മലയാളി യുവാവ് ബെംഗളൂരുവില്‍ കെട്ടിടത്തിൽ നിന്നും വീണു മരിച്ചു

0
126

ബെംഗളൂരു: മലയാളി യുവാവ് ബെംഗളൂരുവില്‍ കെട്ടിടത്തിൽ നിന്നും വീണ് മരിച്ചു. കാസറഗോഡ് നീർച്ചാൽ കന്യാപാടി ബിസ്മില്ല മന്‍സിലിൽ അബ്ദുൽ ഷുക്കൂറിന്റെ മകൻ മുഹമ്മദ് ഉനൈസ്(19) ആണ് മരിച്ചത്. കാടുഗോഡിയിലെ സ്വകാര്യ ലോഡ്ജ് കെട്ടിടത്തില്‍ നിന്നാണ് താഴേയ്ക്ക് വീണത്. തിങ്കളാഴ്ച രാവിലെ പത്തരമണിയോടെയായിരുന്നു അപകടം. ഗുരുതരമായി പരുക്കേറ്റ ഉനൈസിനെ ആദ്യം സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി വിക്ടോറിയ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരണപ്പെടുകയായിരുന്നു.

10 ദിവസം മുമ്പാണ് ബെംഗളൂരുവിലെ സ്വകാര്യ ലോഡ്ജിൽ ജോലിക്കായി ഉനൈസ് എത്തിയത്. മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടിക്രമങ്ങൾ പൂർത്തിയാക്കി എഐകെഎംസിസി ആംബുലന്‍സില്‍ ചൊവ്വാഴ്ച നാട്ടിലേക്ക് കൊണ്ടുപോകും. സംസ്കാരം ചൊവ്വാഴ്ച രാത്രി കന്യാപാടി ജുമാ മസ്ജിദില്‍ നടക്കും.
<BR>
TAGS : ACCIDENT, MALAYALI YOUTH,
SUMMARY : Malayali youth dies after falling from building in Bengaluru

LEAVE A REPLY

Please enter your comment!
Please enter your name here