ഭീകര പ്രവര്‍ത്തനങ്ങളെ അനുകൂലിക്കുന്നവര്‍ക്കും പണം നല്‍കിയതായി സംശയം; സിഎംആർഎല്ലിനെതിരെ എസ്എഫ്ഐഒ

ന്യൂഡൽഹി: ഭീകര പ്രവർത്തനങ്ങളെ അനുകൂലിക്കുന്നവർക്കും സിഎംആർഎൽ പണം നൽകിയോ എന്ന് സംശയിക്കുന്നതായി സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (എസ്‌എഫ്ഐഒ) ഡൽഹി ഹൈകോടതിയിൽ പറഞ്ഞു. ഉന്നത രാഷ്ട്രീയ നേതാവിന് കൈക്കൂലി കിട്ടിയോ എന്ന കാര്യവും പരിശോധിക്കുകയാണെന്ന് എസ്‌എഫ്ഐഒ കോടതിയിൽ വ്യക്തമാക്കി. എക്‌സാലോജിക്-സിഎംആര്‍എല്‍ ഇടപാടിലെ അന്വേഷണം പൂര്‍ത്തിയായതായി എസ് എഫ് ഐ ഒ കോടതിയെ അറിയിച്ചു.

എന്നാൽ ഈ നേതാവ് ആരാണെന്ന കാര്യം എസ്‌എഫ്ഐഒ ഇന്ന് വ്യക്തമാക്കിയിട്ടില്ല. 23ന് കേസിൽ തുടർവാദം നടക്കും. കേസുമായി ബന്ധപ്പെട്ട് ആദ്യമായാണ് തീവ്രവാദ ബന്ധം ആരോപിക്കുന്നതെന്നത് ശ്രദ്ധേയമാണ്. സിഎംആർഎൽ നൽകിയ ഹരജി പരിഗണിക്കവെയാണ് എസ്‌.എഫ്.ഐ.ഒക്ക് വേണ്ടി ഹാജരായ കേന്ദ്രസർക്കാറിന്‍റെ അഭിഭാഷകൻ കോടതിയിൽ ആരോപണമുന്നയിച്ചത്. സി.എം.ആർ.എലിൽനിന്ന് ആർക്കൊക്കെ പണം ലഭിച്ചുവെന്നത് സംബന്ധിച്ച് വിശദമായ അന്വേഷണമാണ് നടത്തിയതെന്ന് എസ്‌എഫ്ഐഒ അവകാശപ്പെട്ടു. രാഷട്രീയ നേതാക്കൾക്കു പുറമെ മാധ്യമ സ്ഥാപനങ്ങൾക്കും ഭീകര സംഘടനകളുമായി ബന്ധമുള്ള ചിലർക്കും സിഎംആർഎൽ പണം നൽകിയെന്ന് എസ്‌എഫ്ഐഒ പറയുന്നു. ഇക്കാര്യത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്നും അഭിഭാഷകൻ വ്യക്തമാക്കി.

എസ്എഫ്ഐഒ അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ടുള്ള സിഎംആര്‍എല്ലിൻ്റെ ഹര്‍ജിയിലാണ് അന്വേഷണ ഏജന്‍സി കോടതിയില്‍ ഇക്കാര്യം വ്യക്തമാക്കിയത്. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയുടെ എക്‌സാലോജിക് കമ്പനിയുമായുള്ള ഇടപാടിലെ എസ്എഫ്‌ഐഒ അന്വേഷണം ചട്ടവിരുദ്ധമാണെന്ന് സിഎംആർഎൽ ഹൈക്കോടതിയില്‍ നേരത്തേ വാദിച്ചിരുന്നു.
<BR>
TAGS : CMRL
SUMMARY : Suspects of giving money to supporters of terrorist activities; SFIO against CMRL

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

തെന്നിന്ത്യയുടെ വാനമ്പാടി എസ്. ജാനകി വിടവാങ്ങി

ബെംഗളൂരു: സംഗീതലോകത്തിന്റെ ഇതിഹാസ ശബ്ദമായ ഗായിക എസ്  ജാനകി (88) അന്തരിച്ചു....

ബെംഗളൂരുവിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു

ബെംഗളൂരു: ബെംഗളൂരുവില്‍ ഒരു കുടുംബത്തിലെ മൂന്ന് പേരെ കൊലപ്പെടുത്തിയ ശേഷം യുവാവ്...

മരിച്ച ​ഗു​ണ്ടാ​ത്ത​ല​വ​ൻ ബാ​ബ ഫ​ർ​സാ​ന്‍റെ വീട്ടിൽ റെ​യ്ഡ്; അ​ഞ്ച് കോ​ടി രൂ​പ​യും മാ​ര​കാ​യു​ധ​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്തു

മുംബൈ: തൊണ്ണൂറുകളിൽ മഹാരാഷ്ട്രയെ വിറപ്പിച്ച കുപ്രസിദ്ധ ​​ഗുണ്ടാത്തലവൻ ബാബ ഫർസാന്റെ വീട്ടിൽനിന്ന്...

വിയറ്റ്നാം ബോട്ട് അപകടം; മരിച്ചവരില്‍ മലയാളി ദമ്പതികളും

ഫൂക്വോക്ക്: വിയറ്റ്നാമില്‍ അപകടത്തില്‍പെട്ട ബോട്ടില്‍ രണ്ടു മലയാളികളും ഉള്‍പ്പെട്ടതായി റിപ്പോർട്ട്.കൊല്ലം കൊട്ടാരക്കര...

സിപിഎം നിര്‍ണായക കേന്ദ്രകമ്മിറ്റിയോഗത്തില്‍ പങ്കെടുക്കാതെ ഇപി ജയരാജൻ

ന്യൂഡല്‍ഹി: വിഴിഞ്ഞം ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് സിപിഎമ്മിലെ പുതിയ അഭിപ്രായ ഭിന്നതയ്ക്ക്...

വയനാട് കള്ളാടി മണ്ണിടിച്ചില്‍ ദുരന്തം: ദുരിതാശ്വാസ ക്യാമ്പ് പിരിച്ചുവിട്ടു

വയനാട്: കള്ളാടി ദുരന്തത്തെത്തുടർന്ന് മേപ്പാടി ഗവണ്‍മെന്റ് പോളിടെക്നിക് കോളേജില്‍ പ്രവർത്തിച്ചിരുന്ന ദുരിതാശ്വാസ...

തൃണമൂലിന് വീണ്ടും തിരിച്ചടി; 12 ബാങ്ക് അക്കൗണ്ടുകള്‍ കൂടി മരവിപ്പിച്ച്‌ ബംഗാള്‍ പോലീസ്

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസിന് വീണ്ടും കനത്ത തിരിച്ചടി നല്‍കിക്കൊണ്ട് പശ്ചിമ ബംഗാള്‍...

വിയറ്റ്നാമില്‍ ഇന്ത്യൻ വിനോദസഞ്ചാരികള്‍ സഞ്ചരിച്ച ബോട്ട് മറിഞ്ഞ് അപകടം; 15 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്

ഹാനോയ്: വിയറ്റ്നാമില്‍ വിനോദസഞ്ചാരികളുടെ ബോട്ട് മുങ്ങി നിരവധി പേരെ കാണാതായി. 32...

Related Articles

Popular Categories