പുതുവത്സരാഘോഷം; സംസ്ഥാനത്തെ ബാറുകളുടെ പ്രവര്‍ത്തന സമയം നീട്ടി സര്‍ക്കാര്‍ ഉത്തരവ്

തിരുവനന്തപുരം: പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് ബാറുകളുടെ പ്രവർത്തന സമയം നീട്ടി സർക്കാർ. ഡിസംബർ 31 ബുധനാഴ്ച ബാറുകള്‍ക്ക് രാത്രി 12 മണിവരെ പ്രവർത്തിക്കാനാണ് അനുമതി നല്‍കിയിരിക്കുന്നത്. ബിയർ ആൻഡ് വൈൻ പാർലറുകളുടെയും സമയം അന്നേ ദിവസം അർദ്ധരാത്രി വരെയായി നീട്ടിയിട്ടുണ്ട്.

സാധാരണയായി രാത്രി 10 മണിയോടെയാണ് ബാറുകളുടെ പ്രവർത്തനം അവസാനിപ്പിക്കാറുള്ളത്. പുതുവർഷവേളയിലെ വിനോദസഞ്ചാരികളുടെ വരവ് കണക്കിലെടുത്താണ് ഇളവ് അനുവദിച്ചത്. എന്നാല്‍, അതത് പ്രദേശങ്ങളിലെ ക്രമസമാധാന സാഹചര്യം പരിഗണിച്ചായിരിക്കും പ്രവർത്തനാനുമതി നല്‍കുക.

അതേസമയം, ഈ ഇളവ് ബീവറേജസ് കോർപ്പറേഷന്റെ ഔട്ട്‌ലെറ്റുകള്‍ക്ക് നിലവില്‍ ബാധകമല്ലെന്ന് സർക്കാർ വ്യക്തമാക്കി. സുരക്ഷയും പൊതുശാന്തിയും മുൻനിർത്തിയാണ് നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തിയിരിക്കുന്നതെന്നും അധികൃതർ അറിയിച്ചു.

പുതുവത്സരാഘോഷങ്ങള്‍ സുരക്ഷിതമായി നടക്കുന്നതിന് പോലീസ് ഉള്‍പ്പെടെയുള്ള വിവിധ വകുപ്പുകള്‍ ജാഗ്രതാ നടപടികള്‍ ശക്തമാക്കിയിട്ടുണ്ട്. ആഘോഷങ്ങളുടെ മറവില്‍ നിയമലംഘനങ്ങള്‍ ഉണ്ടാകാതിരിക്കാൻ കർശന നിരീക്ഷണവും പരിശോധനകളും നടത്തുമെന്നും അധികൃതർ അറിയിച്ചു.

SUMMARY: New Year’s Eve: Government orders extension of operating hours of bars in the state

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സിഗ്നലിൽ നിർത്തിയ ബൈക്കിലേക്ക് കാർ ഇടിച്ചു; 33കാരനായ യുവാവിന് ദാരുണാന്ത്യം

ബെംഗളൂരു: കഗ്ഗദാസപുര മെയിൻ റോഡിലെ വിജ്ഞാനനഗർ സിഗ്നലിൽ ഉണ്ടായ വാഹനാപകടത്തിൽ 33കാരനായ...

തിരുവോണ നാളിൽ  വ്യാപക മഴക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. തിരുവോണദിനത്തിലും മഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്....

എംഎംഎ മീലാദ് ആഘോഷത്തിന് നാളെ തുടക്കം

ബെംഗളൂരു: മലബാർ മുസ്‌ലിം അസോസിയേഷൻ മീലാദ് ആഘോഷത്തിന് നാളെ തുടക്കം കുറിക്കും.മൈസൂർ...

തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ പ്രതിമാസ സെമിനാർ 30 ന് 

ബെംഗളൂരു: തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷന്റെ പ്രതിമാസ സെമിനാർ ഓഗസ്റ്റ് 30 ന്...

ബെംഗളൂരുവിൽ നാളെ ഗതാഗത നിയന്ത്രണം

ബെംഗളൂരു: ഈദ് മിലാദ്-ഉൻ-നബി ആഘോഷങ്ങളുടെ ഭാഗമായി ഓഗസ്റ്റ് 26 ന്  ബുധനാഴ്ച...

‘പറയാതെ പോയ കഥകൾ’; പുസ്തക പ്രകാശനം 29 ന്

ബെംഗളൂരു: ലത നമ്പൂതിരി രചിച്ച പറയാതെ പോയ കഥകൾ എന്ന പുസ്തകത്തിന്റെ...

ഭക്ഷ്യവസ്തുക്കൾക്കൊപ്പം വിഷമുള്ള കായയും; ആമസോൺ, സ്വിഗ്ഗി, ബിഗ് ബാസ്‌കറ്റ് പ്ലാറ്റ്‌ഫോമുകളുടെ ഫുഡ് ലൈസൻസ് റദ്ദാക്കി

ബെംഗളുരു: ഓൺലൈനായി വിഷക്കായ വില്പന നടത്തിയ പ്ലാറ്റ്ഫോമുകൾക്കെതിരെ കടുത്ത നടപടിയുമായി കർണാടക...

പകൽ ചാര്‍ജ് കുറയും; രാത്രി കൂടും, വൈദ്യുതി നിരക്കില്‍ അടിമുടി മാറ്റം

തിരുവനന്തപുരം: വൈദ്യുതി റഗുലേറ്ററി കമ്മീഷൻ അടുത്ത 5 വര്‍ഷത്തെ വൈദ്യുതനിരക്ക് പരിഷ്കരണത്തിനുള്ള...

Related Articles

Popular Categories