സിപിഐഎം സംസ്ഥാന സമ്മേളനത്തിന് കൊല്ലത്ത് ഇന്ന് പതാക ഉയരും,​ പ്രതിനിധി സമ്മേളനം നാളെ മുതൽ

കൊല്ലം:  സിപിഐഎം സംസ്ഥാന സമ്മേളനത്തിന് ഇന്ന് കൊല്ലത്ത് കൊടിയേറും കയ്യൂർ, വയലാർ, ശൂരനാട് എന്നിവിടങ്ങളിലെ രക്തസാക്ഷി കുടീരങ്ങളിൽനിന്ന് തുടങ്ങിയ പതാക, ദീപശിഖ, കൊടിമര ജാഥകൾ ബുധനാഴ്ച അഞ്ചിന് പൊതുസമ്മേളന നഗരിയായ ആശ്രാമം മൈതാനത്തെ സീതാറാം യെച്ചൂരി നഗറിൽ എത്തിച്ചേരും. പൊളിറ്റ് ബ്യൂറോ കോ-ഓർഡിനേറ്റർ പ്രകാശ് കാരാട്ട് സമ്മേളനം ഉദ്ഘാടനം ചെയ്യും.

നാളെ മുതൽ 9വരെ സി.കേശവൻ മെമ്മോറിയൽ ടൗൺ ഹാളിൽ (കോടിയേരി ബാലകൃഷ്ണൻ നഗർ) പ്രതിനിധി സമ്മേളനം നടക്കും. പൊളിറ്റ് ബ്യൂറോ അംഗങ്ങളായ എം.എ.ബേബി, ബി.വി.രാഘവലു, വൃന്ദാകാരാട്ട്, സുഭാഷിണി അലി, അശോക് ധൗളെ, എ.വിജയരാഘവൻ തുടങ്ങിയവർ സമ്മേളനത്തിൽ ആദ്യവസാനം പങ്കെടുക്കും. സംസ്ഥാനത്തെ 5.64ലക്ഷം പാർട്ടി അംഗങ്ങളെ പ്രതിനിധീകരിച്ച് 486 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും.

30 വർഷങ്ങൾക്ക് ശേഷമാണ് ഇതിഹാസ സമരങ്ങളുടെ മണ്ണായ കൊല്ലത്ത് സിപിഐഎം സംസ്ഥാന സമ്മേളനം നടക്കുന്നത്. മൂന്ന് വർഷത്തെ പ്രവർത്തനം വിലയിരുത്തുന്ന രാഷ്ട്രീയ-സംഘടനാ റിപ്പോർട്ടിനൊപ്പം സംസ്ഥാനത്തിന്റെ ഭാവിവികസനം സംബന്ധിച്ച കാഴ്ചപ്പാട് അവതരിപ്പിക്കുന്ന രേഖ ഇത്തവണത്തെ സമ്മേളനത്തെ ശ്രദ്ധേയമാക്കും.. എറണാകുളം സമ്മേളനം കൈക്കൊണ്ട തീരുമാനങ്ങൾ എത്രമാത്രം പ്രാവർത്തികമായെന്ന വിലയിരുത്തലും കൊൽക്കത്ത പ്ളീനം തീരുമാനങ്ങൾ നടപ്പിലാക്കിയതിലുളള വിലയിരുത്തലും റിപോർട്ടിൻെറ ഭാഗമാണ്.  റിപ്പോർട്ടിന്മേലുളള ചർച്ചയിൽ സർക്കാരിനെപ്പറ്റി ഉയരുന്ന അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പ്രത്യേകം ശ്രദ്ധിക്കപ്പെടും. കഴിഞ്ഞ സംഘടനാകാലയളവിലെ രാഷ്ട്രീയ, സംഘടനാകാര്യങ്ങളുടെ പരിശോധനയ്ക്കൊപ്പം തുടർഭരണവും സമ്മേളനത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്. ഇതിനായി ‘നവകേരളത്തിനായി പുതുവഴികൾ’ എന്ന രണ്ടാം നവകേരള രേഖ മുഖ്യമന്ത്രി അവതരിപ്പിക്കും.

<BR>
TAGS : 24TH PARTY CONGRESS CPIM
SUMMARY : The flag for the CPIM state conference will be hoisted in Kollam today, the delegate conference will begin tomorrow.

Hot this week

കർണാടക ആഭ്യന്തര മന്ത്രിക്കെതിരെ സോഷ്യൽ മീഡിയയിൽ അധിക്ഷേപ പരാമർശം; കാർക്കള സ്വദേശി അറസ്റ്റിൽ 

ബെംഗളൂരു: കർണാടക ആഭ്യന്തര മന്ത്രി പ്രിയങ്ക് ഖാർഗെയ്‌ക്കെതിരെ സോഷ്യൽ മീഡിയയില്‍ അപകീർത്തികരമായ...

വെസ്റ്റ് നൈല്‍ പനി: എറണാകുളത്ത് വയോധികന്‍ മരിച്ചു

കൊച്ചി: സംസ്ഥാനത്ത് വെസ്റ്റ് നൈല്‍ പനി ബാധിച്ച് ഒരു മരണം കൂടി....

കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്കുള്ള സൗജന്യ യാത്ര; ആദ്യ 100 ദിവസം ഓര്‍ഡിനറി ബസുകളില്‍ മാത്രം

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്കുള്ള സൗജന്യ യാത്ര ആദ്യം നടപ്പിലാക്കുക ഓര്‍ഡിനറി ബസുകളില്‍....

നടിയെ ആക്രമിച്ച കേസ്: മെമ്മറി കാര്‍ഡിലെ പുനരന്വേഷണ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയതുമായി...

അടിയന്തിര ലാൻഡിംഗിനിടെ സ്വകാര്യ വിമാനം തകർന്നു വീണു; റൺവേയിൽ തീപിടിച്ച് സ്ഫോടനം, പൈലറ്റും കോ-പൈലറ്റും മരിച്ചു

സാന്റോ ഡൊമിംഗോ: കരീബിയൻ രാജ്യമായ ഡൊമിനിക്കൻ റിപ്പബ്ലിക്കിൽ സ്വകാര്യ ജെറ്റ് വിമാനം...

കവികൾ നിർവഹിക്കുന്നത് സമൂഹമനസ്സിൻ്റെ വിമലീകരണം- കെ. ആർ. കിഷോർ

ബെംഗളൂരു: അപരവേദനകര്‍ സ്വാംശീകരിച്ച് അക്ഷര ശില്‍പമായി വിനിമയം ചെയ്യുന്ന കവികള്‍ സമൂഹ...

ശക്തമായ വ്യോമാക്രമണം ന​ട​ത്തി ഇ​റാ​ൻ; തിരിച്ചടിച്ച് ഇസ്രയേൽ

ടെ​ൽ അ​വീ​വ്: പശ്ചിമേഷ്യന്‍ സംഘർഷം അതീവ ഗുരുതരമായ അവസ്ഥയിലേക്ക് മാറുന്നു. ഇ​സ്ര​യേ​ലി​ൽ...

പ്ലസ്‌വൺ ട്രയൽ അലോട്ട്‌മെന്റ്‌ ഇന്ന്‌

തിരുവനന്തപുരം​: ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാം വർഷ പ്രവേശനത്തിനുള്ള ട്രയൽ...

Related Articles

Popular Categories