ബന്ദിപ്പൂരിൽ കടുവയുടെ ആക്രമണത്തിൽ യുവതി മരിച്ചു

ബെംഗളൂരു: ബന്ദിപൂരില്‍ കടുവയുടെ ആക്രമണത്തില്‍ യുവതി മരിച്ചു. ചമരജനഗര്‍ ഗുണ്ടൽപേട്ട് താലൂക്കിലെ ദേശിപുര കോളനിയിൽ താമസിക്കുന്ന ഹാദിയ പുട്ടമ്മയാണ് (36) മരിച്ചത്. ബന്ദിപ്പൂർ കടുവ സംരക്ഷണ കേന്ദ്രത്തിലെ ഓംകാർ വനമേഖലയുടെ ഭാഗമായ ദേശിപുര കോളനിയിൽ വ്യാഴാഴ്ച വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു സംഭവം. ആടുകളെ മേയ്ക്കുന്നതിനിടെ ഉച്ചകഴിഞ്ഞ് മൂന്നോടെ കടുവ യുവതിയുടെ മേൽ ചാടിവീണു. പുട്ടമ്മയുടെ കഴുത്തിലും നെഞ്ചിലും ആക്രമിച്ചു. തുടർന്ന് അടുത്തുള്ള കാട്ടിലേക്ക് വലിച്ചിഴക്കുകയായിരുന്നു. തുടര്‍ന്ന് കാടിന്റെ ഉള്‍ഭാഗത്തേയ്ക്ക് വലിച്ചിഴച്ചുകൊണ്ടുപോയി.

മണിക്കൂറുകള്‍ കഴിഞ്ഞിട്ടും യുവതി തിരിച്ചെത്താതായതോടെ കുടുംബാംഗങ്ങളും പ്രദേശവാസികളും തിരച്ചിലിനിറങ്ങി. ഇതിനിടെ വനമേഖലയോട് ചേര്‍ന്ന് അല്‍പം മാറി യുവതിയുടെ ശരീരഭാഗങ്ങള്‍ കണ്ടെത്തുകയായിരുന്നു. ഓംകാര്‍ മേഖലയില്‍ നിന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

SUMMARY:
Woman dies in tiger attack in Bandipur

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

പൂജാ അവധി; കര്‍ണാടകയില്‍ നിന്നും കേരളത്തിലേക്കുള്ള എട്ട് സ്പെഷ്യല്‍ ട്രെയിനുകളുടെ സർവീസ് നീട്ടി

ബെംഗളൂരു: പൂജാ അവധിയോടനുബന്ധിച്ചുള്ള യാത്രാതിരക്ക് പരിഗണിച്ച്  കേരളത്തിലേക്കും തിരിച്ചുമുള്ള എട്ട് സ്പെഷ്യല്‍...

ഗണേശ ചതുർത്ഥി; ബെംഗളൂരു വഴി നാളെ ഹുബ്ബള്ളി – തിരുവനന്തപുരം സ്പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ച് റെയില്‍വേ

ബെംഗളൂരു: ഗണേശ ചതുർത്ഥി അവധിയോടനുബന്ധിച്ചുള്ള യാത്രാ തിരക്ക് കണക്കിലെടുത്ത് ഹുബ്ബള്ളി -...

കർണാടകയിലെ വരൾച്ചാ നഷ്ടം 18,000 കോടി; കേന്ദ്രസഹായം തേടി സംസ്ഥാന സർക്കാർ

ബെംഗളൂരു: കർണാടകയിലെ വരൾച്ചയെ തുടർന്ന് ഉണ്ടായ കൃഷി, സാമ്പത്തിക നഷ്ടം ഏകദേശം...

ചെങ്കടലിൽ ഹൂതികളുടെ നിർണായക മുന്നേറ്റം; ആഗോള വ്യാപാര പാതയും പശ്ചിമേഷ്യയും കടുത്ത പ്രതിസന്ധിയിൽ

സൻആ: പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി ആളികത്തിച്ച് യമനിലെ ഹൂതികള്‍. ചെങ്കടലിലെ മുഴുവന്‍...

കാലടി സര്‍വകലാശാലയിലെ സമരം: 17 എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ക്കും മുന്‍കൂര്‍ ജാമ്യം

കൊച്ചി: കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ താത്കാലിക വി സി സിസാ തോമസിന്...

പുതുക്കോട്ട് റോഡരികില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

പുതുക്കോട്: പാലക്കാട് പുതുക്കോട്-മണപ്പാടം റോഡില്‍ വെട്ടുകാടിന് സമീപം യുവാവിനെ റോഡരികില്‍ മരിച്ചനിലയില്‍...

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; 24നും 25നും ട്രെയിൻ ഗതാഗതം തിരിച്ചുവിടുന്നു

പാലക്കാട്: ആലപ്പുഴ റൂട്ടില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ട്രെയിനുകള്‍ വഴിതിരിച്ചുവിടും. 24നും 25നുമാണ്...

Related Articles

Popular Categories