കോട്ടയം: മുണ്ടക്കയത്ത് വൈദ്യുതി പോസ്റ്റ് ഒടിഞ്ഞ് വീണ് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം. കാഞ്ഞിരപ്പള്ളി ഫയര്‍ഫോഴ്സ് ഓഫീസിലെ ഹോം ഗാര്‍ഡായ മുണ്ടക്കയം കരിനിലം സ്വദേശി കല്ലുകുന്നേല്‍ കെ.എസ്. സുരേഷ് ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ 11 മണിയോടെ മുണ്ടക്കയം അസമ്പനിയിലായിരുന്നു സംഭവം.
വൈദ്യുതി ലൈനിലിലേയ്ക്ക് ചാഞ്ഞ് കിടന്ന മരം മുറിച്ച് മാറ്റുന്നതിനിടെയാണ് അപകടം സംഭവിച്ചത്. വൈദ്യുത ലൈനിലേക്ക് ചാഞ്ഞുകിടന്ന മരം മുറിച്ചുമാറ്റുന്നതിനിടെ സുരേഷ് അപകടത്തില്‍ പെടുകയായിരുന്നു. മരംമുറിക്കുന്നതിനിടെ പോസ്റ്റ് ഒടിഞ്ഞുവീണ് സുരേഷിന്റെ ശരീരത്തിലേക്ക് പതിക്കുകയായിരുന്നു.
ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും സുരേഷിന്റെ ജീവന്‍ രക്ഷിക്കാനായില്ല. വാരിയെല്ലുകള്‍ ഒടിഞ്ഞിരുന്നുവെന്നും ആന്തരികാവയവങ്ങളിലും ഗുരുതരമായി പരുക്കേറ്റതായി പരിശോധിച്ച ഡോക്ടര്‍മാര്‍ പറഞ്ഞു. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് പോസ്റ്റ്‌മോര്‍ട്ടത്തിനായി കൊണ്ടുപോവും.
SUMMARY: Firefighter dies after falling from electricity pole