ഗില്ലിനും രാഹുലിനും പരുക്ക്; ഓസ്ട്രേലിയക്കെതിരായ മത്സരത്തിൽ മലയാളി താരത്തെ ഉൾപെടുത്തിയേക്കും

പെർത്ത്: കെഎല്‍ രാഹുലിനും ശുഭ്മാന്‍ ഗില്ലിനും പരുക്കേറ്റതോടെ ഓസ്‌ട്രേലിയയ്‌ക്കെതിരായ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയ്ക്ക് മലയാളി താരം ദേവ്ദത്ത് പടിക്കല്‍ മത്സരിക്കുമെന്ന് റിപ്പോര്‍ട്ട്. ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ബോർഡർ ഗവാസ്കർ ട്രോഫി പരമ്പരയിലെ ആദ്യ ടെസ്റ്റ് ഈ മാസം 22ന് പെർത്തിൽ ആരംഭിക്കാൻ ഇരിക്കുകയാണ്‌. ന്യൂസിലൻഡിന് എതിരായ ടെസ്റ്റ് പരമ്പരയിൽ ദയനീയ തോൽവി ഏറ്റുവാങ്ങിയ ടീം ഇന്ത്യയുടെ ശക്തമായ തിരിച്ചുവരവാണ് ഈ പരമ്പരയിൽ ആരാധകർ പ്രതീക്ഷിക്കുന്നത്.

ആദ്യ ടെസ്റ്റില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ കളിക്കാത്തതിനാല്‍ ഗില്‍ ജയ്‌സ്വാള്‍ കോംബോ ഇന്നിങ്ങ്‌സ് ഓപ്പണ്‍ ചെയ്യുമെന്നായിരുന്നു വിവരം. വെള്ളിയാഴ്ചയാണ് പരമ്പരയിലെ ആദ്യമത്സരം. ഗില്ലിന്റെ ഇടത് കൈവിരലിന് പരുക്കേറ്റതാണ് നിലവില്‍ താരം കളിക്കുന്ന കാര്യത്തില്‍ സംശയ ഉയരാന്‍ ഇടയാക്കിയത്. ട്രാവലിംഗ് റിസര്‍വുകളായി മൂന്നു പേസര്‍മാരുമായാണ് ഇന്ത്യ ഓസ്‌ട്രേലിയയിലേക്ക് പോയത്. ഗില്ലിനും രോഹിത്തിനും പകരം കെഎല്‍ രാഹുലിനെ പരിഗണിച്ചെങ്കിലും മത്സരത്തിനിടെ താരത്തിന് പ്രസിദ്ധ് കൃഷ്ണയുടെ പന്തുകൊണ്ട് പരുക്കേറ്റതാണ് മറ്റൊരു പ്രശ്‌നമായത്. സയിദ് മുഷ്താഖ് അലി ട്രോഫിക്കുള്ള കര്‍ണാടക ടീമിലടക്കം ഇടംപിടിച്ച ദേവ്ദത്ത് ഇന്ത്യ എ ടീമിനായി നാല് ഇന്നിങ്ങ്‌സുകളില്‍ ബാറ്റ് ചെയ്തിരുന്നു.

TAGS: SPORTS | CRICKET
SUMMARY: India changes players list amid border test, devadutt to be in team

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

അ​പ​കീ​ർ​ത്തി കേ​സ്; ധ്രു​വ് റാ​ഠി​ക്കെ​തി​രെ ജാ​മ്യ​മി​ല്ലാ വാ​റ​ണ്ട്

ന്യൂഡൽഹി: 2018-ൽ ഫയൽ ചെയ്ത ക്രിമിനൽ അപകീർത്തിക്കേസിൽ പ്രമുഖ യൂട്യൂബർ ധ്രുവ്...

സ്ത്രീജീവിതത്തിന്റെ നേർക്കാഴ്ചകളുമായി അനൂപ് വാമനപുരത്തിന്റെ ‘നായിക’; പ്രീമിയർ ഷോ ബെംഗളൂരുവിൽ നടന്നു

ബെംഗളൂരു: സ്ത്രീജീവിതത്തിന്റെയും അതിജീവനത്തിന്റെയും നേർക്കാഴ്ചകൾ വെള്ളിത്തിരയിൽ ആവിഷ്കരിച്ച മലയാള ഹ്രസ്വചിത്രം ‘നായിക’യുടെ...

കുട്ടികൾക്ക് മുമ്പിൽ നഗ്നതാ പ്രദർശനം; നടൻ ശ്രീജിത്ത് രവിക്ക് ഒരുവർഷം തടവും 50,000 രൂപ പിഴയും

തൃശൂർ: കുട്ടികൾക്കു മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയ കേസില്‍ നടൻ ശ്രീജിത്ത്...

കോഴിക്കോട്ട് നിർമ്മാണത്തിലിരുന്ന വീടിന്റെ പാരപ്പെറ്റ് തകർന്നുവീണ് അപകടം; യുവാവിന് ദാരുണാന്ത്യം

കോഴിക്കോട്: കോഴിക്കോട് കക്കോടിയിൽ വീടിന്റെ പാരപ്പെറ്റ് തകർന്നുവീണ് ഒരാൾ മരിച്ചു. കാരന്തൂർ...

അയോധ്യയിൽ നിന്ന് നേപ്പാളിലേക്ക് ഇനി നേരിട്ട് ട്രെയിൻ; ‘സരയു-കമല എക്‌സ്പ്രസ്’ ഫ്ലാഗ് ഓഫ് ചെയ്തു

ലഖ്നൗ: ഇന്ത്യയെയും നേപ്പാളിനെയും ബന്ധിപ്പിക്കുന്ന നേരിട്ടുള്ള അയോധ്യ - ജനക്‌പൂർ ട്രെയിൻ...

നേപ്പാളിന് 15,000 കോടിയുടെ വികസന പാക്കേജ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി മോദി

ന്യൂഡൽഹി: നേപ്പാളിന്റെ പുനരധിവാസ പ്രവർത്തനങ്ങൾക്കും വികസന പദ്ധതികൾക്കുമായി 15,000 കോടി രൂപയുടെ...

കേരളസമാജം കർണാടക കന്നഡ, മലയാളം ഭാഷാ ക്ലാസുകൾക്ക് തുടക്കം

ബെംഗളൂരു: ഭാഷാപഠനത്തിനും സാംസ്കാരിക ഐക്യത്തിനും പ്രാധാന്യം നൽകി കേരളസമാജം കർണാടകയുടെ ബെംഗളൂരു...

മൈസൂരുവില്‍ അന്തരിച്ചു 

ബെംഗളൂരു: കോട്ടയം വൈക്കം വടയാർ പുല്ലമണവള്ളിയിൽ പരേതനായ ഭാസ്‌കരൻ നായരുടെ മകനും...

Related Articles

Popular Categories