കൂട്ടിലങ്ങാടി പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി

മലപ്പുറം: ​കൂട്ടിലങ്ങാടി പാലത്തിൽനിന്ന് പുഴയിൽ ചാടി യുവതിയുടെ മൃതദേഹം കണ്ടെത്തി. മലപ്പുറം പെരുവള്ളൂർ ഒളകര സ്വദേശി ദേവി നന്ദ (23) ആണ് മരിച്ചത്. നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

വെള്ളി രാത്രി 8.45ഓടെ യുവതി പുഴയിൽ ചാടുന്നത് കണ്ട ബൈക്ക് യാത്രികനാണ് പോലീസിനെ വിവരം അറിയിച്ചത്. പൈത്തിനിപ്പറമ്പിൽനിന്ന് ഭാര്യയുമായി ബൈക്കിൽ വരികയായിരുന്ന യുവാവ് പെൺകുട്ടി പാലത്തിന്റെ കൈവരിയിലിരിക്കുന്നതാണ് കണ്ടത്. ബൈക്ക് നിർത്തി എന്തിനാണിവിടെ ഇരിക്കുന്നതെന്ന് ചോദിച്ചപ്പോഴേക്കും പെൺകുട്ടി പുഴയിലേക്ക് ചാടിയെന്നാണ് കുടുംബം പോലീസിനോട് പറഞ്ഞത്.

വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ മലപ്പുറം പോലീസും ഫയർഫോഴ്സും സ്കൂബ ഡൈവേഴ്സും നാട്ടുകാരും തിരച്ചിൽ ആരംഭിച്ചു. ഇതിനിടെ, മുണ്ടുപറമ്പ് ഡിപിഒ റോഡില്‍ താമസിക്കുന്ന ദേവനന്ദയെ കാണാനില്ലെന്ന് പോലീസില്‍ പരാതി ലഭിച്ചിരുന്നു. തുടര്‍ന്ന് പോലീസും അഗ്നിരക്ഷാസേനാംഗങ്ങളും ഉള്‍പ്പെടെ രാത്രി വൈകിയും ശനിയാഴ്ച രാവിലെയുമായി തിരച്ചില്‍ നടത്തുകയായിരുന്നു.

പാലത്തിൽ നിന്ന് 500 മീറ്റർ അകലെ പുഴയുടെ അരികിൽ കുറ്റിച്ചെടിയിൽ തടഞ്ഞു നിൽക്കുന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.മൃതദേഹം ദേവനന്ദയുടേതാണെന്ന് ബന്ധുക്കള്‍ സ്ഥിരീകരിച്ചു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം മലപ്പുറം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

SUMMARY: Body of woman who jumped into river from Kootilangadi bridge found

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

പ്രിയദര്‍ശിനി യാത്രയ്ക്ക് നാളെ നൂറാം നാള്‍; വനിതാ യാത്രക്കാരില്‍ 60 ശതമാനം വര്‍ധനവെന്ന് കെഎസ്‌ആര്‍ടിസി

തിരുവനന്തപുരം: സ്ത്രീകള്‍ക്ക് കെഎസ്‌ആർടിസി ഓർഡിനറി ബസുകളില്‍ സൗജന്യ യാത്ര അനുവദിക്കുന്ന 'പ്രിയദർശിനി...

കോഴിക്കോട് പുലിയുടെ ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് പരുക്ക്

കോഴിക്കോട്: നാദാപുരത്ത് പുലിയുടെ ആക്രമണത്തില്‍ രണ്ട് പേർക്ക് പരുക്കേറ്റു. നാദാപുരം ടൗണിനോട്...

യുഎഇ ഉപരാഷ്ട്രപതിയുടെ സഹോദരൻ ഷെയ്‌ഖ് അഹമ്മദ് ബിൻ റാഷിദ് അല്‍ മക്തൂം അന്തരിച്ചു

അബുദാബി: യുഎഇ ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ...

ഗവിയിലേക്ക് പോയ കെഎസ്‌ആര്‍ടിസി ബസിന് നേരെ കാട്ടുതേനീച്ചയുടെ ആക്രമണം; ഡ്രൈവറും കണ്ടക്ടറും ഉള്‍പ്പെടെ നിരവധി യാത്രക്കാര്‍ക്ക് കുത്തേറ്റു

ഇടുക്കി: കെ എസ് ആര്‍ ടിസി യാത്രക്കാര്‍ക്ക് പെരുന്തേനീച്ചയുടെ കുത്തേറ്റു. പത്തനംതിട്ടയില്‍...

യുഎസില്‍ കൊല്ലപ്പെട്ട അഞ്ജനയുടെയും ആൻ മേരിയുടെയും മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു

കൊച്ചി: യുഎസിലെ കാലി ഫോർണിയയില്‍ സുഹൃത്തിന്റെ ക്രൂരമായ ആക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി...

പ്രിയദര്‍ശിനി യാത്രയ്ക്ക് നാളെ നൂറാം നാള്‍; വനിതാ യാത്രക്കാരില്‍ 60 ശതമാനം വര്‍ധനവെന്ന് കെഎസ്‌ആര്‍ടിസി

തിരുവനന്തപുരം: സ്ത്രീകള്‍ക്ക് കെഎസ്‌ആർടിസി ഓർഡിനറി ബസുകളില്‍ സൗജന്യ യാത്ര അനുവദിക്കുന്ന 'പ്രിയദർശിനി...

കോഴിക്കോട് പുലിയുടെ ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് പരുക്ക്

കോഴിക്കോട്: നാദാപുരത്ത് പുലിയുടെ ആക്രമണത്തില്‍ രണ്ട് പേർക്ക് പരുക്കേറ്റു. നാദാപുരം ടൗണിനോട്...

യുഎഇ ഉപരാഷ്ട്രപതിയുടെ സഹോദരൻ ഷെയ്‌ഖ് അഹമ്മദ് ബിൻ റാഷിദ് അല്‍ മക്തൂം അന്തരിച്ചു

അബുദാബി: യുഎഇ ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ...

യുഎസില്‍ കൊല്ലപ്പെട്ട അഞ്ജനയുടെയും ആൻ മേരിയുടെയും മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു

കൊച്ചി: യുഎസിലെ കാലി ഫോർണിയയില്‍ സുഹൃത്തിന്റെ ക്രൂരമായ ആക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി...

50 കോടിയോളം തട്ടാൻ ശ്രമം; നടി അംബികയ്ക്കെതിരെ പരാതിയുമായി സഹോദരി

ചെന്നൈ: പ്രമുഖ നടിയും സഹോദരിയുമായ അംബികയ്ക്കെതിരെ ഗുരുതര ആരോപണവുമായി നടി രാധ...

തൃശൂര്‍ നഗരത്തിലെ വീട്ടില്‍ വൻകവര്‍ച്ച; 55 പവനും മൂന്നര ലക്ഷം രൂപയും കവര്‍ന്നു

തൃശൂര്‍: കൂര്‍ക്കഞ്ചേരിയില്‍ അടച്ചിട്ട വീടിന്റെ വാതില്‍ തകര്‍ത്ത് 55 പവന്‍ സ്വര്‍ണം...

ഏഷ്യന്‍ ഗെയിംസ്: പുരുഷന്‍മാരുടെ 10 മീറ്റര്‍ എയര്‍ റൈഫിളില്‍ ഇന്ത്യക്ക് വെള്ളിയും വെങ്കലവും

നഗോയ: ഏഷ്യൻ ഗെയിംസിലെ പുരുഷന്മാരുടെ 10 മീറ്റർ എയർ റൈഫിള്‍ വ്യക്തിഗത...

Related Articles

Popular Categories