Saturday, September 27, 2025
25.6 C
Bengaluru

മൈസൂരുവില്‍ വാഹനാപകടം; പരുക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി മരിച്ചു

ബെംഗളൂരു: മൈസൂരുവില്‍ ബൈക്കപകടത്തെ തുടർന്ന് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി മരിച്ചു. കോഴിക്കോട് വടക്കേ കൈതച്ചാൽ കക്കട്ടിൽ നരിപ്പറ്റ വിനു കുമാര്‍-ലീന ദാമ്പതികളുടെ ഏക മകൻ ഉദിത് വിനു (20) ആണ് മരിച്ചത്.

മൈസൂരു വിദ്യ വികാസ് കോളേജിലെ ബിബിഎ ട്രാവല്‍ ആന്‍റ് ടൂറിസം അവസാന വർഷ വിദ്യാർഥിയായിരുന്നു. ജൂൺ പതിനെട്ടാം തീയതി രാത്രി 11 മണിക്ക് ഭക്ഷണം കഴിച്ചശേഷം താമസസ്ഥലത്തേക്ക് മടങ്ങുന്നതിനിടെ ദേവഗൗഡ സർക്കിളിൽ വെച്ചാണ് അപകടം ഉണ്ടായത്. ഗുരുതരമായി പരുക്കേറ്റ ഉദിത്തിനെ ആദ്യം കാവേരി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് വിദഗ്ധ ചികിത്സക്കായി മണിപ്പാൽ ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. മൃതദേഹം പോസ്റ്റ്മോർട്ടം നടപടിക്രമങ്ങൾ പൂർത്തിയാക്കി സ്വദേശത്തേക്ക് കൊണ്ടുപോകും.
SUMMARY: A Malayali student who was undergoing treatment for injuries in a road accident in Mysuru died

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

നിലപാടില്‍ ഉറച്ചുനില്‍ക്കുന്നു; ഏതു പ്രതിഷേധത്തെയും നേരിടുമെന്ന് ജി സുകുമാരൻ നായര്‍

കോട്ടയം: സർക്കാർ അനുകൂല നിലപാടില്‍ ഉറച്ച്‌ എൻഎസ്‌എസ് ജനറല്‍ സെക്രട്ടറി ജി...

കുഞ്ഞിനെ കിണറ്റില്‍ എറിഞ്ഞു കൊന്ന കേസ്; അമ്മ അറസ്റ്റില്‍

തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ട് വയസ്സുകാരി ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയ കേസില്‍ കുട്ടിയുടെ...

സ്വര്‍ണവില വീണ്ടും റെക്കോഡിലേക്ക്

തിരുവനന്തപുരം: കേരളത്തില്‍ വീണ്ടും സ്വർണവില റെക്കോഡിലേക്ക് അടുക്കുന്നു. ഗ്രാമിന് 55 രൂപയുടെ...

ഓപ്പറേഷൻ നുംഖോര്‍; ഇടനിലക്കാരെ സംബന്ധിച്ച്‌ വിവരം ലഭിച്ചു, നിര്‍‌ണായകമായത് മാഹിന്റെ മൊഴിയെന്ന് കസ്റ്റംസ്

തിരുവനന്തപുരം: ഓപ്പറേഷൻ നുംഖോറില്‍ കസ്റ്റംസിന് നിർണായക വെളിപ്പെടുത്തലുകള്‍ ലഭിച്ചു. ഇടനിലക്കാരെ സംബന്ധിച്ച...

കരുതല്‍തടങ്കലിലായിരുന്ന 2 നൈജീരിയന്‍ യുവതികള്‍ രക്ഷപ്പെട്ടു; മുങ്ങിയത് സുരക്ഷാജീവനക്കാരെ മര്‍ദിച്ച്

കൊച്ചി: വിസ കാലാവധി കഴിഞ്ഞിട്ടും രാജ്യത്തു താമസിച്ചതിനു പോലീസ് പിടികൂടി കുന്നുംപുറം...

Topics

വിവാഹ വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ മലയാളി കായികാധ്യാപകന്റെ പേരിൽ കേസ്

ബെംഗളൂരു : വിവാഹവാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ ബെംഗളൂരുവിൽ മലയാളി...

നോർക്ക കെയർ മെഗ ക്യാമ്പ് 27, 28 തിയ്യതികളിൽ

ബെംഗളൂരു: നോര്‍ക്ക റൂട്ട്‌സിന്റെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 27,28 തിയ്യതികളില്‍ ഇന്ദിരനഗര്‍ കെഎന്‍ഇ...

കന്നഡ എഴുത്തുകാരനും പത്മഭൂഷൺ ജേതാവുമായ എസ് എൽ ഭൈരപ്പ അന്തരിച്ചു

ബെംഗളൂരു: പ്രശസ്ത കന്നഡ എഴുത്തുകാരനും സരസ്വതി സമ്മാൻ ജേതാവുമായ എസ് എൽ...

യാത്രക്കാരുടെ ആവശ്യം പരിഗണിച്ച് നമ്മ മെട്രോ: യെല്ലോ ലൈനിലെ  സ്റ്റേഷനുകളില്‍ ഇരിപ്പിട സൗകര്യം ഏര്‍പ്പെടുത്തി 

ബെംഗളൂരു: ബെംഗളൂരുവിലെ പുതിയ മെട്രോ പാതയായ ആര്‍.വി. റോഡ്‌- ബൊമ്മസാന്ദ്ര യെല്ലോ...

മറ്റൊരാളുമായി അടുപ്പമെന്ന് സംശയം; മകൾക്കൊപ്പം ബസ് കാത്തുനിന്ന യുവതിയെ ഭർത്താവ് കുത്തിക്കൊന്നു

ബെംഗളൂരു: ബസ് സ്‌റ്റോപ്പില്‍വെച്ച് പട്ടാപ്പകൽ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു. ബെംഗളൂരുവിലെ കോള്‍സെന്റര്‍...

ശൗചാലയമെന്ന് കരുതി കോക്പിറ്റിൽ കയറാൻ ശ്രമിച്ചു; വിമാനയാത്രക്കാരൻ അറസ്റ്റിൽ

ബെംഗളൂരു: വിമാനത്തിന്റെ ശൗചാലയമെന്ന് കരുതി കോക്പിറ്റില്‍ പ്രവേശിക്കാന്‍ ശ്രമിച്ച യാത്രക്കാരന്‍ അറസ്റ്റില്‍....

വനിതാ ഗസ്റ്റ് ലക്ചററെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയിൽ ഗസ്റ്റ് ലക്ചറർമാർക്കെതിരെ കേസ്

ബെംഗളൂരു: രാമനഗരയിലെ ബാംഗ്ലൂര്‍ യൂണിവേഴ്സിറ്റി ശാഖയിലെ ബിരുദാനന്തര ബിരുദ വിഭാഗത്തില്‍ ഗസ്റ്റ്...

Related News

Popular Categories

You cannot copy content of this page