പുതുതായി 20 ആഡംബര ബസുകൾ കൂടി നിരത്തിലിറക്കാനൊരുങ്ങി കർണാടക ആർടിസി

ബെംഗളൂരു: പുതുതായി 20 ആഡംബര ബസുകൾ കൂടി നിരത്തിലിറക്കാനൊരുങ്ങി കർണാടക ആർടിസി. 1.78 കോടി രൂപ വീതം വിലയുള്ള ആഡംബര ബസുകളാണ് പുറത്തിറക്കുന്നത്. ഈ മാസം അവസാനത്തോടെ പുതിയ ബസുകൾ പുറത്തിറക്കുമെന്ന് കെഎസ്ആർടിസി അധികൃതർ അറിയിച്ചു.ഐരാവത് ക്ലബ് ക്ലാസ് 2.0 മോഡൽ ബസുകളാണിത്. നിലവിൽ 443 ആഡംബര ബസുകളാണ് കെഎസ്ആർടിസിക്കുള്ളത്. പുതിയ ബസുകൾ ഹോസ്‌കോട്ടിനടുത്തുള്ള വോൾവോ ബസ് നിർമ്മാണ ഫാക്ടറിയിലാണുള്ളത്.

ഇവ ഉടൻ നഗരത്തിൽ എത്തിക്കുമെന്ന് ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡി പറഞ്ഞു. അപകടസമയത്ത് യാത്രക്കാരുടെ സുരക്ഷ വർദ്ധിപ്പിക്കുന്നതിനായി ഫയർ അലാറവും പ്രൊട്ടക്ഷൻ സസിസ്റ്റം (എഫ്എപിഎസ്) ബസ്സിൽ സ്ഥാപിച്ചിട്ടുണ്ട്. 30 നോസിലുകളുള്ള വാട്ടർ പൈപ്പുകൾ പാസഞ്ചർ സീറ്റുകളുടെ ഇരുവശത്തും സ്ഥാപിച്ചിട്ടുണ്ട്. ശക്തിയേറിയ ഹാലൊജൻ ഹെഡ്‌ലൈറ്റുകളും ഡേടൈം റണ്ണിംഗ് ലൈറ്റുകളും (ഡിആർഎൽ) പുതിയ പ്ലഷ് ഇൻ്റീരിയറുകളും സ്കാൻഡിനേവിയൻ ശൈലിയിലുള്ള പുറംഭാഗങ്ങളും ബസിന്റെ സവിശേഷതകളാണ്.

TAGS: BENGALURU | KSRTC
SUMMARY: KSRTC to add 20 luxury buses each worth Rs 1.78 cr to its fleet

LEAVE A REPLY

Please enter your comment!
Please enter your name here