ബെംഗളൂരു: മനുഷ്യൻ മനുഷ്യന്റെ മനസ്സുകളെ തുറന്നിടുകയും വിശാലമായ ഒരു ലോകത്ത് കടക്കുകയും ചെയ്യുമ്പോഴാണ് മാനവികത സംഭവിക്കുന്നതെന്ന് നോവലിസ്റ്റും എഴുത്തുകാരനുമായ സുസ്മേഷ് ചന്ത്രോത്ത് അഭിപ്രായപ്പെട്ടു. തനിമ സാംസ്കാരികവേദി ബെംഗളൂരു സംഘടിപ്പിച്ച വായനയുടെ ഡിജിറ്റൽ യുഗം എന്ന സാഹിത്യ സംവാദത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഡിജിറ്റൽ യുഗം വന്നപ്പോൾ സംശയത്തോടെയാണ് ആളുകൾ നോക്കിയിരുന്നത്. ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ വളർച്ച വളരെ സൂക്ഷ്മമായാണ് മുന്നോട്ടുപോകുന്നത്. അതൊരു വലിയ വിഷയമാണ്. ലോകം നിരന്തരം ജാഗ്രതയോടെയോടെയുളള സമീപനമാണ് അക്കാര്യത്തിൽ സ്വീകരിച്ചു മുന്നോട്ട്പോകുന്നത്. വായന ഡിജിറ്റലോ, സാധാരണമോ നടക്കുന്നത് എന്നല്ല വായന നടക്കുന്നുണ്ടോ എന്നതിലാണ് കാര്യമെന്നും അദ്ദേഹം പറഞ്ഞു.
പ്രമുഖ എഴുത്തുകാരിയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ആനി വളളിക്കാപ്പൻ ഉദ്ഘാടനം ചെയ്തു. തനിമ പുറത്തിറക്കുന്ന ലിസ്റ്റിക്കിൾ ഡിജിറ്റൽ മാഗസിൻ 2 റൈറ്റേഴ്സ് ഫോറം പ്രസിഡണ്ട് സതീഷ് തോട്ടശ്ശേരി പ്രകാശനം ചെയ്തു. ആനി വളളിക്കാപ്പൻ ഏറ്റുവാങ്ങി.
പ്രോഗ്രാം കൺവീനർ മുഹമ്മദ് കുനിങ്ങാട് അധ്യക്ഷത വഹിച്ചു. പ്രസി: ആസിഫ് മടിവാള, സതീഷ് തോട്ടശ്ശേരി, മലയാളം മിഷൻ അക്കാദമിക് കോ ഓർഡിനേറ്റർ മീര നാരായണൻ, റൈറ്റേഴ്സ് ഫോറം സെക്രട്ടറി
ശാന്തകുമാർ എലപ്പുളളി, കെ.വി. ഖാലിദ്, ദീപ ചന്ത്രോത്ത്, എ.എ.മജീദ്, ഷംലി.എൻ, ഷാഹിന ഉമ്മർ, ഇസ്മായിൽ അറഫാത്ത്, ഹസീന ഷിയാസ്, അനീസ് സിസിഒ, ശശികുമാർ, ലൗന ജഹാൻ തുടങ്ങിയവർ സംസാരിച്ചു.
തനിമ സെക്രട്ടറി തസ് ലിം പാലറ സ്വാഗതം പറഞ്ഞു. ജമീല മൂസ, ഷാഹിന ഉമ്മർ, അനീസ് സി.സി.ഒ, സുഹാന, ഷെഫീഖ് അജ്മൽ, റഫീഖ് ഹസൻ, സമീറ വി. പി, നഫീസ, തുടങ്ങുയവർ അതിഥികൾക്ക് ഉപഹാരങ്ങൾ നൽകി.
SUMMARY: Thanima programme