മാനന്തവാടി: കുടുംബ പ്രശ്നങ്ങളെ തുടർന്നുണ്ടായ സംഘർഷത്തിനിടെ രണ്ട് ആദിവാസി സ്ത്രീകൾക്ക് വെട്ടേറ്റു.വെള്ളമുണ്ട വാരാമ്പറ്റയിലുണ്ടായ സംഭവത്തിൽ കൊച്ചാറ ആദിവാസി ഉന്നതിയിലെ മാധവി, മകൾ ആതിര എന്നിവർക്കാണ് വെട്ടേറ്റത്.
ആതിരയുടെ ഭർത്താവ് രാജുവാണ് ആക്രമിച്ചതെന്ന് പോലീസ് പറഞ്ഞു. വെട്ടേറ്റവരെ മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാജുവിനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.. ഇയാൾക്കെതിരെ നിരവധി ക്രിമിനൽ കേസുകളുണ്ടെന്ന് പൊലീസ് അറിയിച്ചു. ദീർഘകാലമായി കുടുംബ തർക്കം നിലനിന്നിരുന്നു. അതാണ് ആക്രമണത്തിനുള്ള കാരണം എന്നാണ് പ്രാഥമിക നിഗമനം.
വയനാട്ടിൽ രണ്ട് ആദിവാസി സ്ത്രീകൾക്ക് വെട്ടേറ്റു
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Popular Categories














