ബെംഗളൂരു: മാണ്ഡ്യയിൽ കൊലക്കേസ് പ്രതിയെ പോലീസ് വെടിവെച്ച് പിടികൂടി. കിരുഗാവലു സ്വദേശിയായ കിരണിനെ (24) യാണ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച പുലർച്ചെ മലവള്ളി താലൂക്കിലെ ഭീമനഹള്ളിക്ക് സമീപം ഇയാളെ പിടികൂടനെത്തിയ പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചതിനെത്തുടര്‍ന്നാണ് വെടിവെച്ച് കീഴ്പ്പെടുത്തിയത്. പരുക്കേറ്റ ഇയാളെ ഇയാളെ മാണ്ഡ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (മിംസ്) പ്രവേശിപ്പിച്ചു.
കിരുഗാവലുവിൽ ജൂവലറി മോഷണത്തിനിടെ ദൃക്‌സാക്ഷിയെ കൊന്നകേസിലെ മുഖ്യപ്രതിയാണ് ഇയാള്‍. ഓഗസ്റ്റ് 17 ന് ജൂവലറി ഗ്യാസ് കട്ടർ ഉപയോഗിച്ച് കിരണും സംഘവും ഷട്ടർ തുറന്ന് 110 ഗ്രാം സ്വർണവും രണ്ട് കിലോവെള്ളിയും മോഷ്ടിച്ചിരുന്നു. എന്നാല്‍ കുറ്റകൃത്യത്തിന് ജൂവലറിയുടെ അടുത്തുള്ള ഹോട്ടൽ ഉടമ മാഡപ്പ ദൃക്സാക്ഷിയായി. ഇതോടെ വെളിപ്പെടുത്തൽ ഭയന്ന് സംഘം സംഭവസ്ഥലത്ത്‌വെച്ച് ഇയാളെ കഴുത്തുഞെരിച്ച് കൊല്ലുകയായിരുന്നു.
SUMMARY: Police shoot and arrest murder suspect