ബെംഗളൂരു: ബെളഗാവി ഭൂതാരാമൻഹട്ടി കിട്ടൂർ റാണി ചിന്നമ്മ മൃഗശാലയിൽ 28 മാനുകളെ ചത്തനിലയിൽ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണത്തിന് വനം മന്ത്രി ഉത്തരവിട്ടു. വ്യാഴാഴ്ച എട്ടുമാനുകളെയും ശനിയാഴ്ച രാവിലെ 20 മാനുകളെയുമാണ് ചത്തനിലയിൽ കണ്ടെത്തിയത്. ഭക്ഷ്യവിഷബാധയാണ് മരണകാരണമെന്ന് സംശയിക്കുന്നു.
ഗഡാഗിലെ ബിങ്കടകട്ടി മൃഗശാലയിൽ നിന്ന് കൊണ്ടുവന്ന 38 മാനുകളാണ് ഭൂതാരാമൻഹട്ടിയിലെ ചെറു മൃഗശാലയിൽ ഉണ്ടായിരുന്നത്. നാല് മുതൽ ആറ് വയസ്സ് വരെ പ്രായമുള്ളവയായിരുന്നു ഇവ. മുൻകരുതൽ എന്ന നിലയിൽ, ബന്നാർഘട്ടയിൽ നിന്നും മൈസൂരുവിൽ നിന്നുമുള്ള വിദഗ്ധരുടെ മാർഗ്ഗനിർദ്ദേശപ്രകാരം ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ബാക്കിയുള്ളവയെ പരിശോധിക്കുകയും ചികിത്സ നൽകുകയും ചെയ്തു.
SUMMARY: 28 deer found dead at Belagavi zoo













