ബെംഗളൂരു: പാലക്കാട് ഫോറം ബെംഗളൂരു സംഘടിപ്പിക്കുന്ന എട്ടാമത് ഡോ. എ.പി.ജെ. അബ്ദുൾ കലാം മെമ്മോറിയൽ ഇന്റർ-സ്കൂൾ ക്വിസ് മത്സരം ഞായറഴ്ച രാവിലെ 9.30 മുതൽ അബ്ബിഗരെയയ്യപ്പ എഡ്യുക്കേഷൻ സെന്റർ സ്കൂളിൽ നടക്കും. ബെംഗളൂരുവിലെ സ്കൂളുകളിൽ നിന്നുള്ള ഹൈസ്കൂൾ വിദ്യാർഥികൾക്ക് മത്സരത്തിൽ പങ്കെടുക്കാം. ഓരോ സ്കൂളിൽ നിന്ന് രണ്ട് വിദ്യാർഥികൾ അടങ്ങുന്ന ടീമിനാണ് പങ്കെടുക്കാനാകുക. വിജയികൾക്ക് കാഷ് അവാർഡ്, ട്രോഫി, മെമ്മെന്റോ എന്നിവ ലഭിക്കും.
കൂടുതൽ വിവരങ്ങൾക്ക്: ഫോൺ-93428 47610, 93419 60055.















