കൊല്ലം: കുളത്തൂപ്പുഴയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പ്രസവിച്ച സംഭവത്തില്‍ പതിനേഴുകാരനെതിരെ പോക്സോ കേസ് റജിസ്റ്റര്‍ ചെയ്തു. പറവൂർ സ്വദേശിയായ പെൺകുട്ടി കുളത്തൂപ്പുഴ സ്വദേശിയായ 17-കാരനുമായി പ്രണയത്തിലായി ഏറെ നാളായി ഒരുമിച്ച് താമസിച്ച് വരികയായിരുന്നു. ഇതിനിടയിൽ പെൺകുട്ടി ഗർഭിണിയായതറിഞ്ഞ് ആരോഗ്യപ്രവർത്തകർ അന്വേഷിച്ച് വീട്ടിൽ എത്തിയെങ്കിലും വെളിപ്പെടുത്തുന്നതിനോ പ്രായം തെളിയിക്കുന്ന രേഖകളൊന്നും ഹാജരാക്കാനോ തയ്യാറായിരുന്നില്ല.
ആശുപത്രിരേഖകളിൽ 18 വയസായിരുന്നു രേഖപ്പെടുത്തിയിരുന്നത്. കഴിഞ്ഞ ദിവസം കടുത്ത വയറുവേദനയെ തുടർന്ന് പെണ‍്‍കുട്ടിയെ പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെ വെച്ച് പെൺകുട്ടി ആൺകുഞ്ഞിന് ജന്മം നൽകി. തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിൽ പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന് വ്യക്തമായി.
തുടർന്ന് ആശുപത്രി അധികൃതർ വിവരം പോലീസിനെ അറിയിക്കുകയും 17കാരനെതിരെ പോക്സോ നിയമപ്രകാരം കേസെടുക്കുകയുമായിരുന്നു. 17-കാരനെ നിലവിൽ ജുവനൈൽ ജസ്റ്റിസ് ബോർഡിന്റെ മുന്നിൽ ഹാജരാക്കുന്നതിനുള്ള നടപടികൾ ആരംഭിടച്ചു. ആശുപത്രിയിൽ നിന്നും വീട്ടിൽ മടങ്ങിയെത്തിയ പെൺകുട്ടിയും കുഞ്ഞും സുഖമായിരിക്കുന്നതായി ആരോഗ്യപ്രവർത്തകർ അറിയിച്ചു.
SUMMARY: Minor girl gives birth; POCSO case registered against 17-year-old boy















