Home BENGALURU UPDATES ബെംഗളൂരുവിൽ നിന്ന് ഗ്വാളിയാറിലേക്ക് പുതിയ ട്രെയിൻ സർവീസുമായി റെയിൽവേ

ബെംഗളൂരുവിൽ നിന്ന് ഗ്വാളിയാറിലേക്ക് പുതിയ ട്രെയിൻ സർവീസുമായി റെയിൽവേ

0
16

ബെംഗളൂരു: ബെംഗളൂരുവിൽ നിന്നു മധ്യപ്രദേശിലെ ഗ്വാളിയാറിലേക്കു പ്രതിവാര ട്രെയിൻ സർവീസുമായി റെയിൽവേ. എസ്എംവിടി ബെംഗളൂരു-ഗ്വാളിയാർ വീക്ക്ലി എക്സ്പ്രസ്(11085/11086)സർവീസ് തുടങ്ങി.

ബയ്യപ്പനഹള്ളി എസ്എംവിടി സ്റ്റേഷനിൽ നിന്ന് ഞായറാഴ്ച വൈകുന്നേരം 3.50ന് യാത്ര ആരംഭിക്കുന്ന ട്രെയിൻ ചൊവ്വാഴ്ച രാവിലെ 10.25ന് ഗ്വാളിയാർ ജംക്ഷൻ സ്റ്റേഷനിലെത്തും. മടക്കയാത്രയിൽ വെള്ളിയാഴ്ച വൈകുന്നേരം 3ന് ഗ്വാളിയാർ ജംക്ഷനിൽ നിന്നു പുറപ്പെട്ട് ഞായറാഴ്ച രാവിലെ 7.35ന് എസ്എംവിടിയിലെത്തും. ബെംഗളൂരുവിലെ യെലഹങ്ക റെയിൽവേ സ്റ്റേഷനിലും സ്റ്റോപ്പുണ്ട്.

SUMMARY: New weekly train from Bengaluru to Gwalior.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

You cannot copy content of this page