Sunday, November 9, 2025
16.8 C
Bengaluru

ഭൂമികൈയേറ്റക്കേസ്: കേന്ദ്രമന്ത്രി കുമാരസ്വാമിക്കെതിരായ എസ്‌ഐടി അന്വേഷണത്തിന് കർണാടക ഹൈക്കോടതിയുടെ സ്റ്റേ  

ബെംഗളൂരു: രാമനഗര ജില്ലയിലെ ബിഡദി കേതഗനഹള്ളിയിലെ 14 ഏക്കർ സർക്കാർ ഭൂമി അനധികൃതമായി കയ്യേറിയെന്ന കേസ് പ്രത്യേക അന്വേഷണ സംഘത്തിന് (എസ്‌ഐടി) വിട്ട കർണാടക സർക്കാരിന്റെ ഉത്തരവിനെതിരെ ഹൈക്കോടതി വ്യാഴാഴ്ച ഇടക്കാല സ്റ്റേ അനുവദിച്ചു. കുമാരസ്വാമി സമർപ്പിച്ച ഹർജിയില്‍ ജസ്റ്റിസ് ഇ.എസ്. ഇന്ദിരേഷ് അധ്യക്ഷനായ ഹൈക്കോടതി ബെഞ്ചാണ് സ്റ്റേ നല്‍കിയത്.  രേഖകൾ പരിശോധിച്ച ശേഷം, പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുന്നത് സംബന്ധിച്ച് സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

എസ്‌ഐടി രൂപീകരിക്കുന്നതായി സർക്കാർ പ്രഖ്യാപിച്ചതിനുശേഷം ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചിട്ടില്ല. അതിനാൽ, എസ്‌ഐടി രൂപീകരിക്കാനുള്ള സർക്കാർ ഉത്തരവിന് ശേഷം റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ സ്വീകരിച്ച നടപടികൾ നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിക്കണം. മെയ് 29 ന് ഇതുസംബന്ധിച്ച് പുറപ്പെടുവിച്ച സമൻസ് റദ്ദാക്കണം എന്നീ ആവശ്യങ്ങള്‍ കുമാരസ്വാമിയുടെ അഭിഭാഷകന്‍  കോടതിയില്‍ ഉന്നയിച്ചു. കുമാരസ്വാമിക്കുവേണ്ടി മുതിർന്ന അഭിഭാഷകൻ ഉദയ ഹൊള്ളയും അഭിഭാഷകൻ നിഷാന്ത് എവിയുമാണ്  വാദിച്ചത്. ഹർജിയിൽ മറുപടി ഫയൽ ചെയ്യാൻ സർക്കാർ അഭിഭാഷകനോട് ഹൈക്കോടതി നിർദ്ദേശിച്ചു.

രാമനഗര ജില്ലയിൽ കുമാരസ്വാമി അനധികൃതമായി ഭൂമി കൈവശപ്പെടുത്തിയെന്ന ആരോപണങ്ങൾ അന്വേഷിക്കാൻ 2025 ജനുവരിയിലാണ് കർണാടക സർക്കാർ എസ്‌ഐടിയെ നിയോഗിച്ചത്.  തനിക്കെതിരെയുള്ള അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്ന് ആരോപിച്ച കുമാരസ്വാമി 1985 ഒക്ടോബർ 25 മുതൽ താനാണ് ഈ ഭൂമിയുടെ യഥാർഥ അവകാശിയെന്ന് ഹർജിയിൽ അവകാശപ്പെട്ടു.

SUMMARY: Land encroachment case: High Court stays SIT probe against Union Minister Kumaraswamy

 

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

‘അവർക്ക് മാനസിക പ്രയാസമുണ്ടാക്കിയതിൽ ഖേദിക്കുന്നു’; ഗൗരി കിഷനോട് മാപ്പ് പറഞ്ഞ് യൂട്യൂബർ കാർത്തിക്

ചെന്നൈ: നടി ഗൗരി കിഷനെ അധിക്ഷേപിച്ച സംഭവത്തിൽ മാപ്പ് പറഞ്ഞ് യൂട്യൂബർ...

യുഡിഎഫ് കൗണ്‍സിലര്‍ ബിജെപിയില്‍ ചേര്‍ന്നു

കൊച്ചി: കൊച്ചി കോര്‍പറേഷനിലെ യുഡിഎഫ് കൗണ്‍സിലര്‍ സുനിത ഡിക്‌സണ്‍ ബിജെപിയില്‍ ചേര്‍ന്നു....

പോപ്പുലർ ഫ്രണ്ടിന്റെ 67 കോടി രൂപയുടെ സ്വത്തുക്കൾ കൂടി കണ്ടുകെട്ടി

തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ടിന്റെയും എസ്ഡിപിഐയുടെയും കൈവശമുണ്ടായിരുന്ന 67 കോടി രൂപയുടെ സ്വത്ത്...

തിരുസ്വരൂപം അനാവരണം ചെയ്തു; മദര്‍ ഏലിശ്വയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു

കൊച്ചി: മദർ ഏലിശ്വ ഇനി വാഴ്ത്തപ്പെട്ടവള്‍. വിശ്വാസി സമൂഹത്തെ സാക്ഷിയാക്കി ദേശീയ...

യൂട‍്യൂബ് വിഡിയോയിലൂടെ സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസ്; ഷാജൻ സ്കറിയയ്ക്ക് മുൻകൂര്‍ ജാമ‍്യം

കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ച്‌ യൂട്യൂബ് വീഡിയോ പോസ്റ്റ് ചെയ്തെന്ന യുവതിയുടെ പരാതിയിലെടുത്ത...

Topics

ബൈക്കപകടം; മലയാളി യുവാവ് മരിച്ചു 

ബെംഗളൂരു: കര്‍ണാടകയില്‍ വാഹനാപകടത്തില്‍ വയനാട് സുൽത്താൻ ബത്തേരി സ്വദേശിയായ യുവാവ് മരിച്ചു....

യാത്രയ്ക്കിടെ തുടയിലും കാലിലും സ്പർശിച്ചു; ബെംഗളൂരുവില്‍ യാത്രക്കാരിയോട് അതിക്രമം കാണിച്ച റാപ്പിഡോ ഡ്രൈവർക്കെതിരെ കേസെടുത്ത് പോലീസ്

ബെംഗളൂരു: ബെംഗളൂരുവില്‍ റാപ്പിഡോ യാത്രയ്ക്കിടെ യുവതിയുടെ ശരീരത്തിൽ ലൈംഗിക ഉദ്ദേശത്തോടെ സ്പർശിച്ച...

ബെംഗളൂരുവിലെ ആറ് ആർടിഒ ഓഫീസുകളില്‍ ലോകായുക്ത പരിശോധന; ക്രമക്കേടുകൾ കണ്ടെത്തി

ബെംഗളൂരു: ബെംഗളൂരുവിലെ ആറ് റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസുകളിൽ (ആർ‌ടി‌ഒ‌എസ്) കർണാടക ലോകായുക്ത...

ബെംഗളൂരു-എറണാകുളം വന്ദേഭാരത് ഇന്നെത്തും; പതിവുസർവീസ് 11 മുതൽ

ബെംഗളൂരു: ബെംഗളൂരു-എറണാകുളം വന്ദേഭാരത് എക്സ്പ്രസ് ട്രെയിന്‍  പ്രധാനമന്ത്രി നരേന്ദ്രമോദി വാരാണസിയിൽനിന്ന് ഓൺലൈനായി...

ബെംഗളൂരു-എറണാകുളം വന്ദേഭാരത് ട്രയല്‍ റണ്‍ നടത്തി

ബെംഗളൂരു: ബെംഗളൂരു-എറണാകുളം വന്ദേഭാരത് ട്രെയിന്‍ സർവീസ് തുടങ്ങുന്നതിന് മുന്നോടിയായി വ്യാഴാഴ്ച ട്രയല്‍...

സ്കൂളുകൾക്ക് വ്യാജ ബോംബ്ഭീഷണി സന്ദേശം; റോബോട്ടിക് എൻജിനിയറായ യുവതി അറസ്റ്റിൽ

ബെംഗളൂരു: ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലെ സ്കൂളുകളിലേക്ക് വ്യാജബോബ് ഭീഷണി സന്ദേശമയച്ച റോബോട്ടിക്...

കെജിഎഫ് നടൻ ഹരീഷ് റായ് അന്തരിച്ചു

ബെംഗളൂരു: പ്രശസ്ത കന്നഡ ചലച്ചിത്ര നടന്‍ ഹരീഷ് റായ്(55)അന്തരിച്ചു. ഓം, കെജിഎഫ്...

Related News

Popular Categories

You cannot copy content of this page