Home KERALA മുല്ലപ്പെരിയാർ അണക്കെട്ട് നാളെ തുറക്കും, രാവിലെ 10 മണിക്ക് ഷട്ടർ ഉയർത്തുമെന്ന് തമിഴ്നാട്, പെരിയാർ തീരത്തുള്ളവർ...

മുല്ലപ്പെരിയാർ അണക്കെട്ട് നാളെ തുറക്കും, രാവിലെ 10 മണിക്ക് ഷട്ടർ ഉയർത്തുമെന്ന് തമിഴ്നാട്, പെരിയാർ തീരത്തുള്ളവർ ജാഗ്രത പാലിക്കണം 

0
20

ഇടുക്കി: ജലനിരപ്പ് അതിവേഗം ഉയരുന്നതിനാൽ മുല്ലപ്പെരിയാർ അണക്കെട്ട് നാളെ (ജൂൺ 29) തുറക്കും. ഞായറാഴ്ച രാവിലെ പത്ത് മണിക്ക് ഷട്ടർ ഉയർത്തുമെന്ന് തമിഴ്നാട് അറിയിച്ചു. പരമാവധി 1,000 ഘനയടി വെള്ളമാണ് തുറന്നുവിടുക. അണക്കെട്ട് തുറക്കുന്നതിനാൽ പെരിയാറിൻ്റെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് കളക്ടർ അറിയിച്ചു. ആശങ്കപ്പെടേണ്ടതില്ലെന്നും ജില്ലാ ഭരണകൂടം വ്യക്തമാക്കി.

വൃഷ്ടി പ്രദേശമായ പെരിയാർ കടുവ സങ്കേതത്തിലെ വനത്തിൽ വീണ്ടും മഴ ശക്തമായതോടെ ഡാമിലേക്കുള്ള നീരൊഴുക്ക് വർദ്ധിച്ചിരിക്കുകയാണ്. നിലവിൽ ജലനിരപ്പ് 135.95 അടിയായി ഉയർന്നു. പെരിയാർ നദിയിലൂടെ ഒഴുകിയാണ് വെള്ളം ഇടുക്കി അണക്കെട്ടിൽ എത്തേണ്ടത്.

SUMMARY: Mullaperiyar dam to open tomorrow

 

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

You cannot copy content of this page