കാറിൽ സഞ്ചരിച്ച മലയാളി കുടുംബത്തിന് നേരേ ആക്രമണം

ബെംഗളൂരു : കാറിൽ സഞ്ചരിക്കുകയായിരുന്ന മലയാളി കുടുംബത്തെ ആക്രമിച്ചു. ബുധനാഴ്ച രാത്രി  9.30 ഓടെ കസവനഹള്ളിക്കു സമീപം ചൂഡസാന്ദ്രയിലാണ് സംഭവം. ബെംഗളൂരുവിൽ സോഫ്റ്റ്‌വേർ എൻജിനിയറായ കോട്ടയം പാലാ സ്വദേശി അനൂപ് ജോർജിന്റെ കാറാണ് ആക്രമിച്ചത്. കാറിന്റെ ചില്ലു തകർത്തുള്ള കല്ലേറിൽ പിൻസീറ്റിലിരുന്ന അഞ്ചു വയസ്സുകാരന് തലയ്ക്ക് പരുക്കേറ്റു.

അനൂപും ഭാര്യ ജിസ്, മക്കളായ സെലെസ്‌റ്റെ (11), സ്റ്റീവ് (5) എന്നിവരുമാണ് കാറിലുണ്ടായിരുന്നത്. ബുധനാഴ്ച രാത്രി നഗരത്തിലിറങ്ങിയശേഷം മടങ്ങുന്നതിനിടെ വീടിന്റെ രണ്ടു കിലോമീറ്റർ അകലെനിന്നായിരുന്നു സംഭവം. കാർ ചൂഡസാന്ദ്രയിലെത്തിയപ്പോൾ രണ്ടുപേർ ബൈക്കിൽ മറികടന്നെത്തി മുൻപിലുണ്ടായിരുന്ന കാർ തടഞ്ഞുനിർത്തി കാറിലുണ്ടായിരുന്നവരോട് ഗ്ലാസ് താഴ്ത്താൻ ആവശ്യപ്പെട്ടു. എന്നാൽ, ഗ്ലാസ് താഴ്ത്താൻ അവർ തയ്യാറായില്ല. ഇതേത്തുടർന്ന് അക്രമികൾ കല്ലെടുക്കാൻ ശ്രമിച്ചപ്പോൾ കാർ വേഗത്തിൽ ഓടിച്ചുപോയി. പെട്ടെന്ന് സംഘം അനൂപിന്റെ കാറിന് നേരേവന്ന് ഗ്ലാസ് താഴ്ത്താനും പുറത്തേക്ക് ഇറങ്ങാനും ആവശ്യപ്പെട്ടു. എന്നാൽ, അപകടസാധ്യതയുള്ളതിനാൽ ഗ്ലാസ് താഴ്ത്താനോ പുറത്തേക്കിറങ്ങാനോ തയ്യാറായില്ല. ഇടതുവശത്ത് കുറച്ച് സ്ഥലമുണ്ടായിരുന്നതിനാൽ കാർ മുന്നോട്ടെടുക്കാൻ ശ്രമിച്ചപ്പോൾ അക്രമികളിലൊരാൾ കൈയിലുണ്ടായിരുന്ന കരിങ്കല്ല് പിൻവശത്തെ ഗ്ലാസിലേക്ക് എറിഞ്ഞു. തകര്‍ന്നു വീണ ഗ്ലാസ് കഷണങ്ങൾ തലയിലും ദേഹത്തും തറച്ച് മകന്‍ സ്റ്റീവിന് പരുക്കേറ്റു. അനൂപും ഭാര്യയും കാറിൽ നിന്നിറങ്ങിയപ്പോൾ അക്രമികൾ ബൈക്കെടുത്ത് പോയി.

മകനെ ഉടൻതന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ച ശേഷം ഇരുവരും പരപ്പന അഗ്രഹാര പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. സ്റ്റീവിന്റെ തലയിൽ തുന്നിക്കെട്ടുകളുണ്ട്. ആശുപത്രിയിൽനിന്ന് ഡിസ്ചാർജായി വീട്ടിൽ നിരീക്ഷണത്തിലാണിപ്പോൾ.

സംഭവത്തില്‍ കേസ് എടുത്ത പോലീസ് ബുധനാഴ്ച രാത്രി തന്നെ പ്രതികളിലൊരാളെ പിടികൂടി. ഒളിവിൽ പോയ മറ്റൊരു പ്രതിക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ആസൂത്രിതമായ ആക്രമണമാണിതെന്ന് സംശയിക്കുന്നതായി അനൂപ് പറഞ്ഞു. ആശുപത്രിയിലെത്തിയപ്പോൾ രണ്ടുപേർ പിന്തുടർന്നെത്തി ഒത്തുതീർപ്പാക്കാമെന്ന് പറഞ്ഞു. എന്നാൽ, നിയമനടപടിയുമായി മുന്നോട്ടു പോകാനാണ് തീരുമാനമെന്നും അനൂപ് പറഞ്ഞു.

<BR>
TAGS : ATTACK | MALAYALI FAMILY
SUMMARY : Malayali family travelling in car attacked

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഫിനാന്‍സ് ഇൻഫ്ലുവൻസര്‍ മരിച്ചനിലയില്‍

ചെന്നൈ: ഇന്‍സ്റ്റഗ്രാമില്‍ 13 ലക്ഷത്തിലധികം ഫോളോവേഴ്സുള്ള പ്രമുഖ ഫിനാന്‍സ് ഇൻഫ്ലുവൻസറെ ചെന്നൈയിലെ...

കേരള സര്‍ക്കാര്‍ 2027ലെ പൊതു അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു: ആകെ 21 പൊതു അവധി ദിനങ്ങള്‍

തിരുവനന്തപുരം: 2027ലെ കേരളത്തിലെ പൊതു അവധി ദിനങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചു....

നടന്‍ ടൈഗര്‍ ഷ്രോഫിന് നേരെ ആക്രമണം: രണ്ടു സ്ത്രീകള്‍ ഉള്‍പ്പെടെ നാലുപേര്‍ കൂടി ഡല്‍ഹിയില്‍ പിടിയില്‍

ഡല്‍ഹി: നടന്‍ ടൈഗര്‍ ഷ്രോഫിന് നേരെ ഉണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് രണ്ട്...

വടകരയിൽ വന്ദേ ഭാരത് ഇടിച്ച് വിദ്യാർഥിനിക്ക് ദാരുണാന്ത്യം

വടകര: ഇരിങ്ങലിൽ ട്രെയിൻ തട്ടി വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. ഇരിങ്ങൽ പെരുവയൽ സ്വദേശി...

ബെംഗളൂരുവിൽ മദ്യവിൽപ്പനയ്ക്ക് നിയന്ത്രണം; ഒക്ടോബർ 23 വരെ നിരോധനം

ബെംഗളൂരു: ദസറ ആഘോഷങ്ങളുടെയും കർണാടക നിയമനിർമാണ കൗൺസിൽ (എം.എൽ.സി.) തിരഞ്ഞെടുപ്പിന്റെയും പശ്ചാത്തലത്തിൽ...

കർണാടകയിൽ മഴ മുന്നറിയിപ്പ്; ബെംഗളൂരുവിലും ജാഗ്രത

ബെംഗളൂരു: കർണാടകയുടെ വിവിധ ഭാഗങ്ങളിൽ മഴ ശക്തമാകാൻ സാധ്യതയുള്ളതിനാൽ ജാഗ്രതാ നിർദേശം....

മൈസൂരു ദസറ ഇന്ന്: വൈകിട്ട് 4.35-ന് ജംബൂസവാരി പുറപ്പെടും

ബെംഗളൂരു: വിജയദശമി ആഘോഷങ്ങൾക്ക് പ്രൗഢമായ സമാപനം കുറിച്ച് മൈസൂരുവിൽ ഇന്ന് ചരിത്രപ്രസിദ്ധമായ...

തിരുവനന്തപുരത്ത് കടന്നൽ കുത്തേറ്റ് വയോധികൻ മരിച്ചു

തിരുവനന്തപുരം: വെങ്ങാനൂര്‍ വെണ്ണിയൂരില്‍ കടന്നല്‍ കുത്തേറ്റ് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു. വെണ്ണിയൂര്‍ നെല്ലിവിള...

Related Articles

Popular Categories