മുംബൈ ട്രെയിൻ സ്‌ഫോടനങ്ങള്‍: ഹൈക്കോടതി വിധി സ്‌റ്റേ ചെയ്ത് സുപ്രിംകോടതി

ന്യൂഡല്‍ഹി: 2006ലെ മുംബൈ ട്രെയിൻ സ്‌ഫോടനക്കേസിലെ ആരോപണ വിധേയരെ വെറുതെവിട്ട ഹൈക്കോടതി വിധി സുപ്രിംകോടതി സ്‌റ്റേ ചെയ്തു. 12 പ്രതികളെ കുറ്റവിമുക്തരാക്കിയ ബോംബെ ഹൈക്കോടതി വിധിയാണ് സുപ്രീം കോടതി സ്റ്റേ ചെയ്‌തത്. എന്നാല്‍ പ്രതികള്‍ ജയിലിലേക്ക് മടങ്ങേണ്ടെന്നും സുപ്രീംകോടതി ഉത്തരവിട്ടു.

2006 ജൂലായ് 11നാണ് മുംബൈയിലെ തിരക്കേറിയ 7 സബർബൻ ട്രെയിനുകളില്‍ ബോംബ് സ്‌ഫോടനം നടന്നത്. സംഭവത്തില്‍ 189 പേർ കൊല്ലപ്പെടുകയും 824 പേർക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. നീണ്ട നാളത്തെ അന്വേഷണങ്ങള്‍ക്ക് ഒടുവില്‍ 2015ല്‍ കേസില്‍ പ്രതികളായ 12 പേരെ പ്രത്യേക അന്വേഷണ കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തി ശിക്ഷിച്ചിരുന്നു.

5 പേർക്ക് വധശിക്ഷയും ബാക്കിയുള്ളവർക്ക് ജീവപരന്ത്യം ശിക്ഷയുമായിരുന്നു കോടതി വിധിച്ചത്. സമൂഹത്തിന്റെ വിവിധ തുറകളില്‍ വിവിധ ജോലികള്‍ ചെയ്തിരുന്നവരായിരുന്നു പിടിയിലായ 12 പേരും. എഞ്ചിനീയർമാർ, ഡോക്ടർമാർ, കടയുടമകള്‍, സ്റ്റുഡന്റ്‌സ് ഇസ്ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യ (സിമി) യുടെ മുൻ അംഗങ്ങള്‍ തുടങ്ങിയവരായിരുന്നു പ്രതികള്‍.

ഇവരില്‍ ഒരാള്‍ വിചാരണക്കിടെ കോവിഡ് ബാധിതനായി മരണപ്പെടുകയും ചെയ്തു. എന്നാല്‍ പത്ത് വർഷത്തിനിപ്പുറം ഈ 12 പ്രതികളെയും ബോംബെ ഹൈക്കോടതി വെറുതെ വിടുകയായിരുന്നു. ആറ് മാസത്തിലേറെ തുടർച്ചയായി വാദം കേട്ട ശേഷമാണ് ജസ്റ്റിസുമാരായ അനില്‍ കിലോർ, ശ്യാം ചന്ദക് എന്നിവർ ഉള്‍പ്പെട്ട പ്രത്യേക ഡിവിഷൻ ബെഞ്ച് പ്രത്യേക കോടതിയുടെ വിധി റദ്ദാക്കിയത്.

പ്രോസിക്യൂഷൻ ഹാജരാക്കിയ തെളിവുകള്‍ വിശ്വസനീയമല്ലെന്നും പ്രതികള്‍ കുറ്റം ചെയ്തുവെന്ന് വിശ്വസിക്കാനാവുന്നില്ലെന്നും കോടതി നിരീക്ഷിക്കുകയും ചെയ്തു. തെളിവുകളില്ലാതെയാണ് 12 പേരെ ജയിലിലടച്ചത് എന്നായിരുന്നു പ്രതികള്‍ക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഡോ എസ് മുരളീധർ ഹൈക്കോടതിയില്‍ വാദമുയർത്തിയത്. ഈ വിധിയാണ് സുപ്രീം കോടതി ഇന്ന് സ്റ്റേ ചെയ്‌തത്.

SUMMARY: Mumbai train blasts: Supreme Court stays High Court verdict

Hot this week

ഇടുക്കിയില്‍ വീണ്ടും ജീവനെടുത്ത് കാട്ടാന; സ്ത്രീയ്ക്ക് ദാരുണാന്ത്യം

ഇടുക്കി: ചിന്നക്കനാലില്‍ വീണ്ടും കാട്ടാന ആക്രമണം. ആക്രമണത്തില്‍ ഒരു സ്ത്രീ കൊല്ലപ്പെടുകയും...

വീരപ്പന്റെ അധിക്ഷേപ പരാമര്‍ശം; 30 വര്‍ഷത്തെ നിയമപോരാട്ടം, സുകന്യയ്‌ക്ക് പത്ത് ലക്ഷം രൂപ നഷ്‌ടപരിഹാരം നല്‍കാൻ ഉത്തരവ്

ചെന്നൈ: മൂന്നു പതിറ്റാണ്ട് നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ നടി സുകന്യയ്ക്ക് മാനനഷ്ടക്കേസില്‍ വിജയം....

കർണാടക ആഭ്യന്തര മന്ത്രിക്കെതിരെ സോഷ്യൽ മീഡിയയിൽ അധിക്ഷേപ പരാമർശം; കാർക്കള സ്വദേശി അറസ്റ്റിൽ 

ബെംഗളൂരു: കർണാടക ആഭ്യന്തര മന്ത്രി പ്രിയങ്ക് ഖാർഗെയ്‌ക്കെതിരെ സോഷ്യൽ മീഡിയയില്‍ അപകീർത്തികരമായ...

വെസ്റ്റ് നൈല്‍ പനി: എറണാകുളത്ത് വയോധികന്‍ മരിച്ചു

കൊച്ചി: സംസ്ഥാനത്ത് വെസ്റ്റ് നൈല്‍ പനി ബാധിച്ച് ഒരു മരണം കൂടി....

കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്കുള്ള സൗജന്യ യാത്ര; ആദ്യ 100 ദിവസം ഓര്‍ഡിനറി ബസുകളില്‍ മാത്രം

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്കുള്ള സൗജന്യ യാത്ര ആദ്യം നടപ്പിലാക്കുക ഓര്‍ഡിനറി ബസുകളില്‍....

നടിയെ ആക്രമിച്ച കേസ്: മെമ്മറി കാര്‍ഡിലെ പുനരന്വേഷണ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയതുമായി...

അടിയന്തിര ലാൻഡിംഗിനിടെ സ്വകാര്യ വിമാനം തകർന്നു വീണു; റൺവേയിൽ തീപിടിച്ച് സ്ഫോടനം, പൈലറ്റും കോ-പൈലറ്റും മരിച്ചു

സാന്റോ ഡൊമിംഗോ: കരീബിയൻ രാജ്യമായ ഡൊമിനിക്കൻ റിപ്പബ്ലിക്കിൽ സ്വകാര്യ ജെറ്റ് വിമാനം...

കവികൾ നിർവഹിക്കുന്നത് സമൂഹമനസ്സിൻ്റെ വിമലീകരണം- കെ. ആർ. കിഷോർ

ബെംഗളൂരു: അപരവേദനകര്‍ സ്വാംശീകരിച്ച് അക്ഷര ശില്‍പമായി വിനിമയം ചെയ്യുന്ന കവികള്‍ സമൂഹ...

Related Articles

Popular Categories