കോണ്‍ഗ്രസിൻ്റെ നിലപാട് കേരളത്തിലെ സ്ത്രീകളെ അപമാനിക്കുന്നു; ബൃന്ദ കാരാട്ട്

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിഷയത്തില്‍ കോണ്‍ഗ്രസിൻ്റെ നിലപാട് കേരളത്തിലെ സ്ത്രീകളെ അപമാനിക്കുന്നതെന്ന് സിപിഐഎം മുതിർന്ന നേതാവ്‌ ബൃന്ദ കാരാട്ട്‌. തെറ്റ് ബോധ്യപ്പെട്ടത് കൊണ്ടാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ സസ്‌പെൻഡ് ചെയ്തത്. തെറ്റു ചെയ്തില്ലെങ്കില്‍ എന്തിന് സസ്പെൻഡ് ചെയ്യുന്നു. നടപടി എടുത്തു എന്നു പറയുന്നവർ തന്നെ അയാളെ പ്രതിരോധിക്കാനും രംഗത്തുവരുന്നുവെന്നും ബൃന്ദ കാരാട്ട്‌ കൂട്ടിച്ചേർത്തു.

ഒരേ സമയം നടപടിയെടുക്കുകയും പ്രതിരോധിക്കുകയും ചെയ്യുന്നു. പ്രതിപക്ഷനേതാവ് വി ഡി സതീശന്റെ നടപടി അത്യന്തം അപലപനീയമാണെന്നും അദ്ദേഹം സീരിയല്‍ സെക്ഷ്വല്‍ ഒഫൻഡറെയാണ് പ്രതിരോധിക്കുന്നതെന്നും ബൃന്ദ കാരാട്ട്‌ പറഞ്ഞു. അതേസമയം, രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കേസെടുത്തതിന് പിന്നാലെ തുടർനടപടികള്‍ വേഗത്തിലാക്കാനിരിക്കുകയാണ് ക്രൈംബ്രാഞ്ച്. മാധ്യമങ്ങളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും ആരോപണമുന്നയിച്ച യുവതികളുടെ മൊഴി എടുക്കാനാണ് നീക്കം.

പ്രത്യേകസംഘത്തെ നിയോഗിച്ചായിരിക്കും അന്വേഷണം നടത്തുക. അതിനിടെ രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസില്‍ നിന്ന് സസ്പെൻറ് ചെയ്ത വിവരം ഇതുവരെ നിയമസഭ സെക്രട്ടേറിയേറ്റിനെ അറിയിച്ചിട്ടില്ലെന്ന് സ്പീക്കർ എ.എൻ.ഷംസീർ വ്യക്തമാക്കി. നിയമസഭാ സമ്മേളനത്തിന് മുമ്പ് തന്നെ കത്ത് നല്‍കുമെന്ന് കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു.

SUMMARY: Congress’s stance insults women in Kerala; Brinda Karat

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബാ​ങ്കോ​ക്കി​ലെ ബാ​റി​ൽ വ​ൻ​തീ​പി​ടി​ത്തം; 27 പേ​ർ​ക്ക് ദാ​രു​ണാ​ന്ത്യം, 22 പേരുടെ നില ഗുരുതരം

ബാങ്കോക്ക് : തായ്‌ലൻഡ് തലസ്ഥാനമായ ബാങ്കോക്കിലെ പ്രശസ്തമായ പബ്ബിലുണ്ടായ വൻ തീപിടിത്തത്തിൽ 27...

‘ഒരു രേഖയും രേഖയല്ലെന്ന് പറയുന്ന മണ്ണിലാണ് നാമിന്ന് ജീവിക്കുന്നത്’- സാറാ ജോസഫ്

ബെംഗളൂരു: സമൂഹത്തിന്റെ ദുരിതങ്ങൾക്കും അനീതികൾക്കും മുന്നിൽ നിശ്ശബ്ദനായി നിൽക്കാൻ എഴുത്തുകാരന് കഴിയില്ലെന്നും,...

ചില്ലറ നൽകിയില്ല; കർണാടക ഗതാഗത മന്ത്രിയെ ബസിൽ നിന്ന് ഇറക്കി വിട്ട് കണ്ടക്ടർ

ബെംഗളൂരു: ചില്ലറയില്ലാത്തതിന്റെ പേരിൽ ​ഗതാ​ഗത മന്ത്രിയെ തന്നെ ബസിൽ നിന്നും ഇറക്കിവിട്ട്...

ഓ​ണ​ക്കാ​ല​ത്തെ തി​ര​ക്ക്; തി​രു​വ​ന​ന്ത​പു​രം-മം​ഗ​ളൂ​രു റൂട്ടില്‍ സ്പെ​ഷ​ൽ ട്രെ​യിന്‍

ബെംഗളൂരു: ഓ​ണ​ക്കാ​ല​ത്തെ യാ​ത്ര​ക്കാ​രു​ടെ തി​ര​ക്ക്​ ക​ണ​ക്കി​ലെ​ടു​ത്ത്​ തി​രു​വ​ന​ന്ത​പു​രം നോ​ർ​ത് - മം​ഗ​ളൂ​രു...

വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിന് ഇനി മാതാപിതാക്കളുടെ എസ്‌ഐആർ വിവരങ്ങളും നൽകണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി: പുതുതായി വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അപേക്ഷിക്കുന്നവർ തങ്ങളുടെ മാതാപിതാക്കളുടെ...

യുദ്ധം വ്യാപിക്കുന്നു; ഇറാനിലെ 140 ഇടങ്ങളിൽ യു.എസ് ആക്രമണം, തിരിച്ചടിച്ച് ഇറാൻ

ദു​​​​​​​​ബാ​​​​​​​​യ്: പ​​​​​​​​ശ്ചി​​​​​​​​മേ​​​​​​​​ഷ്യ​​​​​​​​യി​​​​​​​​ൽ വീ​​​​​​​​ണ്ടും അ​​​​​​​​ശാ​​​​​​​​ന്തി. ഹോ​​​​​​​​ർ​​​​​​​​മു​​​​​​​​സ് ക​​​​​​​​ട​​​​​​​​ലി​​​​​​​​ടു​​​​​​​​ക്കി​​​​​​​​ൽ ച​​​​​​​​ര​​​​​​​​ക്കു​​​​​​​​ക​​​​​​​​പ്പ​​​​​​​​ലി​​​​​​​​നു നേ​​​​​​​​ർ​​​​​​​​ക്കു​​​​​​​​ണ്ടാ​​​​​​​​യ ആ​​​​​​​​ക്ര​​​​​​​​മ​​​​​​​​ണ​​​​​​​​ത്തെ​​​​​​​​ത്തു​​​​​​​​ട​​​​​​​​ർ​​​​​​​​ന്ന്...

എയ്മ കർണാടക വാര്‍ഷിക പൊതുയോഗം

ബെംഗളൂരു: ഓൾ ഇന്ത്യ മലയാളീ അസോസിയേഷൻ(എയ്മ) കർണാടക സംസ്ഥാന ഘടകം വാർഷിക...

കെഎന്‍എസ്എസ് നെലമംഗല കരയോഗം ഭാരവാഹികള്‍

ബെംഗളൂരു: കർണാടക നായർ സർവീസ് സൊസൈറ്റി നെലമംഗല കരയോഗം ഭാരവാഹികളെയും മഹിളാ...

Related Articles

Popular Categories