിച്ചത്. പനി, ശരീരത്തിൽ ചിക്കൻപോക്സിന് സമാനമായ പാടുകൾ എന്നീ ലക്ഷണങ്ങളോടെ ചികിത്സ തേടിയ യുവാവിനെ എംപോക്സ് സംശയത്തെ തുടർന്ന് ഐസൊലേറ്റ് ചെയ്യുകയായിരുന്നു. തുടർന്ന് സാപിളുകൾ പരിശോധനയ്ക്ക് അയച്ചു. കഴിഞ്ഞ ബുധനാഴ്ചയാണ് യുവാവിന് എംപോക്സ് സ്ഥിരീകരിച്ചത്. എംപോക്സ് ലക്ഷണങ്ങളെ തുടർന്ന് യുവാവിനെ നിരീക്ഷണത്തിലാക്കിയിരുന്നതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചിരുന്നു

എംപോക്സിൻ്റേത് മൃഗങ്ങളിൽ നിന്ന് മനുഷ്യരിൽ എത്തിയ വൈറസാണ്. എംപോക്സ് ബാധിച്ച രോഗിയിൽ നിന്ന് സ്പർശനത്തിലൂടെയും മറ്റൊരാളിലേക്ക് രോഗം പകരും. 1957ൽ കോംഗോയിലാണ് രോഗം ആദ്യമായി സ്ഥിരീകരിച്ചത്. മലപ്പുറം സ്വദേശിയായ 35കാരനിലാണ് ഇന്ത്യയിൽ ആദ്യമായി ഈ രോഗം സ്ഥിരീകരിച്ചത്. രോഗിയുടെ ശരീരസ്രവങ്ങൾ, രോഗി ഉപയോഗിച്ച വസ്തുക്കൾ എന്നിവ വഴിയും രോഗം പകരും. ദേഹത്ത് കുമിളകൾ, പനി,  തലവേദന, പേശീവേദന തുടങ്ങിയവയാണ് രോഗലക്ഷണങ്ങൾ. കുട്ടികളിലും രോഗപ്രതിരോധ ശേഷി കുറഞ്ഞവരിലും രോഗം ഗുരുതരമാകും.

പുതിയ എംപോക്സ് വകഭേദം കണ്ടെത്തിയതിനെ തുടർന്ന് ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.

സംസ്ഥാനത്ത് എംപോക്‌സ് സംബന്ധമായ പ്രതിരോധത്തിനും ഫലപ്രദമായ ചികിത്സയ്ക്കായി പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി അറിയിച്ചു. കേസുകള്‍ കൂടുകയാണെങ്കില്‍ അതനുസരിച്ച് നടപടികള്‍ സ്വീകരിക്കും. എല്ലാ ജില്ലകളിലും ഐസൊലേഷന്‍ സൗകര്യം ഏര്‍പ്പെടുത്തി. എയര്‍പോര്‍ട്ടുകളില്‍ നിരീക്ഷണം ശക്തിപ്പെടുത്തി. 5 ലാബുകളില്‍ പരിശോധാ സൗകര്യമൊരുക്കി. കൂടുതല്‍ ലാബുകളില്‍ പരിശോധനാ സൗകര്യങ്ങളൊരുക്കും. മറ്റ് രാജ്യങ്ങളില്‍ നിന്നും എത്തുന്നവര്‍ക്ക് രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ആരോഗ്യ വകുപ്പിനെ അറിയിച്ച് ചികിത്സ തേടണം. സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ എംപോക്‌സ് ലക്ഷണവുമായി ആരെങ്കിലും എത്തിയാൽ ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കണം.
<BR>
TAGS : MPOX | ALERT
SUMMARY : New variant MPOX confirmed in Malappuram; The Union Health Ministry said that it is more dangerous

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

വിമാന യാത്രക്കാര്‍ക്ക് വൻ തിരിച്ചടി; ഒക്ടോബര്‍ 6 മുതല്‍ ഇന്ധന നിരക്ക് കൂട്ടാൻ ഇൻഡിഗോ

ന്യൂഡല്‍ഹി: മിഡില്‍ ഈസ്റ്റിലെ സംഘർഷങ്ങളെ തുടർന്ന് വിമാന ഇന്ധന വിലയിലുണ്ടായ വൻ...

പത്തനാപുരത്ത് തൊഴിലുറപ്പ് തൊഴിലാളിയായ വയോധികയെ ചവിട്ടിക്കൊന്നു

കൊല്ലം: തൊഴിലുറപ്പ് തൊഴിലാളിയായ വയോധികയെ കാട്ടാന ചവിട്ടിക്കൊന്നു. കൊല്ലം പത്തനാപുരത്ത് രാവിലെ...

ഗ്യാനേഷ് കുമാറിനെതിരായ ഹർജി; തിരഞ്ഞടുപ്പ് കമ്മീഷന് നോട്ടിസ് നല്‍കി സുപ്രിംകോടതി

ഡല്‍ഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ ഹർജിയില്‍ വിശദീകരണം തേടി...

ഭവനരഹിതരില്ലാത്ത കേരളമാണ് സര്‍ക്കാരിന്റെ ലക്ഷ്യം; ലൈഫ് പദ്ധതി തുടരുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തില്‍ നിര്‍ധനര്‍ക്കു വീടുകള്‍ നിര്‍മിക്കുന്നതിന് ഇടതു സര്‍ക്കാര്‍ നടപ്പാക്കിയ ലൈഫ്...

പഞ്ചാബില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം; മലയാളി വിദ്യാര്‍ഥിനിയ്ക്ക് ദാരുണാന്ത്യം

ലുധിയാന: പഞ്ചാബില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ മലയാളി വിദ്യാർഥിനി മരിച്ചു....

അട്ടപ്പാടി മധു വധക്കേസ്: സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

തിരുവനന്തപുരം: അട്ടപ്പാടി മധു വധക്കേസിലെ പ്രതികളുടെ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന...

പ്രവാസി മലയാളി അസോസിയേഷൻ കർണാടക മാറത്തഹള്ളി ശാഖ ഉദ്ഘാടനം

ബെംഗളൂരു: പ്രവാസി മലയാളി അസോസിയേഷൻ കർണാടകയുടെ മാറത്തഹള്ളി ശാഖയുടെ ഔദ്യോഗിക ഉദ്ഘാടനം...

അമേരിക്കയില്‍ വാഹനാപകടത്തില്‍ ഇന്ത്യൻ യുവതിക്ക് ദാരുണാന്ത്യം

ഹൈദരാബാദ്: അമേരിക്കയിലുണ്ടായ ദാരുണമായ വാഹനാപകടത്തില്‍ തെലങ്കാന സ്വദേശിയായ യുവതി കൊല്ലപ്പെട്ടു. തെലങ്കാനയിലെ...

Related Articles

Popular Categories