ബെംഗളൂരു: ഓൾ ഇന്ത്യ കെ എം സി സി മെമ്പർഷിപ്പ് ക്യാംപയിൻ പ്രവർത്തനങ്ങൾക്ക് തുടക്കമായി. ബെംഗളൂരുവിൽ നടന്ന ദേശീയ പ്രവർത്തക സമിതി യോഗം ക്യാപയിൻ പരിപാടികൾക്ക് അന്തിമ രൂപം നൽകി. നവംബർ 15 വരെ നീണ്ടു നിൽക്കുന്ന ക്യാംപയിൻ പൂർണമായും ഡിജിറ്റൽ സംവിധാനത്തിലാണ് ക്രമീകരിച്ചിട്ടുള്ളത്. അംഗങ്ങൾക്കിടയിൽ നടപ്പിലാക്കുന്ന സാമൂഹ്യ സുരക്ഷാ പദ്ധതിക്ക് മുന്നോടിയായാണ് ഇപ്പോൾ മെമ്പർഷിപ്പ് ക്യാംപയിൻ സംഘടിപ്പിക്കുന്നത്. മെമ്പർഷിപ്പ് ആപ്പിൻ്റെ ലോഞ്ചിംഗ് എ ഐ കെ എം സി സി ദേശീയ പ്രസിഡൻ്റ് കെ കുഞ്ഞുമോൻ ഹാജി നിർവഹിച്ചു. കഴിഞ്ഞ ജൂലൈയിൽ ഗോവയിൽ നടന്ന ദ്വിദിന ദേശീയ ശിൽപശാലയിലെ പ്രഖ്യാപനത്തിൻ്റെ തുടർച്ചയാണിത്. നിലവിൽ ആൾ ഇന്ത്യ കെ എം സി സി പ്രവർത്തിക്കുന്ന 14 സംസ്ഥാനങ്ങളിലും കോർഡിനേറ്റർമാരെ നിയമിച്ചും അവർക്ക് കീഴിൽ ജില്ലാ ഏരിയ തലങ്ങളിലും കോർഡിനേറ്റർമാരെ കണ്ടെത്തിയുമാണ് മെമ്പർഷിപ്പ് ക്യാംപയിൻ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്നത്. രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നൈപുണ്യ വികസന കേന്ദ്രങ്ങൾ വിവിധ സംസ്ഥാന കമ്മിറ്റികൾക്ക് കീഴിൽ ആരംഭിക്കും. ഇതിൽ ആദ്യത്തെത് ബെംഗലൂരുവിലും തുടർന്ന് ഹരിയാനയിലും ഒക്ടോബർ മാസത്തിൽ തന്നെ തുടക്കം കുറിക്കും.
ഇതു സംബന്ധമായി ചേർന്ന പ്രവർത്തക സമിതി യോഗത്തിൽ ഡോ എം എ അമീറലി , പി വി അഹമ്മദ് സാജു, ശുഹൈബ് സ്‌പൈൻ കോഡ്സ് വിഷയമവതരിപ്പിച്ചു. വി കെ സൈനുദ്ദീൻ കെ പി മൊയ്തുണ്ണി കെ പി അബ്ദുൽ ഗഫൂർ കെ കുഞ്ഞബ്ദുല്ല പി വി കുഞ്ഞബ്ദുല്ല ഹർഷാദ് എൻ മുഹമ്മദ് ഷാഫി പി റഷീദ് കെ കെ ഷംനാസ് പോക്കർ അഡ്വ പി കെ മുഹമ്മദുപ്പ അഹ്ഫാം തങ്ങൾ നൗഫൽ കെ മുഹമ്മദ് റമീസ് ഷാക്കിർ ബദിര ഹുമയൂൺ കബീർ അഷ്റഫ് സി എ ഹംസ സാഗർ ടി കെ മുഹമ്മദ് നാസർ നീലസന്ദ്ര ടി ഉസ്മാൻ മുഹമ്മദ് യാസിർ നാസർ സമദ് അനീഷ് എം എ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ജനറൽ സെക്രട്ടറി എം കെ നൗഷാദ് സ്വാഗതവും ട്രഷറർ കെ എം അബ്ദുറഹിമാൻ നന്ദിയും പറഞ്ഞു.
SUMMARY: AIKMCC membership campaign has started