ബെംഗളൂരു: ഇനി യുപിഐ വഴി പണമടിപാടിന് പിന്‍ നമ്പറിന് പകരം ബയോമെട്രിക് ഒതന്റിക്കേഷന്‍ സൗകര്യവും. ബുധനാഴ്ച മുതലാണ് പുതിയ സൗകര്യം. പിന്‍ നമ്പറുമായി ബന്ധപ്പെട്ട് നിരവധി സാമ്പത്തിക തട്ടിപ്പുകള്‍ രാജ്യത്ത് നടക്കുന്നുണ്ട്. അതുപോലെ ഇടപാടുകള്‍ നടത്തുമ്പോള്‍ നമ്മുടെ അടുത്ത് നില്‍ക്കുന്നവര്‍ നമ്പര്‍ കാണുന്നതിനും സാധ്യതയുണ്ട്. ഇതും ഒരു തരത്തിലുള്ള സുരക്ഷ വീഴ്ചയിലേക്ക് നയിക്കുന്നു. ഇതിനാലാണ് യു.പി.ഐ സംവിധാനത്തില്‍ പുതിയ മാറ്റങ്ങള്‍ പ്രഖ്യാപിച്ച് നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ രംഗത്തെത്തിയത്.
ഉപയോക്താക്കള്‍ക്ക് ഇടപാടുകള്‍ നടത്തുമ്പോള്‍ പിന്‍ നമ്പറുകള്‍ നല്‍കുന്നതിനു പകരം ബയോമെട്രിക് ഒതന്റിക്കേഷന്‍ സൗകര്യവും ഇനി ഉപയോഗിക്കാം. അതായത് ഫേസ്, ഫിങ്കര്‍ പ്രിന്റ് എന്നിവ ഉപയോഗിച്ച് ഇടപാടുകള്‍ നടത്താന്‍ ഉപയോക്താക്കള്‍ക്ക് കഴിയും. ഒക്ടോബര്‍ എട്ട് മുതലാണ് പുതിയ രീതി നടപ്പിലാകുന്നത്. ഏകീകൃത തിരിച്ചറിയല്‍ സംവിധാനമായ ആധാറില്‍ സൂക്ഷിച്ചിട്ടുള്ള ബയോമെട്രിക് ഡാറ്റ ഉപയോഗിച്ചായിരിക്കും ഒതന്റിക്കേഷന്‍ നടത്തുകയെന്ന് വൃത്തങ്ങള്‍ അറിയിച്ചു.
രാജ്യത്തെ ലക്ഷണക്കിന് ഉപയോക്താക്കളുടെ ഇടപാടുകള്‍ എളുപ്പവും വേഗത്തിലാക്കുന്നതിനും കൂടുതല്‍ സുരക്ഷ ഉറപ്പുവരുത്തുന്നതിനും സഹായിക്കുന്നതാണ് പുതിയ രീതി. പരമ്പരാഗത പിന്‍ നമ്പറുകള്‍ക്കപ്പുറം ഇതര രീതികള്‍ ഉപയോഗിക്കാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അനുമതി നല്‍കിയതോടെയാണ് പുതിയ നീക്കമെന്ന് വൃത്തങ്ങള്‍ അറിയിച്ചു.
SUMMARY: Now, biometric authentication facility is available for UPI payments.