ഐഫോൺ 16ന് വിലകുറയുന്നു; 69500 രൂപയ്ക്ക് ഇനി വാങ്ങാം

വിപണിയിൽ കഴിഞ്ഞ വർഷം അവതരിപ്പിച്ച ഐഫോൺ 16-ന് വിലകുറയുന്നു. 2024 സെപ്റ്റംബറിൽ 79900 രൂപയിൽ വിൽപന ആരംഭിച്ച ഐഫോൺ 16, 128 ജിബി ബേസ് മോഡൽ ഇപ്പോൾ 69500 രൂപയ്ക്ക് വാങ്ങാനാവും. ചില ഓൺലൈൻ ഇകൊമേഴ്സ് പ്ലാറ്റ്ഫോമുകളും ബാങ്കുകളുമാണ് ഐഫോണിന് വിലക്കിഴിവ് പ്രഖ്യാപിച്ചിരിക്കുന്നത്. പുതിയ ഐഫോൺ സീരീസ് പുറത്തിറങ്ങാനിരിക്കെയാണ് ഈ വിലക്കുറവ്.

ആമസോണിൽ ഇപ്പോൾ 73500 രൂപയ്ക്കാണ് ഐഫോൺ 16 ബേസ് മോഡൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. യഥാർത്ഥ വിലയിൽ നിന്ന് 6400 രൂപയുടെ കുറവാണിത്. ഇതിന് പുറമെ ഐസിഐസിഐ, കൊടാക്, ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപഭോക്താക്കൾക്ക് 4000 രൂപ ഡിസ്കൗണ്ട് ലഭിക്കും. ഇതുവഴി ഐഫോൺ 16 ന്റെ വില 69500 രൂപയിലേക്ക് കുറയ്ക്കാനാവും. എന്നാൽ പരിമിത കാലത്തേക്ക് മാത്രമേ ഈ ഓഫർ ലഭ്യമാകാനിടയുള്ളൂ.

TAGS: TECHNOLOGY
SUMMARY: Iphone 16 rate reduced in market

 

LEAVE A REPLY

Please enter your comment!
Please enter your name here