ഒന്നിലധികം വോട്ടര്‍ ഐഡി കൈവശംവെച്ചെന്ന പരാതി; നടന്‍ പ്രകാശ് രാജിന് ഉപാധികളോടെ ജാമ്യം

ബെംഗളൂരു: ഒന്നിലധികം വോട്ടര്‍ ഐഡി കാര്‍ഡുകള്‍ കൈവശം വെച്ചെന്ന കേസില്‍ നടന്‍ പ്രകാശ് രാജിന് ജാമ്യം. 2019-ൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ കോടതി വാറണ്ട് പുറപ്പെടുവിച്ചതിനെത്തുടർന്നാണ് അദ്ദേഹം ജാമ്യത്തിനായി കോടതിയെ സമീപിച്ചത്. ബെംഗളൂരു അഡീഷണല്‍ ചീഫ് മജിസ്‌ട്രേറ്റ് കോടതിയാണ് (എസിജെഎ) ഉപാധികളോടെ ജാമ്യം അനുവദിച്ചത്.. 4,000 രൂപയുടെ ക്യാഷ് ഷ്യൂറിറ്റി ബോണ്ട് നൽകിയതിനെത്തുടർന്നാണ് അദ്ദേഹത്തിന് ജാമ്യം അനുവദിച്ചത്. കോടതിയിൽ ഹാജരാകാത്തതിനെത്തുടർന്ന് നേരത്തെ പുറപ്പെടുവിച്ചിരുന്ന ജാമ്യമില്ലാ വാറണ്ട് കോടതി ഈ നടപടിയിലൂടെ റദ്ദാക്കി.

കേസിൽ പ്രകാശ് രാജിന് നേരത്തെ ബെംഗളൂരു മജിസ്‌ട്രേട്ട് കോടതി ജാമ്യമില്ലാ വാറന്റ്‌റ് പുറപ്പെടുവിച്ചിരുന്നു. 3 തവണ സമന്‍സ് അയച്ചിട്ടും കൈപ്പറ്റാത്തതിനെ തുടര്‍ന്നായിരുന്നു നടപടി. ബെംഗളൂരുവിലെ ശാന്തിനഗര്‍, തെലങ്കാനയിലെ സെരിലിംഗംപള്ളി, തമിഴ്നാട്ടിലെ വേളാച്ചേരി എന്നിവിടങ്ങളിലായി പ്രകാശ് രാജിന് 4 വോട്ടര്‍ ഐഡികളുണ്ടെന്ന് ആരോപിച്ച് ശേഷാദ്രിപുരം സ്വദേശി കെ. ദിലീപ് കുമാറുമാണ് പരാതി നല്‍കിയത്. വേളാച്ചേരിയില്‍ രണ്ടു വോട്ടുണ്ടെന്നും പരാതിയില്‍ ആരോപിച്ചിരുന്നു.

ഹൽസൂർ പോലീസ് സ്റ്റേഷനിൽ ആദ്യം നൽകിയ പരാതി നടപടിയാകാത്തതിനെ തുടർന്ന് കമ്മീഷണർക്ക് പരാതി നൽകി. എന്നിട്ടും നടപടിയാകാത്തതിനെ തുടർന്ന് അദ്ദേഹം ഇലക്ഷൻ കമ്മീഷനെ സമീപിക്കുകയായിരുന്നു.

അതേസമയം, കോടതിയിൽ നിന്നുള്ള സമൻസുകൾ ലഭിച്ചിട്ടില്ലെന്നും മാധ്യമങ്ങളിലൂടെയാണ് വിവരങ്ങൾ അറിഞ്ഞതെന്നും പ്രകാശ് രാജിന്റെ അഭിഭാഷകർ കോടതിയിൽ വാദിച്ചു. ഇക്കാര്യം പരിഗണിച്ച്, വാറണ്ട് റദ്ദാക്കണമെന്ന അപേക്ഷ കോടതി അനുവദിക്കുകയായിരുന്നു. പ്രകാശ് രാജ് നേരിട്ട് കോടതിയിൽ ഹാജരായതോടെ ജാമ്യ നടപടികൾ പൂർത്തിയാക്കി കോടതി തുടർനടപടികൾ അവസാനിപ്പിച്ചു.
SUMMARY: Actor Prakash Raj granted conditional bail on complaint of possessing multiple voter IDs

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കെഎൻഎസ്എസ് കർക്കിടക വാവുബലി ഓഗസ്റ്റ് 12ന്

ബെംഗളൂരു: കര്‍ണാടക നായര്‍ സര്‍വീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ കര്‍ക്കിടക വാവുബലി പിതൃതര്‍പ്പണം...

മലയാളി ഫാമിലി അസോസിയേഷൻ കുടുംബയോഗം ഞായറാഴ്ച 

ബെംഗളൂരു: മലയാളി ഫാമിലി അസോസിയേഷൻ്റെ കുടുംബയോഗം ഞായറാഴ്ച രാവിലെ 11 മണിയ്ക്ക്...

കാസറഗോഡ് കെഎസ്‌ഇബി ലൈൻമാൻ അറ്റകുറ്റപ്പണിക്കിടെ ഷോക്കേറ്റ് മരിച്ചു

കാസറഗോഡ്: കാഞ്ഞങ്ങാട് മടിക്കൈയില്‍ വൈദ്യുത പോസ്റ്റില്‍ അറ്റകുറ്റപ്പണി നടത്തുന്നതിനിടെ കെഎസ്‌ഇബി ജീവനക്കാരൻ...

നന്ദഗോവിന്ദം ഭജൻസ് നാളെ മൈസൂരുവില്‍

ബെംഗളൂരു: കേരളക്കരയാകെ പ്രായഭേദമന്യേ ജനങ്ങൾക്കിടയിൽ തരംഗമായി മാറിക്കഴിഞ്ഞ നന്ദഗോവിന്ദം ഭജൻസ് ആദ്യമായി...

സത്യപ്രതിജ്ഞ ചെയ്യാന്‍ സുഗതന്‌ ജയിലില്‍ സൗകര്യം ഒരുക്കണം; സര്‍ക്കാര്‍ നിലപാട് തേടി ഹൈക്കോടതി

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ ബിജെപി കൗണ്‍സിലർ ആർ. സുഗതൻ സത്യപ്രതിജ്ഞ ചെയ്യാൻ...

ചാത്തന്നൂര്‍ എംഎല്‍എ ബി ബി ഗോപകുമാറിന് വധഭീഷണി

കൊല്ലം: ചാത്തന്നൂര്‍ എംഎല്‍എ ബി ബി ഗോപകുമാറിന് വധഭീഷണി. വ്യാഴാഴ്ച വൈകിട്ട്...

‘എന്നെ അവര്‍ കൊന്നേക്കാം, എങ്കിലും ഞാൻ മടങ്ങും’; ബംഗ്ലാദേശിലേക്ക് മടങ്ങുമെന്ന് ഷെയ്ഖ് ഹസീന

ഡൽഹി: പുറത്താക്കപ്പെട്ട ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഡിസംബറില്‍ സ്വന്തം...

കോറോ ഹെല്‍ത്തിലെ കൂട്ടപ്പിരിച്ചുവിടല്‍; ചര്‍ച്ച പരാജയം, അടച്ചുപൂട്ടലില്‍ ഉറച്ച്‌ കമ്പനി

കൊച്ചി: കോറോ ഹെല്‍ത്ത് കമ്പനിയിലെ കൂട്ടപ്പിരിച്ചുവിടലില്‍ തൊഴില്‍ മന്ത്രി ബിന്ദു കൃഷ്ണയുടെ...

Related Articles

Popular Categories