Home KERALA ഐ.എച്ച്.ആർ.ഡി ഡയറക്ടര്‍ സ്ഥാനം; വി.എ അരുണ്‍ കുമാറിന്റെ നിയമനം അന്വേഷിക്കാന്‍ ഹൈക്കോടതി ഉത്തരവ്

ഐ.എച്ച്.ആർ.ഡി ഡയറക്ടര്‍ സ്ഥാനം; വി.എ അരുണ്‍ കുമാറിന്റെ നിയമനം അന്വേഷിക്കാന്‍ ഹൈക്കോടതി ഉത്തരവ്

0
8

കൊച്ചി: ഐഎച്ച്ആർഡി തത്കാലിക ഡയറക്ടർ പദവിയിൽ വി എസ് അച്യുതാനന്ദന്റെ മകൻ വി എ അരുൺകുമാറിന്റെ നിയമനത്തിൽ സ്വമേധയാ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിക്കാൻ ഹൈക്കോടതി ഉത്തരവ്. വി എ അരുൺകുമാറിന്റെ യോഗ്യത പരിശോധിക്കണമെന്ന് കോടതി നിർദ്ദേശിച്ചു.

യുജിഎസ് മാനദണ്ഡ പ്രകാരം 7 വർഷത്തെ അധ്യാപന പരിചയം നിർബന്ധമാണ്. എന്നാൽ ക്ലറിക്കൽ പദവിയിൽ ഇരുന്ന വ്യക്തിക്ക് രാഷ്ട്രീയ സ്വാധീനത്തിൽ പ്രൊമോഷൻ നൽകി ഐഎച്ച്ആർഡി ഡയറക്ടർ പദവി നൽകിയെന്നത് വിചിത്രമായി തോന്നുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി.

തൃക്കാക്കര മോഡൽ എഞ്ചിനീയറിംഗ് കോളജിന്റെ മുൻ പ്രിൻസിപ്പലും നിലവിൽ കേരള ടെക്നിക്കൽ യൂണിവേഴ്സിറ്റി ഡീനുമായ ഡോ. വിനു തോമസ് സമർപ്പിച്ച ഹരജിയിന്മേലാണ് ഹൈക്കോടതിയുടെ ഉത്തരവ്.
SUMMARY: IHRD Director post. High Court orders inquiry into appointment of VA Arun Kumar

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

You cannot copy content of this page