Wednesday, April 22, 2026
34.9 C
Bengaluru

ഭാര്യയെ കൊലപ്പെടുത്തി സ്യൂട്ട്‌കേസിൽ ഒളിപ്പിച്ച സംഭവം; ആത്മഹത്യ ശ്രമം നടത്തി പ്രതി

ബെംഗളൂരു: ബെംഗളൂരുവിൽ ഭാര്യയെ കൊലപ്പെടുത്തി സ്യൂട്ട്‌കേസിൽ മൃതദേഹം ഒളിപ്പിച്ച സംഭവത്തിൽ ആത്മഹത്യ ശ്രമം നടത്തി പിടിയിലായ പ്രതി. ദൊഡ്ഡകമ്മനഹള്ളിയിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. 32കാരിയായ ഗൗരി അനിൽ സബേക്കർ ആണ് കൊല്ലപ്പെട്ടത്. ഇവരുടെ ഭർത്താവ് രാകേഷ് രാജേന്ദ്ര ഖേഡേക്കർ ആണ് പ്രതി. കൃത്യം നടത്തിയ ശേഷം പൂനെയിലേക്ക് രക്ഷപ്പെട്ട യുവാവ് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. ഇയാൾ ഇപ്പോൾ ചികിത്സയിലാണ്.

രാജേന്ദ്രയും ഗൗരിയും മഹാരാഷ്ട്ര സ്വദേശികളാണ്. കഴിഞ്ഞ ഒരു വർഷമായി ബെംഗളൂരുവിൽ താമസിച്ചുവരികയായിരുന്നു. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം രാകേഷ് പുണെയിലേക്ക് കടന്നുകളയുകയായിരുന്നു. രാകേഷ് തന്നെയാണ് കൊലപാതകത്തെക്കുറിച്ച് ഗൗരിയുടെ വീട്ടുകാരോട് ഫോണിലൂടെ കുറ്റസമ്മതം നടത്തിയത്.

സ്വകാര്യ ഐ.ടി. കമ്പനിയിൽ പ്രോജക്ട് മാനേജരായി ജോലി ചെയ്യുന്ന രാകേഷിന്റെ ജോലി സംബന്ധമായാണ് ഇരുവരും ബെംഗളൂരുവിലേക്ക് എത്തിയത്. ഗൗരിക്ക് ജോലി ഇല്ലായിരുന്നുവെന്നും ഇവർ ജോലിക്കായുള്ള അന്വേഷണത്തിലായിരുന്നുവെന്നും പോലീസ് പറഞ്ഞു.

ഇക്കാരണത്താൽ ഇരുവരും തമ്മിൽ വഴക്ക് പതിവായിരുന്നു. കഴിഞ്ഞ ദിവസം നടന്ന സമാനമായ വഴക്കിനെ തുടർന്നാണ് ഇയാൾ ഗൗരിയെ കൊലപ്പെടുത്തിയത്. യുവതിയുടെ കഴുത്തിലും നെഞ്ചിലും വയറിലുമായി ഒട്ടേറെത്തവണ കുത്തി. ജീവൻനഷ്ടപ്പെട്ട ഗൗരിയെ ഇയാൾ സ്യൂട്ട് കേസിൽ ഒളിപ്പിക്കുകയായിരുന്നു. പെട്ടിയിൽ ഒതുങ്ങിയിരിക്കാൻ ഗൗരിയുടെ പല ശരീരഭാഗങ്ങളും ഇയാൾ മുറിച്ച് മാറ്റിയെന്നും പോലീസ് പറഞ്ഞു. പൂനെയിലെത്തിയ ശേഷം വിഷം കഴിച്ച് മരിക്കാൻ രാകേഷ് ശ്രമിച്ചിരുന്നു. നിലവിൽ ഇയാൾ പോലീസ് കസ്റ്റഡിയിൽ ചികിത്സയിലാണ്.

TAGS: CRIME | BENGALURU
SUMMARY: Man who killed wife in Bengaluru tried to commit suicide

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

തിരുവനന്തപുരത്ത് ആശുപത്രിയില്‍ നിന്ന് വെടിയുണ്ടകള്‍ കണ്ടെത്തി

തിരുവനന്തപുരം: പേട്ടയിലെ റെയില്‍വേ ആശുപത്രി പരിസരത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ വെടിയുണ്ടകള്‍ കണ്ടെത്തി....

ദ്വിദിന സഹവാസ ക്യാമ്പ് ശ്രദ്ധേയമായി

ബെംഗളൂരു: യുവാക്കളില്‍ മൂല്യാധിഷ്ഠിത ജീവിതക്രമം രൂപപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ആന്റിഡോട്ട് ഫൗണ്ടേഷന്‍...

മുണ്ടത്തിക്കോട് അപകടം: ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു

തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു....

നിതിൻ രാജിൻ്റെ മരണം; അധ്യാപകര്‍ നല്‍കിയ മുൻകൂര്‍ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുന്നത് നാളത്തേക്ക് മാറ്റി

കണ്ണൂർ: ബിഡിഎസ് വിദ്യാർഥി നിതിൻ രാജിൻ്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ അധ്യാപകർ...

തൃശൂരില്‍ വീണ്ടും വില്ലനായി പാമ്പ്: രണ്ടര വയസ്സുകാരന് പാമ്പ് കടിയേറ്റു

തൃശൂർ: വാണിയംപാറയില്‍ വീട്ടിലെ ശുചിമുറിയില്‍ വച്ച്‌ രണ്ടര വയസുകാരന് പാമ്പ് കടിയേറ്റു....

Topics

അവഗണിക്കുകയാണെന്ന തോന്നല്‍; ബെംഗളൂരുവിൽ യുവതി കാമുകനെ കെട്ടിയിട്ട് തീ കൊളുത്തിക്കൊന്നു

ബെംഗളുരു: യുവതി കാമുകനെ വീട്ടിലേക്ക് വിളിച്ച് കെട്ടിയിട്ട് തീ കൊളുത്തി കൊന്നു....

ദുരഭിമാനക്കൊലയ്ക്ക് ഇരയാകുമെന്ന ഭയം; പിതാവില്‍ നിന്നും സംരക്ഷണം തേടി യുവതി ഹൈക്കോടതിയിൽ

ബെംഗളൂരു: സ്വന്തം ഇഷ്ടപ്രകാരമുള്ള വിവാഹത്തിന് പിതാവ് തടസ്സം നിൽക്കുന്നുവെന്നും ദുരഭിമാനക്കൊലയ്ക്ക് ഇരയാകുമെന്ന്...

കസ്റ്റംസ് ഉദ്യോഗസ്ഥയടക്കം 50-ഓളം സ്ത്രീകളുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി; ബെംഗളൂരുവില്‍ ബിസിനസുകാരൻ പിടിയിൽ

ബെംഗളൂരു: കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥരായ സ്ത്രീകളെയടക്കം സൗഹൃദം നടിച്ച് വലയിലാക്കി ലൈംഗികമായി...

ബെംഗളൂരുവിൽ ബെസ്കോം വൈദ്യുതിനിരക്ക് വർധിപ്പിച്ചു

ബെംഗളൂരു: ബെംഗളൂരുവിൽ ബെസ്കോം വൈദ്യുതിനിരക്ക് വർധിപ്പിച്ചു.  മേയ് ഒന്നു മുതൽ യൂണിറ്റിന്...

ബെംഗളൂരുവില്‍ 11 മേൽപാലങ്ങള്‍ കൂടി; 13,262 കോടിയുടെ പദ്ധതിക്ക് മന്ത്രിസഭാ അനുമതി

ബെംഗളൂരു: ബെംഗളൂരുവിലെ ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിന് ഏറെ സഹായകരമാകുന്ന 11 എലിവേറ്റഡ് ഇടനാഴികള്‍ക്ക്...

ബെംഗളൂരുവിൽ മകളെ കൊലപ്പെടുത്തി വീട്ടമ്മ ജീവനൊടുക്കി; സംഭവത്തില്‍ ദുരൂഹതയെന്ന് യുവതിയുടെ സഹോദരൻ

ബെംഗളൂരു: ബെംഗളൂരു വൈറ്റ്ഫീൽഡിലെ ഇമ്മഡിഹള്ളിയില്‍ വീട്ടമ്മ തന്റെ 13കാരിയായ മകളെ കൊലപ്പെടുത്തിയ...

‘പാപ്പ ബുക്ക’; ബെംഗളൂരു പ്രദർശനം ഏപ്രിൽ 19ന്

ബെംഗളൂരു: അന്തർദേശീയ ശ്രദ്ധ നേടിയ 'പാപ്പാ ബുക്ക' ബെംഗളൂരുവിൽ പ്രദർശിപ്പിക്കുന്നു. ഏപ്രിൽ...

വാഹനാപകടം; കന്നഡ നടൻ ഹരീഷ് കൊല്ലപ്പെട്ടു

ബെംഗളൂരു: വാഹനാപകടത്തിൽ കന്നഡ ചലച്ചിത്ര-ടെലിവിഷൻ നടൻ ഹരീഷ് (40)  ഹരീഷ് (40)...

Related News

Popular Categories

You cannot copy content of this page